Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും എടുത്തു... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; പ്രമുഖർ ഉടന്‍പിടിയിൽ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകള്‍. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ് സൂചനകള്‍.

അതിനിടെ കേസന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും വരും ദിവസങ്ങളില്‍ പുറത്ത് വരിക എന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തി എന്ന് പറയുന്ന കാര്യങ്ങള്‍ സത്യമായാല്‍ മലയാള സിനിമ ലോകം തന്നെ ഞെട്ടിവിറക്കും.

നടിയുടെ മൊഴി എടുത്തു

നടിയുടെ മൊഴി എടുത്തു

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി എഡിജിപി ബി സന്ധ്യ സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ജൂണ്‍ 23 ന് മൊഴി രേഖപ്പെടുത്തിയത്.

ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങള്‍

ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പല പ്രമുഖരേയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.

പിന്നില്‍ മെഗാസ്റ്റാര്‍

പിന്നില്‍ മെഗാസ്റ്റാര്‍

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയെ വാടകയ്‌ക്കെടുത്തത് ഒരു മെഗാസ്റ്റാര്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.

പ്രമുഖ സംവിധായകനും

പ്രമുഖ സംവിധായകനും

പ്രമുഖ സംവിധായകനെതിരേയും ആരോപണം ഉയരുന്നുണ്ട്. നടിയുടെ യാത്രാ വിവരങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയത് സംവിധായകന്‍ ആയിരുന്നു എന്നാണ് ആരോപണം.

ഗൂഢാലോചന വെളിപ്പെട്ടു?

ഗൂഢാലോചന വെളിപ്പെട്ടു?

പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വച്ച് സഹതടവുകാരനായ ജിന്‍സിനോടായിരുന്നു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഒരു കത്ത് അയച്ചു എന്നും അതില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിന്‍സ് തന്നെ ആയിരുന്നു ഈ കത്ത് പുറത്തെത്തിക്കാന്‍ സഹായിച്ചത് എന്നും പറയുന്നു.

സുനി സമ്മതിച്ചോ?

സുനി സമ്മതിച്ചോ?

ജിന്‍സ് പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ പള്‍സര്‍ സുനി തന്നെ പിന്നീട് സമ്മതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ചില പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും എന്ന് ഉറപ്പായി.

പള്‍സര്‍ സുനിയുടെ ബാംഗ്ലൂര്‍ യാത്ര

പള്‍സര്‍ സുനിയുടെ ബാംഗ്ലൂര്‍ യാത്ര

പള്‍സര്‍ സുനിയും ഒരു പ്രമുഖ താരവും കൂടി ബാംഗ്ലൂരില്‍ പോയി നടിയുടെ പ്രതിശ്രുത വരനെ കണ്ടു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നടിയുമായുള്ള പ്രശ്‌നം സംസാരിക്കാന്‍ ആയിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ഈ വിമാന യാത്രയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഫോണ്‍ വിളികള്‍

ഫോണ്‍ വിളികള്‍

പള്‍സര്‍ സുനി നടത്തിയ ഫോണ്‍ വിളികളെ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചില നിര്‍ണായക വിവരങ്ങളും ലഭിച്ചതായി സൂചനകളുണ്ട്

ജയിലില്‍ നിന്നുള്ള വിളികള്‍

ജയിലില്‍ നിന്നുള്ള വിളികള്‍

ജയിലില്‍ നിന്ന് പ്രതികള്‍ പുറത്തേക്ക് വിളിച്ച ഫോണ്‍ കോളുകളും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇതില്‍ നിന്ന് തന്നെ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+