കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍? എങ്കില്‍ വന്‍ ദുരന്തം... ദിലീപിനും നടിക്കും ഒരുപോലെ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിലുണ്ട്?? | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണം എന്നതാണ് ദിലീപിന്റെ ആവശ്യം. കോടതി ഇക്കാര്യം വിധിപറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദിലീപിന്റെ കൈവശം ഉണ്ടോ എന്ന സംശയത്തിലാണ് ഇപ്പോള്‍ പോലീസ്. അതിന് കാരണം ദിലീപ് നല്‍കിയ ഹര്‍ജിയിലെ വിവരങ്ങള്‍ തന്നെയാണ്. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെങ്കില്‍, അത് എന്തായാലും ദിലീപിനും നടിക്കും ഒരുപോലെ ദോഷകരമായേക്കും എന്നാണ് വിലയിരുത്തല്‍.

കോടതിയുടെ അനുമതിയോടെ ദിലീപും അഭിഭാഷകനും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഇത്രയും സൂക്ഷമമായ വിവരങ്ങള്‍ എങ്ങനെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും എന്നതാണ് ചോദ്യം.

സ്ത്രീ ശബ്ദം

സ്ത്രീ ശബ്ദം

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട് എന്നായിരുന്നു ദിലീപിന്റെ വാദം. ചില ഭാഗങ്ങളില്‍ ഇത് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട് എന്നും ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ് എന്നാണ് ദിലീപ് ഉന്നയിക്കുന്ന വാദം.

നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സ്ത്രീ

നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സ്ത്രീ

വീഡിയോയുടെ ചില ഭാഗങ്ങളില്‍ സ്ത്രീ ശബ്ദം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കേള്‍ക്കാം എന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. വളരെ സൂക്ഷ്മമായ വിവരങ്ങള്‍ തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്റെ സംശയങ്ങള്‍ ബലപ്പെടുകയും ചെയ്യുന്നു.

ദിലീപിന്റെ കൈയ്യില്‍?

ദിലീപിന്റെ കൈയ്യില്‍?

ഹര്‍ജിയില്‍ ഇത്രയും സൂക്ഷ്മമായ വിവരങ്ങള്‍ ദിലീപ് എങ്ങനെ ഉള്‍പ്പെടുത്തി എന്നണ് പ്രോസിക്യൂഷന്റെ ചോദ്യം. ഒറ്റത്തവണ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിച്ചതുകൊണ്ട് മാത്രം ഇത് സാധ്യമാകുമോ എന്ന സംശയവും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടാകാം എന്ന സംശയവും പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നുണ്ട്.

പള്‍സര്‍ സുനിയുടെ മൊഴി

പള്‍സര്‍ സുനിയുടെ മൊഴി

ദൃശ്യങ്ങള്‍ കൈമാറിയതായി പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാവ്യ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കൊണ്ടുചെന്ന് കൊടുത്തുവെന്നും, ഷൂട്ടിങ് സ്ഥലത്തെത്തി ദിലീപിന് കൈമാറി എന്നും ഒക്കെ ആയിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

അപകീര്‍ത്തിപ്പെടുത്തും?

അപകീര്‍ത്തിപ്പെടുത്തും?

ദൃശ്യങ്ങളും നിര്‍ണായക രേഖകളും ദിലീപിന് കൈമാറരുത് എന്നാണ് പ്രോസിക്യൂഷന്‍ ശക്തമായി വാദിക്കുന്നത്. ഇവ ദിലീപിന്റെ കൈവശം എത്തിയാല്‍, നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചേക്കും എന്ന ആശങ്കയാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.

കുറ്റപത്രം ചോര്‍ത്തിയതും

കുറ്റപത്രം ചോര്‍ത്തിയതും

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ദിലീപ് ആണെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ മറിച്ചുള്ള ആരോപണം ആണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.

ജാമ്യ വ്യവസ്ഥ

ജാമ്യ വ്യവസ്ഥ

കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നും നടിയെ അപകീര്‍ത്തിപ്പെടുത്തരുത് എന്നും ജാമ്യ വ്യവസ്ഥയില്‍ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടോ എന്നാണ് ചോദ്യം.?

ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍

ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍

കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്ളതാണ് എന്നാണ് ഇപ്പോഴത്തെ ആരോപണം. അങ്ങനെയെങ്കില്‍ അത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്നും വിലയിരുത്താം.

തിരക്കിട്ട നീക്കങ്ങള്‍

തിരക്കിട്ട നീക്കങ്ങള്‍

ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങള്‍ പോലീസ് നേരത്തേയും നടത്തിയിരുന്നതായി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ദൃശ്യങ്ങള്‍ പുറത്തായാല്‍

ദൃശ്യങ്ങള്‍ പുറത്തായാല്‍

നടിയുടെ ദൃശ്യങ്ങള്‍ പുറത്താകുമോ എന്ന ആശങ്ക എല്ലാക്കാലത്തും നിലനില്‍ക്കുന്നുണ്ട്. പള്‍സര്‍ സുനി മറ്റാര്‍ക്കെങ്കിലും ഇത് കൈമാറിയിട്ടുണ്ടെങ്കില്‍ അതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. പോലീസിന്റെ കൈയ്യില്‍ നിന്ന് ദൃശ്യങ്ങള്‍ ചോരാനുള്ള സാധ്യത വിരളമാണ്.

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍

ജനുവരി 25 ന് ആണ് ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ആരോപണം ഒരുപക്ഷേ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. കോടതിയുടെ തീരുമാനം ആയിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

English summary
Attack against Actress: Angamali Magistrate Court will issue verdict on Dileep's plea on January 25 th- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X