കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരീക്ഷണത്തിലുള്ളവരുടെ വീടിന് മുന്നില്‍ പോസ്റ്റര്‍; കര്‍ശന നടപടിയുമായി അധികൃതര്‍

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ വീട്ടില്‍ പോസ്റ്റര്‍ പതിക്കാനൊരുങ്ങുന്നു. പത്തനംതിട്ടയിണ് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പുതിയ നടപടിക്ക് അധികൃതര്‍ ഒരുങ്ങുന്നുത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 14 പേര്‍ക്കാണ് പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 100 കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരേയും 72460 പേരാണ് നീരീക്ഷണത്തിലുള്ളത്. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

corona virus

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ ഇവരുടെ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്നാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാലയളവ് വരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതമാണെന്ന് സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി.

അധികൃതര്‍ എഴുതി വാങ്ങുന്ന സത്യവാങ് മൂലം തെറ്റിച്ചാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കളക്ടര്‍ പറഞ്ഞു. നീരിക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ പതിക്കുന്ന പോസ്റ്റര്‍ ഉപയോഗിച്ച് വ്യക്തികളെയോ ലകുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തുകയോ സാമൂഹിക മാധ്യമങ്ങളില്‍ പേരും മറ്റും പ്രചരിപ്പിക്കുകയോ മറ്റോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ വിദേശത്തു നിന്നെത്തിയ നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. വിദേശത്ത് തിരുച്ചു പോകുന്നതുള്‍പ്പെടെയുള്ള എമിഗ്രഷന്‍ നടപടികളില്‍ തടസം നേരിടുമെന്നും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കാസര്‍ഗോഡ് കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ് പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിരുന്നു. രണ്ട് പേരും ഇനി ഗള്‍ഫ് കാണില്ലെന്നും വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരുമെന്നുമായിരുന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. 99.9 ശതമാനം പേരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണെന്നും .01 ആളുകളാണ് നിര്‍ദേസം പാലിക്കാത്തവരാണെന്നും അവര്‍ക്കെതിരെയെടുക്കുന്ന നടപടിയില്‍ യാതൊരു അയവും ഉണ്ടാവില്ലെന്നും കളക്ടര്‍ പറഞ്ഞു. സമാന മുന്നറിയിപ്പാണ് പത്തനംതിട്ടയിലും കളക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

നിരീക്ഷണത്തിലിരിക്കെ പുറത്ത് ഇറങ്ങിയവര്‍ക്കെതിരെ കടുത്ത നടപടികളാണ് ജില്ലാ അധികൃതര്‍ സ്വീകരിക്കുന്നത്. ഇന്നലെ മാത്രം 24 കേസുകളാണ് എടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. റാന്നിയില്‍ രണ്ട് പേര്‍ക്കെതിരേയും അടൂരില്‍ നാല് പേര്‍ക്കെതിരേയും കോന്നിയില്‍ പതിനെട്ട് പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

പത്തനംതിട്ടയില്‍ കൊറോണ രോഗവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് ഇതുവരേയും രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട, അടൂര്‍. ഇലവുംതിട്ട, കൊയിപ്രം, പെരുമ്പെട്ടി, റാന്നി, പെരുനാട്, ഏനാത്ത്, തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണിവര്‍.

English summary
Attach Poster Infront Of the house Of Coronavirus Quarantine People Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X