സ്കിമ്മര്‍ ഉപയോഗിച്ച് എടിഎം കൊള്ള; മോഷ്ടാവ് കാസര്‍കോട്ടും എറണാകുളത്തും പൂനയിലും തട്ടിപ്പ് നടത്തി
കാസര്‍കോട്: എടിഎമ്മുകളില്‍ നിന്ന് സ്കിമ്മര്‍ ഉപയോഗിച്ച് പണം കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ ചെട്ടുംകുഴിയിലെ നൂര്‍മുഹമ്മദ് അന്തര്‍ സംസ്ഥാന എ.ടി.എം തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന വിവരം പുറത്ത് വന്നു. നൂര്‍മുഹമ്മദ് എന്ന റമീസിനെതിരെ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എറണാകുളത്തും എ.ടി.എം. തട്ടിപ്പ് കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ എടിഎമ്മുകളില്‍ നിന്നും പണം തട്ടിയ കേസിലാണ് നൂര്‍ മുഹമ്മദിനെയും കൂട്ടാളിയായ രാംദാസ് നഗറിലെ മുഹമ്മദ് ബിലാലിനെയും കസബ സി.ഐ. പി. പ്രമോദ് , എസ്.ഐ. വി.സജിത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എ.ടി.എമ്മുകളില്‍ നിന്നും റമീസ് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. പൂനെയിലും എറണാകുളത്തും എ.ടി.എമ്മുകളില്‍ നിന്നും പണം തട്ടിയ റമീസ് പിന്നീട് സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കവര്‍ച്ചക്കിറങ്ങുകയായിരുന്നു.
മധൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജുനൈദിനെയും തട്ടിപ്പിന് കൂട്ട് നിന്ന ഒരു യുവതിയെയുമാണ് ഇനി പിടികൂടാനുള്ളത്. എ.ടി.എം. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാര് നൂര്‍മുഹമ്മദും ബിലാലുമാണ്. ഒളിവില്‍ കഴിയുന്ന ജുനൈദിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. യുവതി ഒഴികെയുള്ള പ്രതികളെല്ലാം കാസര്‍കോട് സ്വദേശികളായതിനാല്‍ പൊലീസ് അന്വേഷണം ഈ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നാണ് വിവരം. പിടിയിലായ സംഘവുമായി ബന്ധമുള്ള കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications