കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് റോബിന്‍ഹുഡ് മോഡല്‍ മോഷണം; എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങള്‍ അപഹരിച്ചു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ എടിഎം തട്ടിപ്പ്. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തി മോഷ്ടാക്കള്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍. 50- ഓളം പേരുടെ പണമാണ് അപഹരിച്ചിട്ടുള്ളത്. പണം പിന്‍വലിക്കപ്പെട്ടതായി അറിയിച്ച് മൊബൈലില്‍ മെസേജ് വന്നപ്പോഴാണ് അക്കൗണ്ട് ഉടമകള്‍ പണം അപഹരിക്കപ്പെട്ടത് അറിയുന്നത്.

ഞായറാഴ്ച ഉച്ചയോടെയാണ് പലരും പണം തട്ടിയെടുക്കപ്പെട്ട വിവരം അറിയുന്നത്. ആറോളം ബ്രാഞ്ചുകളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എടിഎമ്മുകളില്‍ നിന്നാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

atmtrivandrum

തിരുവനന്തപുരത്ത് ആല്‍ത്തറ, വട്ടിയൂര്‍ക്കാവ്, കവടിയാര്‍ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ ഇത്തരത്തിലുള്ള ഉപകരണം ഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍ നിന്നാണ് പണം നഷ്ടപ്പെട്ടതെന്ന് പണം നഷ്ട്ടപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ ഇതുവരയെും പ്രതികരിച്ചിട്ടില്ല.

മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷനുകളിലായി 50ഓളം പേരാണ് പരാതി നല്‍കിയിരിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ ബാങ്കുകളില്‍ പ്രതിഷേധവുമായെത്തി. വെള്ളയമ്പലത്ത് ആല്‍ത്തറ ജംഗഷനില്‍ എസ്ബിഐ ബാങ്കിനോട് ചേര്‍ന്ന എടിഎമ്മില്‍ നിന്നും പണം നഷ്ട്ടപ്പെട്ടിട്ടുണ്ട്. നാല് സിസിഡിവി ക്യാമറകളാണ് ബാങ്കിനടുത്തുള്ളത്. എന്നിട്ടും പണം നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷ്ണര്‍ സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടിഎമ്മുകളിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിസി ടിവി ക്യാമറകള്‍ പരിശോധിക്കുമെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നുമാണ് കമ്മീഷ്ണര്‍ പറയുന്നത്.

English summary
ATM Robbery at Thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X