Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യുടെ തലയില്‍ നിന്ന് ഇന്നസെന്റ് ഇറങ്ങിയേക്കും? നാണക്കേട് ഒഴിവാക്കാന്‍?

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം നടന്‍ ഇന്നസെന്റ് ഒഴിഞ്ഞേക്കും എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇന്നസെന്റ് ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയും ഭാരവാഹികളും സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്നസെന്റ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അടുത്ത വൃത്തങ്ങളുമായി ഇന്നസെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഎം സ്വതന്ത്രനായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചപ്പോഴും ഇന്നസെന്റ് സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യം അല്ല ഇപ്പോഴുള്ളത് എന്നതാണ് സത്യം.

അമ്മയുടെ നിലപാട്

അമ്മയുടെ നിലപാട്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതലേ അമ്മയുടെ നിലപാട് പല സംശയങ്ങള്‍ക്കും വഴി വച്ചിരുന്നു. കേരളത്തെയാകെ ഞെട്ടിച്ച സംഭവത്തില്‍ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരു ഐക്യദാര്‍ഢ്യ കൂട്ടായ്മ മാത്രമായിരുന്നു.

എന്ത് ചെയ്തു

എന്ത് ചെയ്തു

തങ്ങളുടെ ഒരു സഹപ്രവര്‍ത്തക ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ താര സംഘടന എന്ത് ചെയ്തു എന്ന ചോദിച്ചാല്‍ അധികമൊന്നും പറയാനുണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ പീഡനം ഏറ്റുവാങ്ങേണ്ട നടിയ്ക്ക് കാര്യമായ പിന്തുണ നല്‍കിയില്ല ന്നെ് തന്നെ പറയേണ്ടിവരും.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

എന്നാല്‍ കേസിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ അമ്മ കാര്യമായിത്തന്നെ പ്രതിഷേധിച്ചു എന്ന് പറയേണ്ടി വരും. ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്ര സമ്മേശനത്തില്‍ അത് കണ്ടതാണ്.

ഇരയുടെ പേരിന്റെ കാര്യത്തില്‍

ഇരയുടെ പേരിന്റെ കാര്യത്തില്‍

ഇരയുടെ പേര് പറയാന്‍ പാടില്ല എന്ന കാര്യത്തെ ഇന്നസെന്റ് പരിഹസിച്ചത് പോലും അത്ര നിസാരമായി കണക്കാക്കാന്‍ സാധിക്കില്ല. താര സംഘടനയുടെ അധ്യക്ഷനും ഒരു ജനപ്രതിനിധിയും കൂടിയാണ് ഇന്നസെന്റ്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അമ്മയുടെ മക്കളാണ്, അവര്‍ക്കൊപ്പം സംഘടന എപ്പോഴും ഉണ്ടാകും എന്നായിരുന്നു അമ്മയുടെ വിശദീകരണം. ഇതിനെതിരേയും അതി രൂക്ഷമായ വിമര്‍ശനം ആയിരുന്നു ഉയര്‍ന്നത്.

വിവാദങ്ങള്‍ വേറേയും

വിവാദങ്ങള്‍ വേറേയും

ഒരു സംഘടന എന്ന നിലയില്‍ മുന്‍ കാലങ്ങളില്‍ നടത്തിയ പല പ്രഖ്യാപനങ്ങളും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്. ഇതും ഇന്നസെന്റിന് എതിരെയുള്ള ആരോപണമായി ഉയരുന്നുണ്ട്.

ഗണേഷിന്റെ കത്തും ബാബുരാജിന്റെ പോസ്റ്റും

ഗണേഷിന്റെ കത്തും ബാബുരാജിന്റെ പോസ്റ്റും

അമ്മ ഭാരവാഹികളെ അതിരൂക്ഷമാ.യി വിമര്‍ശിച്ചുകൊണ്ട് കെബി ഗണേഷ് കുമാര്‍ എഴുതിയ കത്ത് അടുത്തിടെ പുറത്ത് വന്നിരുന്നു. അതിന് പിറകേ അമ്മയേയും ഇന്നസെന്റിനേയും വിമര്‍ശിച്ചുകൊണ്ട് ബാബുരാജ് ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തു.

എല്ലായിടത്തും പ്രശ്‌നം

എല്ലായിടത്തും പ്രശ്‌നം

താര സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായിട്ടായിരിക്കും ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്നസെന്റിന്‌റെ രാജി സംഘടന അംഗീകരിക്കാനുള്ള സാധ്യതയും കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+