കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍; അറസ്റ്റിലാകുന്നത് പണം പിന്‍വലിക്കുന്നതിനിടെ...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് റുമാനിയയിലെ ക്രയോവ സ്വദേശി മരിയന്‍ ഗബ്രിയേല്‍(47)നെ മുംബൈ പോലീസ് പിടികൂടിയത്. പണം നഷ്ടപ്പെട്ടവരില്‍ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് വീണ്ടും പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Read More: സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; എടിഎമ്മില്‍നിന്ന് പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കേരളാ പോലീസിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും അക്കൗണ്ട് വിശദാംശങ്ങള്‍ ശേഖരിച്ച് മുംബൈയിലെ എടിഎമ്മുകളില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു.

Read More: എടിഎം കവര്‍ച്ച നടത്തിയവരെ തിരിച്ചറിഞ്ഞു; മൂന്ന് പ്രതികളും റുമാനിയന്‍ സ്വദേശികള്‍...

വീണ്ടും പണം പിന്‍വലിച്ചു

വീണ്ടും പണം പിന്‍വലിച്ചു

തട്ടിപ്പ് സംഘത്തിലെ പ്രധാനി മരിയന്‍ ഗബ്രിയേല്‍ പിടിയിലാകുന്നത് വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് വീണ്ടും പണം പിന്‍വലിച്ചപ്പോഴാണ്. വഴുതക്കാട് സ്വദേശി അരുണിന്റെ അക്കൗണ്ടില്‍ നിന്ന് മരിയന്‍ മുംബൈയിലെ എടിഎമ്മില്‍ നിന്ന് നൂറുരൂപ പിന്‍വലിച്ചു

മുംബൈ പോലീസ്

മുംബൈ പോലീസ്

പണം പിന്‍വലിച്ച വിവരം അരുണ്‍കേരള പോലീസിനെ അറിയിച്ചു. കേരളാ പോലീസ് മുംബൈ പോലീസിനെയും. എടിഎം ലൊക്കേറ്റ് ചെയ്താണ് റുമേനിയന്‍ സ്വദേശിയെ പിടികൂടിയത്.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

മരിയന്‍ ഗ്രബിയേലിന്റെ സഹായികളും മുംബൈയില്‍ ഉണ്ടായിരുന്നു. ക്രൊയോവ സ്വദേശികളായ ക്രിസ്റ്റിയന്‍ വിക്ടര്‍ കോണ്‍സ്റ്റാന്റീന്‍, ബോദ്ദീന്‍ ഫ്‌ളോറിയന്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടതായാണ് സൂചന.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

എടിഎമ്മിലെയും പ്രതികള്‍ താമസിച്ച ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് സഹായകമായത്. ഹോട്ടലില്‍ നല്‍കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പ്രതികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Mumbai police nabbed Mario Gabriel a Romanian national in connection with the hi-tech ATM robbery that rocked Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X