കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈടെക് എടിഎം തട്ടിപ്പ്: പ്രതികള്‍ പത്താം ക്ലാസ് പോലും കടക്കാത്തവര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹൈടെക് എടിഎം തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ടവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവര്‍. പത്താം ക്ലാസ് പോലും കടക്കാത്ത പ്രതികളാണ് എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിച്ച് വൈഫൈ പോലുമില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയതും അതുവച്ച് പുതിയ എടിഎം നിര്‍മിച്ച് കോയമ്പത്തൂരില്‍നിന്ന് പണം മോഷ്ടിച്ചതും. മികച്ച സാങ്കേതിക വിവരവും ബുദ്ധിയും കൃത്യതയും ആവശ്യമുള്ള ഇത്തരം കാര്യങ്ങളില്‍ ഇവര്‍ക്ക് സഹായമായി അഭ്യസ്തവിദ്യര്‍ ആരെങ്കിലും ഉള്ളതായി ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ആ സിപിഎം നേതാവ് കോടിയേരി... മകൻ ബിനോയ് കോടിയേരി; സിപിഎം കേന്ദ്രനേതാക്കൾക്ക് പോലും അറിവുള്ള കാര്യം!
പ്രതികളില്‍ അബ്ദുറഹ്മാനും സഫ് വാനും പഠിച്ചിരിക്കുന്നത് ഏഴാം ക്ലാസുവരെ മാത്രം. ഷാജഹാനും ജുനൈദിനും പറയത്തക്ക വിദ്യാഭ്യാസം ഇല്ല. കൂട്ടത്തില്‍ ഏറ്റവും 'ഉയര്‍ന്ന' വിദ്യാഭ്യാസമുള്ള റമീസ് ആകെ പോയത് പത്താംക്ലാസ് വരെ. ഇവരെ സഹായിക്കാന്‍ ഏതെങ്കിലും ടെക്കികളോ നെറ്റിസണോ ഉള്ളതായി പൊലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.

atmtheft

ഇവര്‍ മറ്റു സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ, മലയാളികള്‍ അല്ലാത്തവര്‍ കുടുങ്ങിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മലയാളികളെ സംശയിക്കാതിരിക്കുന്നതിനാണ് ഇവര്‍ കോയമ്പത്തൂരിലെ എടിഎമ്മില്‍നിന്നും പണം പിന്‍വലിച്ചത്. തമിഴ് സ്വദേശികളെ ചുറ്റിപ്പറ്റി അന്വേഷണം വഴിമുട്ടി നില്‍ക്കും എന്നായിരുന്നു കണക്കുകൂട്ടല്‍.

pnb

കസബ എസ്‌ഐ വി. സിജിത്തിന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രതികള്‍ വലയിലായത്. ഇവര്‍ ഉപയോഗിച്ച ക്യാമറയും സ്‌കിമ്മറുകളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കിമ്മറുകള്‍ എവിടെനിന്നു കിട്ടി, വൈഫൈ റൗട്ടര്‍ ഘടിപ്പിക്കാതെ എങ്ങനെ വിവരങ്ങള്‍ ചോര്‍ത്തി, ഇതിനുള്ള സാങ്കേതികത ആരു കൈമാറി തുടങ്ങിയവയും പൊലീസ് അന്വേഷിക്കുന്നു.

English summary
Atm loot by illiterate guys in PNB ATM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X