നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്ന വഴിത്തിരിവിലേക്ക്? ആ ദൃശ്യങ്ങള്‍ പ്രമുഖ നടന്റെ കൈയ്യിൽ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തെ ആകെ ഞെട്ടിച്ച സംഭവം ആയിരുന്നു പ്രമുഖ യുവ നായികയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. കേരളത്തില്‍ ഒരുപാട് വിവാദങ്ങള്‍ക്കും ഈ സംഭവം വഴിവച്ചു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം അറസ്റ്റിലായെങ്കിലും ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതിരിക്കുകയായിരുന്നു.

നടി ലഹരിയുടെ ആലസ്യത്തില്‍ ആയിരുന്നുവെന്ന് എഴുതിവച്ചവരെയൊന്നും ഭാവന വെറുതേവിടില്ല...വെളിപ്പെടുത്തലുകൾ

ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ അറിയില്ലെന്ന് രശ്മി; ദിലീപിന് വീണ്ടും...

എന്നാല്‍ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. കേസില്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചനകള്‍ എന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

പള്‍സറിന് അടുത്ത ബന്ധം, കാവ്യയേയും ഭാര്യയാക്കാന്‍ കൊതിച്ചു- പല്ലിശ്ശേരിയുടെ പ്രതികാരത്തിന് പിന്നിൽ

നടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നടന്റെ കൈവശം എത്തിച്ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് ഇനി സംഭവിക്കുക?

ക്രൂരമായ ആക്രമണം

ക്രൂരമായ ആക്രമണം

തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടയില്‍ ആയിരുന്നു പ്രമുഖ നായിക ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.

പള്‍സര്‍ സുനിയും സംഘവും

പള്‍സര്‍ സുനിയും സംഘവും

കേസുമായി ബന്ധപ്പെട്ട് പോലീസ് പള്‍സര്‍ സുനിയേയും സംഘത്തേയും അറസ്റ്റ് ചെയ്തു. സിനിമ താരങ്ങളുടെ ഡ്രൈവര്‍ ആയി ജോലി ചെയതിരുന്ന പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ്.

പകവീട്ടിയതോ?

പകവീട്ടിയതോ?

മലയാള സിനിമയിലെ തന്നെ ഒരു താരം നടിയോടുള്ള പ്രതികാരം ചെയ്തതാണ് ഇത് എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. എന്നാല്‍ പിടിയിലായ പള്‍സര്‍ സുനി അത്തരം വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നും ഇല്ല.

പണത്തിന് വേണ്ടിയെന്ന്

പണത്തിന് വേണ്ടിയെന്ന്

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നായിരുന്നു പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സുനി പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.

പ്രമുഖ നടന്റെ പേര്

പ്രമുഖ നടന്റെ പേര്

കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേര് പല തവണ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം വ്യാജമായിരുന്നു എന്ന് നടനും പോലീസും പിന്നീട് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍

എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. പ്രമുഖ നടനെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കും എന്നാണ് രാഷ്ട്ര ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നടന്റെ പേര് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടില്ല.

ആവശ്യപ്പെട്ടത് വീഡിയോ എന്ന്

ആവശ്യപ്പെട്ടത് വീഡിയോ എന്ന്

നടിയെ കാറില്‍ വച്ച് ഉപദ്രവിക്കുന്നതിന്റെ വീഡിയോ നടന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് രാഷ്ട്രദീപികയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടത്രെ.

വീഡിയോ നടനില്‍ എത്തിയ വഴി

വീഡിയോ നടനില്‍ എത്തിയ വഴി

പള്‍സര്‍ സുനി കാറില്‍ വച്ച് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സംബന്ധിച്ച അന്വേഷണമാണ് പ്രമുഖ നടനിലേക്ക് എത്തിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് ശേഷം പള്‍സര്‍ സുനി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്ന് എങ്ങനെ ദൃശ്യങ്ങള്‍ നടന്റെ കൈവശം എത്തി എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ടത്രെ.

മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല

മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല

നടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞു എന്നായിരുന്നു സുനി നല്‍കിയ മൊഴി.

നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍

നിര്‍ദ്ദേശം കിട്ടിയാല്‍ ഉടന്‍

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ നടനെ ചോദ്യം ചെയ്യുമെന്നാണ് രാഷ്ട്രദീപികയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നതായി സൂചനകളുണ്ടെന്നും രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനിയുമായി ബന്ധപ്പെട്ടോ?

സുനിയുമായി ബന്ധപ്പെട്ടോ?

ആരോപിതനായ നടന്‍ പള്‍സര്‍ സുനിയെ മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ടായിരുന്നോ ഇത് എന്നും സംശയിക്കുന്നുണ്ട്.

ക്വട്ടേഷനെന്ന് പറഞ്ഞു; പിന്നില്‍ സ്ത്രീ

ക്വട്ടേഷനെന്ന് പറഞ്ഞു; പിന്നില്‍ സ്ത്രീ

കാറില്‍ വച്ച് പള്‍സര്‍ സുനി തന്നെ ഇത് ക്വട്ടേഷനാണെന്ന് നടിയോട് പറഞ്ഞിരുന്നു. നടി തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ക്വട്ടേഷന് പിന്നില്‍ ഒരു സ്ത്രീയാണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്.

എല്ലാം നിരാകരിച്ചു

എല്ലാം നിരാകരിച്ചു

എന്നാല്‍ പോലീസ് പിടിയില്‍ ആയതിന് ശേഷം പള്‍സര്‍ സുനി ഇതെല്ലാം നിരാകരിക്കുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സുനി നല്‍കിയ മൊഴി. പണം തട്ടുക മാത്രമായിരുന്നു ലക്ഷ്യം എന്നും സുനി പറഞ്ഞിരുന്നു.

ജയിലില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി

ജയിലില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി

പോലീസിന്റെ അന്വേഷണത്തോട് തുടക്കത്തില്‍ സുനി സഹകരിച്ചിരുന്നില്ല. എന്നാല്‍ ആലുവയിലേയും കാക്കനാട്ടേയും ജയിലുകളില്‍ വച്ച് പള്‍സര്‍ സുനി സത്യമെല്ലാം ജയില്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണത്രെ കേസില്‍ നിര്‍ണായകമായത്.

നടന്റെ പങ്കിനെ കുറിച്ചും?

നടന്റെ പങ്കിനെ കുറിച്ചും?

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്റെ പങ്കിനെ കുറിച്ചും സുനി ജയില്‍ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് സത്യം.

ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ധൈര്യം

ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ധൈര്യം

ആക്രമിച്ചാലും ദൃശ്യങ്ങള്‍ പകര്‍ത്തിയാലും നടി അതൊന്നും പുറത്ത് പറയില്ലെന്ന് സിനിമ മേഖലയിലെ ചിലര്‍ തന്നെ പള്‍സര്‍ സുനിക്ക് ധൈര്യം നല്‍കിയിരുന്നു എന്നും ആരോപണം ഉണ്ട്. എന്നാല്‍ സംവിധായകനും നടനും ആയ ലാലിന്റെ വീട്ടിലെത്തിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രം സമര്‍പ്പിച്ചു

കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ തന്നെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പള്‍സര്‍ സുനി അടക്കം 7 പേരാണ് പ്രതികള്‍. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളും ഉണ്ട്.

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയര്‍ത്തിയവരില്‍ പ്രമുഖയാണ് മഞ്ജു വാര്യര്‍. ഈ വിഷയത്തില്‍ കടുത്ത നിലപാടുകളാണ് മഞ്ജു വാര്യര്‍ എടുത്തിരുന്നത്.

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍

സിനിമയിലെ സ്ത്രീകളുടെ സംഘട രൂപീകരിച്ചതിന് ശേഷം മഞ്ജു വാര്യരും സംഘവും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയവരേയും കണ്ടെത്തണം എന്ന ആവശ്യം അന്ന് മുഖ്യമന്ത്രിക്ക് മുന്നിലും വച്ചിരുന്നു.

അന്വേഷണം അട്ടിമറിക്കാന്‍

അന്വേഷണം അട്ടിമറിക്കാന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രമുഖ നടനിലേക്ക് എത്തുന്ന സാഹചര്യത്തില്‍ അട്ടിമറി ശ്രമങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ നിന്നുള്ള മറ്റ് ചില പ്രമുഖരാണ് ഇതിന് കൂട്ടുനില്‍ക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

English summary
Attack Against Actress: Case in new turning Point, report
Please Wait while comments are loading...