Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കുടുക്കാന്‍ 21 രഹസ്യമൊഴികള്‍... ഇനി നാലും കൂടി; റിമിയും 'അവള്‍ക്കൊപ്പം'?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് നീക്കം കരുതലോടെയാണ്. ദിലീപിനെ പോലെ ഒരു സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ പോലീസ് ഒരുപാട് പഴി കേട്ടിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ തങ്ങളായിരുന്നു ശരി എന്ന് തെളിയിക്കാനുള്ള ത്വരിത ശ്രമത്തിലാണ് പോലീസ്.

പുറംലോകം അറിയാത്ത രഹസ്യ മൊഴികള്‍ ഇപ്പോള്‍ തന്നെ ദിലീപിനെതിരെ ഒരുപാടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 21 പേരുടെ രഹസ്യ മൊഴികള്‍ ആണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇനി റിമി ടോമി അടക്കം നാല് പേരുടെ രഹസ്യ മൊഴികള്‍ കൂടി രേഖപ്പെടുത്താനാണ് നീക്കം. ഇതോടെ ദിലീപിനെതിരെയുള്ള തെളിവുകള്‍ കൂടുതല്‍ ശക്തമായേക്കും.

രഹസ്യ മൊഴികള്‍

രഹസ്യ മൊഴികള്‍

മാധ്യമങ്ങളില്‍ പുറത്ത് വരാത്ത പല വിവരങ്ങളും പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് സൂചന. അതില്‍ പലതും രഹസ്യ മൊഴികളില്‍ നിന്ന് ലഭിച്ചവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോടതിയ്ക്ക് മുന്നില്‍

കോടതിയ്ക്ക് മുന്നില്‍

ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളും എന്തൊക്കെയാണെന്ന് പുറംലോകത്തിന് വ്യക്തമല്ല. എന്നാല്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.

21 പേരുടെ രഹസ്യമൊഴി

21 പേരുടെ രഹസ്യമൊഴി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും ഉണ്ട്.

ഇനിയും നാല് പേര്‍

ഇനിയും നാല് പേര്‍

അത് കൂടാതെ നാല് പേരുടെ രഹസ്യ മൊഴി കൂടി രേഖപ്പെടുത്താനാണ് അനവേഷണ സംഘം ഉദ്ദേശിക്കുന്നത്. ഇതിന് വേണ്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

റിമി ടോമി നിര്‍ണായകം

റിമി ടോമി നിര്‍ണായകം

അതില്‍ ഏറ്റവും നിര്‍ണായകമാവുക ഗായികയും നടിയും ആയ റിമി ടോമിയുടേതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപുമായും കാവ്യ മാധവനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് റിമി ടോമി.

പോലീസ് പക്ഷത്തേക്കോ?

പോലീസ് പക്ഷത്തേക്കോ?

റിമി ടോമിയും പോലീസ് പക്ഷത്തേക്ക് വന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ദിലീപും റിമിയും തമ്മില്‍ സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ട് എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

സ്റ്റേജ് ഷോകള്‍

സ്റ്റേജ് ഷോകള്‍

ദിലീപിനൊപ്പം ഒരുപാട് വിദേശ സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് റിമി ടോമി. ആക്രമിക്കപ്പെട്ട നടിയോടൊപ്പവും സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ റിമിയില്‍ നിന്ന് ആരായും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫോണില്‍ ആരാഞ്ഞത്

ഫോണില്‍ ആരാഞ്ഞത്

നേരത്തെ റിമി ടോമിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ടെലിഫോണ്‍ വഴിയായിരുന്നു ഇത്. ഇപ്പോള്‍ രഹസ്യ മൊഴി എടുക്കാന്‍ പോകുന്ന മറ്റുള്ളവരില്‍ നിന്നും നേരത്തെ ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കുറ്റപത്രം

കുറ്റപത്രം

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാമത്തെ കുറ്റഫത്രം ഒക്ടോബര്‍ 7 ന് സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. പഴുതടച്ച കുറ്റപത്രം തന്നെ ആയിരിക്കും പോലീസ് തയ്യാറാക്കുക.

ദിലീപിന്റെ സാധ്യത

ദിലീപിന്റെ സാധ്യത

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യ ഹര്‍ജിയിസലും ഇതുവരെ തീര്‍പ്പായിട്ടില്ല. ഒക്ടോബര്‍ 3 ന് ആയിരിക്കും ഹൈക്കോടതി ഇതില്‍ വിധിപറയുക. ഇത്തവണയും ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ദിലീപിന് വിചരണ വേളയിലും ജയിലില്‍ കിടക്കേണ്ടി വന്നേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+