കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പിന്നിലെ പ്രമുഖന്‍ കുടുങ്ങുമെന്ന് ഉറപ്പായി... ഇതാ കാരണങ്ങള്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു യുവ നായികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്ന് പറഞ്ഞ പള്‍സര്‍ സുനി ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൂഢാലോചനയ്ക്ക് പിന്നില്‍ സിനിമ മേഖലയിലെ തന്നെ ചില പ്രമുഖരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു പ്രമുഖന്റെ കൈവശം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഈ സംഭവത്തില്‍ ഏറ്റവും നിര്‍ണായകം ആക്രമിക്കപ്പെട്ട നടിയുടെ നിലപാട് തന്നെയാണ്. കേസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് നടി വ്യക്തമാക്കിയിട്ടുള്ളത്.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് നടി മഞ്ജു വാര്യര്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആയിരുന്നു മഞ്ജുവാര്യര്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്.

മാധ്യമങ്ങളും

മാധ്യമങ്ങളും

തുടര്‍ന്നുളള ദിവസങ്ങളില്‍ മാധ്യമങ്ങളിലും ഇത്തരം പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു. സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് നേരെ തന്നെ ആയിരുന്നു ആരോപണങ്ങളുടെ മുന നീണ്ടത്.

പള്‍സര്‍ സുനി വിളിച്ചത്

പള്‍സര്‍ സുനി വിളിച്ചത്

നടിയെ ക്രൂരമായി ഉപദ്രവിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷം വിശദാംശങ്ങള്‍ പള്‍സര്‍ സുനി ആരെയോ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇത് ആരാണെന്ന കാര്യത്തിലും ഇപ്പോള്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയുടെ കോള്‍ ലിസ്റ്റ്

പള്‍സര്‍ സുനിയുടെ കോള്‍ ലിസ്റ്റ്

സംഭവം നടക്കുന്നതിന് മുമ്പ് ഒരു പ്രമുഖ വ്യക്തി പള്‍സര്‍ സുനിയെ പല തവണ ബന്ധപ്പെട്ടിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യം പോലീസും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ക്വട്ടേനാണെന്ന്

ക്വട്ടേനാണെന്ന്

ഇത് ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീ ആണെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതായിരുന്നു എന്നാണ് പള്‍സര്‍ സുനി അന്ന് മൊഴി നല്‍കിയത്.

വീഡിയോ എത്തിയ വഴി

വീഡിയോ എത്തിയ വഴി

പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കോയമ്പത്തൂരില്‍ നിന്ന് പ്രമുഖ വ്യക്തിയിലേക്ക് എത്തിയ വഴി പോലും പോലീസിന് മനസ്സിലായിട്ടുണ്ടെന്നാണ് സൂചന.

പള്‍സര്‍ സുനിയുടെ മൊഴി

പള്‍സര്‍ സുനിയുടെ മൊഴി

കേസില്‍ പള്‍സര്‍ സുനി ഇനി നല്‍കുന്ന മൊഴികളും ഏറെ നിര്‍ണായകമാകും ഏതെങ്കിലും വ്യക്തിയുടെ പേര് സുനി പരാമര്‍ശിച്ചാല്‍ അയാള്‍ പ്രതി ചേര്‍ക്കപ്പെടും എന്ന് തന്നെയാണ് സൂചന.

സുനി എല്ലാം തുറന്ന് പറഞ്ഞു?

സുനി എല്ലാം തുറന്ന് പറഞ്ഞു?

കക്കനാട് ജില്ലാ ജയിലില്‍ വച്ച് സഹതടവുകാരനായ ജിന്‍സനോട് പള്‍സര്‍ സുനി എല്ലാ വിവരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിന്‍സണ്‍ ഈ വിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ആര്‍ക്കുവേണ്ടി... എന്തിന് വേണ്ടി

ആര്‍ക്കുവേണ്ടി... എന്തിന് വേണ്ടി

നടിയെ ആക്രമിച്ചത് ഭീഷണിപ്പെടുത്തി പണം തട്ടാനാണെന്നായിരുന്നു പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് താന്‍ നടിയെ ആക്രമിച്ചത് എന്ന കാര്യം ജിന്‍സണോട് ജയില്‍ വച്ച് പള്‍സര്‍ സുനി തുറന്നുപറഞ്ഞിട്ടുണ്ടത്രെ.

ജിന്‍സണ്‍ മൊഴി നല്‍കി?

ജിന്‍സണ്‍ മൊഴി നല്‍കി?

ഈ സംഭവങ്ങളെല്ലാം ജിന്‍സണ്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മൊഴിക്ക് നിയമസാധുതയുണ്ടാകില്ല. പക്ഷേ ജിന്‍സന്റെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടതോടെ കാര്യങ്ങള്‍ മാറിമാറിഞ്ഞിരിക്കുകയാണ്. ആ മൊഴിയ്ക്ക് ഔദ്യോഗിത സാധുതയുണ്ടാകും.

പള്‍സര്‍ സുനിയും കൂട്ടുപ്രതികളും

പള്‍സര്‍ സുനിയും കൂട്ടുപ്രതികളും

അതിനിടെ പള്‍സര്‍ സുനി തന്നെ കേസില്‍ കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തും എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സുനിയെ കൂടാതെ മാര്‍ട്ടിന്‍, പ്രദീപ് എന്നിവരും കോടതിയില്‍ സത്യം കുറന്ന് പറയും എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇതുവരെ ഇവര്‍ ഒന്നും വെളിപ്പെടുത്തിയിട്ടും ഇല്ല.

സുനി എഴുതിയ കത്ത്?

സുനി എഴുതിയ കത്ത്?

ഇതിനിടെ പള്‍സര്‍ സുനി സംഭവങ്ങള്‍ വിശദമാക്കിക്കൊണ്ട് എഴുതിയ ഒരു കത്ത് പുറത്ത് വന്നിരുന്നു. ഈ കത്ത് പുറത്തെത്തിക്കാന്‍ സഹായിച്ചത് ജിന്‍സണ്‍ ആണെന്നാണ് വിവരം. ഇതുവഴിയാണ് പോലീസ് ജിന്‍സണെ ചോദ്യം ചെയ്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്

ആ കത്തില്‍...

ആ കത്തില്‍...

ആ കത്തില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത് എന്ന കാര്യത്തിലും വ്യക്തതയൊന്നും ഇല്ല. ഈ കത്തിലും പ്രമുഖന്റെ പേരുണ്ടെങ്കില്‍ കുടുങ്ങും എന്ന് ഉറപ്പാണ്. കേസിലെ നിര്‍ണായക തെളിവുകളില്‍ ഒന്നായി ആ കത്ത് മാറും.

സര്‍ക്കാരും പോലീസും

സര്‍ക്കാരും പോലീസും

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് മേധാവി ടിപി സെന്‍കുമാറും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടത്രെ.

സ്വാധീനിക്കാന്‍ ശ്രമങ്ങള്‍

സ്വാധീനിക്കാന്‍ ശ്രമങ്ങള്‍

ഇതിനിടെ കേസ് അട്ടിമറിക്കാന്‍ പല കേന്ദ്രങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്ന് മാത്രം ആരും വ്യക്തമാക്കുന്നില്ല.

എല്ലാം കരുതലോടെ

എല്ലാം കരുതലോടെ

പെട്ടെന്ന് പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ ഒരു നടപടിയിലേക്കും പോലീസ് കടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ തെളിവുകളും ശേഖരിച്ച് കരുതലോടെയാകും നടപടി.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

സിനിമ മേഖലയിലെ പല പ്രമുഖരേയും ഇത് സംബന്ധിച്ച് ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനും നടനും ആയ വ്യക്തിയേയും ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചനകള്‍.

ഒന്നും പറയാതെ പോലീസ്

ഒന്നും പറയാതെ പോലീസ്

എന്തായാലും നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യമായി ഒന്നും പറയുന്നില്ലയ. നേരത്തെ കേസിന്റെ എഫ്‌ഐആര്‍ പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

English summary
Attack Against Actress: Case becomes more controversial now. New revelations will makes explosions in Cinema Field.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X