Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിക്കപ്പെട്ട നടിയുടെ പേര് പലതവണ പറഞ്ഞ് ബാബുരാജ്, ഇടപെടാതെ മംഗളം; കേസ് അത്രയേ ഉള്ളൂവെന്ന്

തിരുവനന്തപുരം/കൊച്ചി: കഴിഞ്ഞ ദിവസം മംഗളം ടിവിയില്‍ ദിലീപിന്റെ രാമലീലയുടെ വിജയം സബന്ധിച്ചായിരുന്നു ചര്‍ച്ച. അതില്‍ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരിയും, നടന്‍ ബാബരാജും സംവിധായകന്‍ അരുണ്‍ ഗോപിയും എല്ലാം പങ്കെടുത്തിരുന്നു.

എന്നാല്‍ ചര്‍ച്ചയില്‍ നടന്‍ ബാബുരാജ് പറഞ്ഞത് ആരിലും നടുക്കമുണ്ടാക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. ദിലീപ് പുറത്തിറങ്ങിയതിന് ശേഷം ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചാല്‍ തീരാവുന്നതേ ഉള്ളൂ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്നായിരുന്നു അത്.

മാത്രമല്ല, പലതവണ നടിയുടെ പേര് ദിലീപിനോട് ചേര്‍ത്ത് എടുത്തുപറയുകയും ചെയ്തു ബാബുരാജ്. എന്നാല്‍ അവതാരകന്‍ ഇത് ചോദ്യം ചെയ്യുന്നത് പോലും കാണാന്‍ സാധിച്ചില്ല.

നടന്റെ വിവാദം വിഷയം അല്ല

നടന്റെ വിവാദം വിഷയം അല്ല

ജനങ്ങള്‍ സിനിമയുമായി അകന്നിട്ടില്ല എന്നാണ് ബാബുരാജ് പറയുന്നത്. സിനിമയില്‍ അഭിനയിച്ച നടന് ഒരു പ്രശ്‌നം ഉണ്ടായി എന്നതുകൊണ്ട് നല്ല സിനിമ വിജയിക്കാതിരിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ബാബുരാജ് തുടങ്ങുന്നത്.

സിനിമ വേറെ, കേസ് വേറെ

സിനിമ വേറെ, കേസ് വേറെ

നല്ല തീയേറ്ററുകള്‍ ഉണ്ട് എന്നതും പ്രത്യേകമായി ബാബുരാജ് പറയുന്നുണ്ട്. നല്ല തീയേറ്ററുകളില്‍ മോശം സിനിമ ആണെങ്കിലും ആള് കയറും എന്നാണ് ബാബുരാജിന്റെ പക്ഷം. സിനിമ വേറെ, കേസ് വേറെ... എല്ലാം വേറെ... കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമല്ലോ എന്താണ് സംഭവങ്ങള്‍ എന്ന് എന്നും പറയുണ്ട് ബാബുരാജ്.

ദിലീപും നടിയും

ദിലീപും നടിയും

ഇപ്പോള്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ട്. ദിലീപ് എന്നെങ്കിലും പുറത്തിറങ്ങു. അന്ന് ദിലീപും ആക്രമിക്കപ്പെട്ട നടിയും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കില്ല എന്ന് ആര് കണ്ടു എന്നാണ് ബാബുരാജിന്റെ അടുത്ത ചോദ്യം.

നടിയുടെ പേര്

നടിയുടെ പേര്

നടിയുടെ പേര് തന്നെയാണ് ബാബുരാജ് ദിലീപുമായി ചേര്‍ത്ത് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അവതാരകന്‍ ആയ എസ് വി പ്രദീപ് ഇത് തടയുകയോ ചോദ്യം ചെയ്യുകയോ തിരുത്തിക്കുകയോ ചെയ്തില്ല എന്നതാണ് വസ്തുത.

രണ്ട് പേരും ആര്‍ട്ടിസ്റ്റുമാര്‍

രണ്ട് പേരും ആര്‍ട്ടിസ്റ്റുമാര്‍

ദിലീപും ആര്‍ട്ടിസ്റ്റ് ആണ് നടിയും ആര്‍ട്ടിസ്റ്റ് ആണ്. അപ്പോള്‍ രണ്ട് പേരും ഇനിയും ഒരുമിച്ച് അഭിനയിക്കാനുള്ള സാധ്യത തള്ളിക്കളായന്‍ സാധിക്കില്ല എന്നാണ് ബാബുരാജ് ആവര്‍ത്തിച്ചത്.

ബാബുരാജിന്റെ സ്വപ്‌നം

ബാബുരാജിന്റെ സ്വപ്‌നം

അങ്ങനെയൊരു സിനിമ ബാബുരാജിന്റെ സ്വപ്‌നമാണോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് കൃത്യമായ ഉത്തരം തുടക്കത്തില്‍ ബാബുരാജ് നല്‍കുന്നും ഇല്ല.

ചര്‍ച്ച നടത്തിയത് മാത്രം ഉണ്ടാവും

ചര്‍ച്ച നടത്തിയത് മാത്രം ഉണ്ടാവും

സിനിമയാണ്, കാലമാണ്... എല്ലാം മാറും. പിന്നെ ചില ആളുകള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത് മാത്രം ഉണ്ടാകും എന്നും ബാബുരാജ് പറയുന്നുണ്ട്.

കഴിഞ്ഞില്ലേ എന്ന്

കഴിഞ്ഞില്ലേ എന്ന്

കുറേ കഴിയുമ്പോള്‍ ഇതില്‍ നിന്നൊക്കെ മറണ്ടേ എന്നാണ് ബാബുരാജിന്റെ ചോദ്യം. കഴിഞ്ഞില്ലേ... ഇതിനേക്കാളും വലിയ എത്രയോ കേസുകളും ബഹളങ്ങളും ഒക്കെ ഉണ്ടായിരിക്കുന്നു. നമ്മള്‍ ഇതുമാത്രം പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നാണ് ബാബുരാജ് പറയുന്നത്.

അത് നാദിര്‍ഷ സംവിധാനം ചെയ്താല്‍ തീരും

അത് നാദിര്‍ഷ സംവിധാനം ചെയ്താല്‍ തീരും

ആക്രമിക്കപ്പെട്ട നടി നായികയായും ദിലീപ് നായകനായും ഉള്ള സിനിമ നാദിര്‍ഷ സംവിധാനം ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും അതോടുകൂടി കഴിയും എന്നാണ് ബാബുരാജിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത്തരം ഒരു പരാമര്‍ശത്തോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിനിമയാണ്...എന്തും നടക്കാം

സിനിമയാണ്...എന്തും നടക്കാം

സിനിമയാണ്, എന്തും നടക്കാം എന്നും ബാബുരാജ് പറയുന്നുണ്ട്. നടി ക്രൂരമായി ആക്രമിക്കപ്പെട്ടത് ബാബുരാജിനെ സംബന്ധിച്ച് അത്രയും ലളിതമായ ഒരു വിഷയമാണോ എന്ന സംശയം ആരിലും ഉയര്‍ത്തും ഈ അഭിപ്രായ പ്രകടനം.

പുതിയ ഊര്‍ജ്ജമെന്ന്

പുതിയ ഊര്‍ജ്ജമെന്ന്

മലയാള സിനിമയ്ക്ക് പുതിയൊരു ഊര്‍ജ്ജം നല്‍കുന്ന ആശയമാണ് ബാബുരാജ് മുന്നോട്ട് വച്ചത് എന്നാണ് അവതാരകനായ എസ് വി പ്രദീപ് പറഞ്ഞത്. നേരത്തെ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഹണിട്രാപ്പ് വിവാദത്തില്‍ അറസ്റ്റിലായ ആളാണ് എസ് വി പ്രദീപ്.

മുടിനാരിഴ കീറണ്ട

മുടിനാരിഴ കീറണ്ട

ഒരു സംഭവം നടന്നു. എല്ലാം മറക്കാനും പൊറുക്കാനും ഒക്കെ ഉള്ളതാണ് എന്നാണ് ബാബുരാജ് പറയുന്നത്. പിന്നേയും അതിന്റെ മുടിനാരിഴ കീറി പരിശോധിക്കുന്നത് വലിയ കാര്യമായി തനിക്ക് തോന്നുന്നില്ല എന്നും ബാബുരാജ് പറയുന്നുണ്ട്.

വീഡിയോ കാണാം

മംഗളം ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ ബാബുരാജ് സംസാരിക്കുന്നത് കേള്‍ക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+