ദിലീപ് ജയിലില്‍ തന്നെ... ഹൈക്കോടതിയും കൈവിട്ടു; ഗോപാലകൃഷ്ണനായി ജയിലില്‍ കിടക്കാം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യ ഹര്‍ജി റദ്ദാക്കിയത്.
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ ആണ് ഹാജരായത്.
ദിലീപിനെ പോലെ പ്രബലനായ ഒരാളെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

മജിസ്‌ട്രേറ്റ് കോടതിയില്‍
നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ഇത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പായിട്ടാണ് ജാമ്യം നിഷേധിക്കുന്നത് എന്ന കോടതി പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ജില്ലാ സെഷന്‍സ് ഒഴിവാക്കി നടത്തിയ നീക്കം
മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപിന് ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ അതിന് നില്‍ക്കാതെ നേരെ ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ തിരിച്ചടിയായത്.

കേസിനെ സ്വാധീനിക്കും
അന്വേഷണം നടക്കുന്ന സമയത്ത് ദിലീപിനെ ജാമ്യത്തില്‍ വിട്ടാല്‍ അത് കേസിനെ സ്വാധീനിക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

തെളിവില്ലെന്നത്
കേസില്‍ ദിലീപിനെതിരെ തെളിവില്ല എന്നായിരുന്നു പ്രതിഭാഗം വാദിച്ചത് ഗൂഢാലോചന തെളിയിക്കാന്‍ പോലീസിന്റെ പക്കല്‍ രേഖകള്‍ ഒന്നും ഇല്ലെന്നും വാദിച്ചിരുന്നു.

സൂത്രധാരന്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ദിലീപ് തന്നെ ആണ് എന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ച് വാദിച്ചു. എന്നാല്‍ ഇതിനെ ഖണ്ഡിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ല.

14 ദിവസമായി ജയിലില്‍
14 ദിവസമായി ദിലീപ് റിമാന്‍ഡില്‍ ആണ്. അതിനിടയ്ക്ക് മൂന്ന് ദിവസം മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. ചുരുക്കി പറഞ്ഞാല്‍ 11 ദിവസം ദിലീപ് ജയിലില്‍ കിടന്നുകഴിഞ്ഞു.

കാലാവധി തീരുന്നു
ജൂലായ് 24 ന് ആണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നത്. ഈ ദിവസം തന്നെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ദിലീപിനെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കും.

ജയിലില്‍ തന്നെ
കുറച്ച് കാലം ദിലീപ് എന്തായാലും ജയിലില്‍ കിടക്കേണ്ടി വരും എന്ന് ഉറപ്പായിക്കഴിഞ്ഞു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചാലും അതിന് സമയമെടുക്കും.

അതും സാധ്യമല്ലേ?
എന്നാല്‍ ഇത്തരം കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ദിലീപിന് വേണ്ടി രാജ്യത്തെ ഒന്നാം നമ്പര്‍ അഭിഭാഷകര്‍ ഹാജരായേക്കും എന്നാണ് സൂചനകള്‍.

കൂടുതല്‍ അറസ്റ്റുകള്‍
ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പോലീസ് ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications