വീണ്ടും എടിഎം കവർച്ചാ ശ്രമം; ദേശീയപാതയോരത്ത്... എടിഎമ്മിലുണ്ടായിരുന്നത് 5 ലക്ഷത്തോളം രൂപ!
തൃശൂർ: തൃശൂരിൽ എടിഎം കവർച്ച തുടർക്കഥയാകുന്നു. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാശ്രമം. ആക്സിസ് ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് പണം എടുക്കാൻ ശ്രമിച്ചു. രാത്രിയിലും ആള്‍സഞ്ചാരമുളള പ്രദേശമായ ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള എടിഎമ്മില്‍ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.
മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും പണം അടങ്ങിയ ഭാഗം തുറക്കാൻ ഇവര്‍ക്ക് കഴിഞ്ഞില്ല. അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു. എടിഎമ്മില്‍ സിസിടിവി ക്യാമറകളും കാവല്‍ക്കാരനും ഉണ്ടായിരുന്നില്ല. പരിസരത്തുളള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൗണ്ടർ തകർത്ത് 20 ലക്ഷം രൂപ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് തൃശൂർ ജില്ലയിൽ തന്നെ വീണ്ടും എടിഎം കവർച്ച ശ്രമം നടക്കുന്നത്. പാലക്കാട് തൃക്കടീരി മാങ്ങോട് കരുവാക്കോണം അടവക്കാട് പ്രജിത്ത് (25), വാണിയംകുളം തൃക്കംകോട് കല്ലംപറമ്പിൽ രാഹുൽ(23) എന്നിവർ പിടിയിലാകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications