കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ; വാഹനത്തിൽ പ്രത്യേക സജ്ജീകരണം... മുഖം പതിയണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപ് ആവശ്യപ്പെട്ടത് കൂട്ടബലാത്സംഗത്തിൻറെ ദൃശ്യങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പോലീസ് പറയുന്നത് പ്രകാരം ആണെങ്കില്‍ അത്രയും ഹീനമായ ഒരു കുറ്റകൃത്യം ആയിരുന്നു നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്നത്. കൂട്ട ബലാത്സം​ഗം നടത്തി ദൃശ്യങ്ങൾ പകർത്താനായിരുന്നു ദിലീപ് ക്വട്ടേഷൻ നൽകിയതത്രെ.

വീഡിയോ ലീക്കായി, നാട്ടുകാരും വീട്ടുകാരും കണ്ടു... പൊട്ടിക്കരഞ്ഞ് നടി അജിന മേനോൻ ഫേസ്ബുക്ക് ലൈവിൽ..!!

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് നടി ആയിരുന്നു. ഇതാണ് ദിലീപിന്റെ വൈരാഗ്യത്തിന് പിന്നില്‍ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ക്വട്ടേഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ നടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പെട്ടെന്ന് നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതത്രെ. അതി ക്രൂരമായ കാര്യങ്ങള്‍ ആണ് ദിലീപ് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്തായാലും അത്രയും ക്രൂരത നടിക്ക് അനുഭവിക്കേണ്ടി വന്നില്ല.

കൂട്ട ബലാത്സംഗം

കൂട്ട ബലാത്സംഗം

കൂട്ട ബലാത്സംഗം നടത്തി, അതിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ആയിരുന്നു ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ കേരള സമൂഹം ഒരിക്കലും ദിലീപിന് മാപ്പ് നല്‍കില്ല. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്.

ആദ്യം ഗോവയില്‍ വച്ച്

ആദ്യം ഗോവയില്‍ വച്ച്

ഹണി ബീ- 2 വിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ഗോവയില്‍ വച്ച് നടിയെ ആക്രമിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആ സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നു. എന്നാല്‍ അവിടെ വച്ച് ഇത് നടന്നില്ല.

 ടെമ്പോ ട്രാവലറില്‍ വച്ച്

ടെമ്പോ ട്രാവലറില്‍ വച്ച്

ടെമ്പോ ട്രാവലറിന് ഉള്ളില്‍ വച്ച് നടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ലക്ഷ്യം വച്ചത്. അതിന് വേണ്ടി വാഹനത്തിന്റെ ഉള്ളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വരെ നടത്തിയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ട്രാവലറിനുള്ളിൽ കൂട്ട ബലാത്സംഗം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ലക്ഷ്യം പക്ഷേ, ​ഗോവയിൽ വച്ച് നടന്നില്ല.

കൊച്ചിയില്‍ നടന്നത്

കൊച്ചിയില്‍ നടന്നത്

കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയുടെ കാറില്‍ വച്ച് തന്നെ ആയിരുന്നു ക്രൂരമായ ആക്രമണം നടന്നത്. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ടതുപോലെയുള്ള കൂട്ട ബലാത്സംഗം നടന്നില്ല. എന്നാല്‍ മറ്റ് കാര്യങ്ങള്‍ എല്ലാം അതുപോലെ തന്നെ പാലിക്കപ്പെട്ടു എന്നാണ് പറയുന്നത്.

വിവാഹത്തിന് മുമ്പ്

വിവാഹത്തിന് മുമ്പ്

നടിയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു ക്വട്ടേഷന്‍ പെട്ടെന്ന് നടപ്പിലാക്കാന്‍ കാരണം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിവാഹത്തിന് ശേഷം നടി സിനിമ മേഖലയില്‍ നിന്ന് തന്നെ വിടവാങ്ങാന്‍ സാധ്യതയുണ്ട് എന്നാണത്രെ ദിലീപ് കരുതിയിരുന്നത്. അതുകൊണ്ട്, പിന്നീട് പ്രതികാരം ചെയ്യാന്‍ അവസരം കിട്ടിയേക്കില്ലെന്നും വിചാരിച്ചു.

 മുഖവും വിവാഹമോതിരവും

മുഖവും വിവാഹമോതിരവും

നടിയെ എങ്ങനെ ആക്രമിക്കണം എന്നും ദൃശ്യങ്ങള്‍ പകര്‍ത്തണം എന്നും പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്നാണ് പറയുന്നത്. വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരം വീഡിയോയില്‍ പതിയണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. മുഖവും വീഡിയോയില്‍ പകര്‍ത്തണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ആ ഓഡിയോ...

ആ ഓഡിയോ...

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആണത്രെ ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യര്‍ക്ക് നല്‍കിയത്. ഇതാണ് ദിലീപിന് നടിയോട് കടുത്ത വൈരാഗ്യം തോന്നാന്‍ കാരണം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സിനിമയില്‍ ചെയ്തത്

സിനിമയില്‍ ചെയ്തത്

കടുത്ത വൈരാഗ്യം ആയതോടെ നടിയെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നടിക്ക് അവസരം നല്‍കിയവരോടം ദിലീപ് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നത്രെ. തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് പിന്നില്‍ ഒരു പ്രമുഖ നടന്‍ ആണെന്ന് നടി തന്നെ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.

ഒന്നര കോടിയുടെ ക്വട്ടേഷന്‍

ഒന്നര കോടിയുടെ ക്വട്ടേഷന്‍

നടിയെ ആക്രമിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ആയി ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ്, പള്‍സര്‍ സുനിക്ക് നല്‍കിയത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സുനിക്ക് കൈമാറിയത് 1.4 ലക്ഷം രൂപ ആയിരുന്നു. 2015 നവംബര്‍ 1, 2 തീയ്യതികളില്‍ ആയിട്ട് 1.1 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. തൃശൂരിലെ ജോയ്‌സ് പാലസ് ഹോട്ടലില്‍ വച്ചാണ് അഡ്വാന്‍സ് തുക കൈമാറിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

പോലീസിനെ പറ്റിക്കാനുള്ള ശ്രമം

പോലീസിനെ പറ്റിക്കാനുള്ള ശ്രമം

പള്‍സര്‍ സുനി അറസ്റ്റിലായി ഏറെ നാളുകള്‍ക്ക് ശേഷം ആയിരുന്നു ദിലീപ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്. സുനി സുഹൃത്ത് നാദിര്‍ഷയെ വിളിച്ച് ഭീ,ണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. എന്നാല്‍ നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് ചെയ്ത പരിപാടി ആയിരുന്നു ഇത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ആ ഫോണിന് എന്ത് പറ്റി?

ആ ഫോണിന് എന്ത് പറ്റി?

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം സുനിയം സംഘവും ഈ ഫോണ്‍ അഡ്വ പ്രതീഷ് ചാക്കോയ്ക്ക് ആണ് കൈമാറിയത്. പ്രതീഷ് ഇത് അഡ്വ രാജു ജോസഫിന് നല്‍കി. രാജു ജോസഫ് നാല് മാസത്തോളം ഇത് സൂക്ഷിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മഞ്ജുവും കാവ്യയും സാക്ഷികള്‍

മഞ്ജുവും കാവ്യയും സാക്ഷികള്‍

പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യര്‍ ആണ്. കേസിലെ 11-ാം സാക്ഷിയാണ് മഞ്ജു വാര്യര്‍. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ ആയ കാവ്യ മാധവന്‍ 34-ാം സാക്ഷിയാണ്. നടന്‍ സിദ്ധിഖും, കാവ്യയടെ സോഹദരന്റെ ഭാര്യയും കേസില്‍ സാക്ഷികളാണ്.

English summary
Attack against Actress: Severe allegations against Dileep in Charge Sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X