മുഖം നന്നാകാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; പിണറായി വിജയനോട് രമേശ് ചെന്നിത്തല...
തിരുവനന്തപുരം: മുഖം നന്നാകാത്തതിനു കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ഹൈടെക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് ഫേസ്ബുക്കിലൂടെയാണ് ചെ്‌നനിത്തല മറുപടി നല്‍കിയത്.
എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വിശദീകരണം കണ്ടപ്പോള്‍, പിണറായി വിജയന്‍ തമാശ പറയില്ല എന്നു പറയുന്നതു വെറുതെയാണെന്നു തോന്നിയതെന്ന് രമേശ് ചെന്നിത്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അഞ്ചു പേരാണു വിദേശ മോഷ്ടാക്കള്‍ എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ അഞ്ചു പേരില്‍ ഒരാള്‍ മാത്രമേ ഇതുവരെ പിടിയിലായുള്ളു. അഞ്ചാമന്‍ ഇപ്പോഴും കൊള്ള തുടരുകയാണ്. ബാക്കി മൂന്നുപേര്‍ വിദേശത്തേക്കു കടന്നുവെന്നു പൊലീസ് തന്നെ പറയുന്നു. ചക്കയിട്ടപ്പോള്‍ മുയലു ചത്തപോലെ ഒരാളെ പിടിച്ചതിനു വീമ്പിളക്കാന്‍ മുതിരരുതെന്നും ചെന്നിത്തല പരിഹസിച്ചു.
എടിഎം കവര്‍ച്ചാ കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലായെന്നും അതുകൊണ്ട് ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് പിണറായി ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആദ്യമേ പറയട്ടേ അവര്‍ മണിക്കൂറുകള്‍ക്കക്കം പിടിയിലായി എന്ന് അങ്ങ് പറയുന്നു. ആരാണ് ഈ അവര്‍. ഒരാള്‍ മാത്രമെ ഇതുവരെ പിടിയിലായുള്ളു. ബാക്കിയുള്ളവരെ പിടിക്കാന്‍ ഇനി പാഴൂര്‍ പടിപ്പുര വരെ പോകണോ?
പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് തൊട്ടുതാഴെ, ഡി ജി പിയുടെ മൂക്കിന് താഴെയാണ് ഈ അന്താരാഷ്ട്ര കൊള്ള നടന്നത്. 58 കൊലപാതകങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അരങ്ങേറിയത്. അങ്ങ് നേരിട്ടു നയിക്കുന്ന പൊലീസിന്റെ അഴിഞ്ഞാട്ടം അസഹനീയമായിക്കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരും, അഭിഭാഷകന്‍മാരും തമ്മില്‍ കോടതിവളപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ അങ്ങയുടെ മിടുക്കന്‍മാരായ പൊലീസുകാര്‍ അനങ്ങാപ്പാറകളെ പോലെ നില്‍ക്കുകയായിരുന്നു.
ഭരണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും അത്താഴ വിരുന്ന് നടത്തുമ്പോള്‍ ടോമിന്‍ തച്ചങ്കരി എല്ലാ ആര്‍ ടി ഓ ഓഫീസുകളിലും ജന്‍മദിനം ആഘോഷിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications