ലക്ഷ്മി നായര്‍ക്ക് കോടതി തുണ!! ലക്ഷ്മി നായരെ 23 വരെ 'തൊടാന്‍' പോലും പറ്റില്ല...

  • By: Akshay
Subscribe to Oneindia Malayalam
കൊച്ചി: വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചെന്ന കേസില്‍ ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ലക്ഷ്മിനായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ലക്ഷ്മി നായര്‍ക്കെതികരെ വിദ്യാര്‍ത്ഥികള്‍ കൊടുത്ത കേസില്‍ ഇതുവരെ തുടര്‍ നടപടികളൊന്നും പോലീസ് എടുത്തിട്ടില്ല.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് പേരൂര്‍ക്കട പൊലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. അതേസമയം തന്റെ പരാതിയില്‍ പൊലീസ് അവധാനതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മൊഴി രേഖപ്പെടുത്തിയത് പോലും ഉത്തരവാദപ്പെട്ട രീതിയില്‍ അല്ലെന്നും വ്യക്തമാക്കി വിവേക് വിജയഗിരി വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

 ചോദിച്ചത് വസ്ത്രധാരണത്തെ കുറിച്ച്

ചോദിച്ചത് വസ്ത്രധാരണത്തെ കുറിച്ച്

മൊഴി എടുക്കാന്‍ എത്തിയത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണെന്നും ലക്ഷ്മിനായരുടെ വസ്ത്രധാരണമുള്‍പ്പെടെയുളള വിഷയങ്ങളാണ് പൊലീസുകാര്‍ തിരക്കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

 പോലീസ്

പോലീസ്

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് വ്യക്തമായി പരാതി നല്‍കിയിട്ടും അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നുണ്ട്.

 പട്ടികജാതി പീഡനം

പട്ടികജാതി പീഡനം

പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി വിചിത്രമാണെന്ന് നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു.

 സുഷമ സാഹു

സുഷമ സാഹു

പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കേണ്ട പോലീസ് ഇപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം സുഷമ സാഹു പറഞ്ഞിരുന്നു.

English summary
High Court order about atrocity case against Lakshmi Nair
Please Wait while comments are loading...