കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഇടപെടല്‍; വീട്ടില്‍ നിന്നും ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു

വീട്ടില്‍ നിന്നും ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ വീട്ടില്‍നിന്നും ജപ്തി നടപടിയുടെ പേരില്‍ ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍നിന്നും വീട്ടിലെത്തിച്ചത്. ദമ്പതികളെ ഇന്നുതന്നെ അവരുടെവീട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് റവന്യൂവകുപ്പിന്റെ വാഹനത്തില്‍ അവരെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

വീട് ലേലത്തിലൂടെ സ്വന്തമാക്കിയ ആള്‍ പോലീസ് സഹായത്തോടെ ക്ഷയരോഗ ബാധിതരായ ദമ്പതികളെ വലിച്ചിഴച്ച് റോഡില്‍ ഇറക്കിവിട്ട നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. കിടപ്പാടം ജപ്തിചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു ക്രൂരമായ നടപടിയെന്നതും ശ്രദ്ധേയമാണ്.

05-1454669630-snc-31-1472639449-25-1503632661.jpg -Properties

ഏഴുവര്‍ഷം മുമ്പാണ് തൃപ്പൂണിത്തുറ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ഇവര്‍ ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 2,70,000 രൂപ തിരിച്ചടയ്ക്കേണ്ട സ്ഥിതിവന്നു. ഈ തുക അടയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് തൃപ്പൂണിത്തുറ ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ജപ്തി നടപടിയിലേക്ക് നീങ്ങിയത്. വീട് ഏറ്റെടുത്തവരുമായി ചര്‍ച്ച നടത്തി ഇവര്‍ക്ക് തിരികെ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Attachment of house on non payment, Attachment of house on non payment of loan in Thrippunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X