തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് എടിഎം കുത്തിതുറന്നു
തിരുവനന്തപുരം: കാര്യവട്ടത്തെ സ്റ്റേറ്റ് ബാങ്ക് എടിഎം കുത്തിതുറന്ന നിലയില്‍. രാവിലെ എടിഎമില്‍ പണമെടുക്കാന്‍ വന്നവരാണ് എടിഎം കൗണ്ടര്‍ തകര്‍ന്ന നിലയില്‍ കണ്ടത്.
കൗണ്ടിന്റെ മുന്‍ഭാഗവും പുറകിലെ ഭാഗവുമാണ് തകര്‍ത്തിരിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം കൗണ്ടറില്‍ അവസാനമായി 35 ലക്ഷം രൂപയാണ് നിക്ഷേപിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കവര്‍ച്ചാ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മെഷീന്‍ ഓട്ടോമാറ്റിക് ലോക്ക് ആകുന്നതിനാല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications