കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി മോഷണം: മൂന്നു പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോഴിക്കോട്ടെ ഇടപാടുകാരുടെ പണം കോയമ്പത്തൂരിലെ എടിഎം വഴി മോഷ്ടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് അജാനൂര്‍ പാലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുറഹ്മാന്‍ സഫ് വാന്‍ (18), തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ജാമത്ത് ക്വാര്‍ട്ടേഴ്‌സില്‍ അബ്ബാസ് (26), കൊളത്തറ കന്നാട്ടിക്കുളത്ത് താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി സി.പി.തോട് ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. സ്‌കിമ്മര്‍ ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തി അതുവച്ച് പുതിയ എടിഎം കാര്‍ഡ് ഉണ്ടാക്കി പണം തട്ടുകയായിരുന്നു ഇവര്‍ ആവിഷ്‌കരിച്ച രീതി.

കർണ്ണാടക തിരഞ്ഞെടുപ്പ്; 100 ദിവസത്തിനുള്ളില്‍ കോ​ണ്‍ഗ്രസ് കടക്കും പുറത്തെന്ന് ബിജെപി
പ്രതികള്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയവരല്ല, മറിച്ച് പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉള്ളവര്‍ ആയിരുന്നു. കേസില്‍ കാസര്‍ഗോഡ് കുഡ്‌ലു രാംദാസ് നഗര്‍ ജെപി കോളനിയില്‍ ബിലാല്‍ബാഗ് ഹൗസില്‍ മുഹമ്മദ് ബിലാല്‍ (28), കാസര്‍ഗോഡ് പാറക്കേട്ട് ചാറ്റംകുഴി കെ.എസ് അബ്ദുല്ല റോഡില്‍ റമീസ് (നൗമാന്‍ 33), കാസര്‍ഗോഡ് വിദ്യാനഗര്‍ മധൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജുനൈദ് എന്നിവരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

atmtheft

പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ വെള്ളിമാടുകുന്ന് ശാഖയ്ക്കു സമീപത്തെ എടിഎം കൗണ്ടറിലെ സിസിടിവിയില്‍നിന്നു ലഭിച്ചത് അബ്ദുറഹ്മാന്‍ സഫ് വാന്‍, റമീസ് എന്നിവരുടെ ചിത്രങ്ങളായിരുന്നു. അബ്ദുറഹ്മാന്‍ പിടിയിലായതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

English summary
ATM loot; three arrested for hacking ATM details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X