കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനോട് പോലീസിന് എന്തിനിത്ര കടുത്ത ശത്രുത? ഉദയഭാനുവിനെ തൊടാൻ അറയ്ക്കുന്നതെന്തിന്? ഉത്തരം വേണം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് നേരിട്ട് പങ്കില്ല എന്നത് വ്യക്തമാണ്. ദിലീപ് ഗൂഢാലോചനയില്‍ പങ്കാളിയായി എന്നും ക്വട്ടേഷന്‍ കൊടുത്തു എന്നും ആണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്.

ദിലീപിന്റെ കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്... ഇനിയും അറസ്റ്റ് ഉറപ്പ്? സുനി പറഞ്ഞത് പച്ചക്കള്ളമോ?ദിലീപിന്റെ കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്... ഇനിയും അറസ്റ്റ് ഉറപ്പ്? സുനി പറഞ്ഞത് പച്ചക്കള്ളമോ?

എന്നാല്‍ ചാലക്കുടിയില്‍ ഭൂമി ഇടപാടുകാരനയാ രാജീവിന്റെ കൊലപാതകത്തിലും ഒരു 'സെലിബ്രിറ്റി' സമാനമായ ആരോപണം നേരിടുന്നുണ്ട്. പ്രമാദമായ കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി എത്തി ജനശ്രദ്ധ പിടിച്ചുപറ്റിയ അഡ്വ സിപി ഉദയഭാനു ആണ് അത്.

കുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്; പൊങ്കാലപ്പെരുന്നാൾകുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്; പൊങ്കാലപ്പെരുന്നാൾ

പക്ഷേ, പ്രതികളുടെ മൊഴിയുണ്ടായിട്ടും, നിര്‍ണായക ആരോപണങ്ങള്‍ ഉണ്ടായിട്ടും ഉദയഭാനുവിനെ തൊടാന്‍ പോലീസ് മടിക്കുന്നു എന്നാണ് ആരോപണം. ദിലീപ് ആരാധകര്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.

ദിലീപിനെതിരെ

ദിലീപിനെതിരെ

പള്‍സര്‍ സുനി എഴുതിയ കത്തും, ജയിലില്‍ നിന്ന് നടത്തിയ ചില ഫോണ്‍ വിളികളും ആണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണം തിരിയാന്‍ കാരണമായത്. തുടര്‍ന്ന് ദിലീപ് അറസ്റ്റിലാവുകയും ചെയ്തു.

തെളിവുകള്‍ ഉണ്ട്?

തെളിവുകള്‍ ഉണ്ട്?

ദിലീപിനെതിരെ അതി ശക്തമായ തെളിവുകള്‍ ഉണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

 ജാമ്യം പോലും

ജാമ്യം പോലും

അറസ്റ്റിലായ ദിലീപ് ജാമ്യം കിട്ടാതെ 85 ദിവസം ജയിലില്‍ കിടന്നു. നാല് തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ചാലക്കുടി കേസ്

ചാലക്കുടി കേസ്

ചാലക്കുടിയില്‍ ഭൂമി ഇടപാടുകാരനായ രാജീവിനെ കൊല ചെയ്ത കേസില്‍ ആരോപണ വിധേയനാണ് അഡ്വ സിപി ഉദയഭാനു. എന്നാല്‍ ഉദയഭാനുവിനെതിരെ പോലീസ് ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.

കൊലയാളികള്‍ പറഞ്ഞു

കൊലയാളികള്‍ പറഞ്ഞു

സിപി ഉദയഭാനു കൂടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജീവിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പിടിയിലായ പ്രതികള്‍ പറഞ്ഞിട്ടുള്ളത്. സമാനമായ സംഗതി തന്നെയാണ് നടിയുടെ കേസില്‍ ദിലീപിനെതിരെ ഉയര്‍ന്നതും.

മകന്റെ പരാതി

മകന്റെ പരാതി

അച്ഛന്റെ കൊലപാതകത്തില്‍ സിപി ഉദയഭാവുവിനും പങ്കുണ്ട് എന്നായിരുന്നു രാജീവിന്റെ മകന്‍ പോലീസിന് മൊഴി കൊടുത്തത്. എന്നിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

തെളിവുകള്‍

തെളിവുകള്‍

സിപി ഉദയഭാനു രാജീവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാജീവുമായി ഭൂമി ഇടപാട് സംബന്ധിച്ച് കേസുണ്ടെന്ന് ഉദയഭാനു തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടാനുള്ള സാവകാശവും ഉദയഭാനുവിന് ലഭിച്ചിരുന്നു. ഒക്ടോബര്‍ 16 വരെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി ഉത്തരവും ഉണ്ട്.

എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പങ്കും രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ പങ്കും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് ഇപ്പോള്‍ ദിലീപ് ആരാധകര്‍ ചോദിക്കുന്നത്. പോലീസ് ദിലീപിനോട് കാണിച്ചത് ഇരട്ടത്താപ്പാണ് എന്നാണ് ഇവരുടെ ആക്ഷേപം.

തെളിവുണ്ടെങ്കില്‍

തെളിവുണ്ടെങ്കില്‍

പ്രതി ആരോപണം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആരേയും അറസ്റ്റ് ചെയ്യുക സാധ്യമല്ല. എന്നാല്‍ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇത്രയുമാണ് പോലീസ് ആദ്യം മുതലേ പറയുന്നത്.

English summary
Similarities in Dileep cas eCP Udayabhanu case- allegation againt Police's double stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X