പ്രമുഖ നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാക്കാരും? മാസങ്ങള്‍ നീണ്ട ഗൂഢാലോചന? ക്വട്ടേഷന്‍?
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയെന്ന് ആക്ഷേപങ്ങള്‍ ഉയരുന്നു. പല കേന്ദ്രങ്ങളില്‍ നിന്ന് പല തരത്തിലുള്ള സംശയങ്ങളാണ് ഉയരുന്നത്.
ഇപ്പോള്‍ പിടിയിലാവര്‍ വെറും രണ്ടാംനിരക്കാരാണെന്നും സംഭവത്തിന് പിന്നില്‍ ചില ഉന്നതരുണ്ടെന്നും പോലും ആക്ഷേപം ഉയരുന്നുണ്ട്. നടിയുമായി ബന്ധപ്പെട്ട ചില മുന്‍കാല പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു ആരോപണം ഉയരുന്നത്.
Read also: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മിണ്ടാത്തതിന്റെ കാരണം, ആന കുത്തിയാലും മിണ്ടാത്ത സൂപ്പര്‍താങ്ങള്‍!
വെറും ഡ്രൈവറായ പള്‍സര്‍ സുനി ഇത്തരം ഒരു ആക്രമണം നടത്താനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്നതും സംശയം ജനിപ്പിക്കുന്നതാണ്. സുനിയ്‌ക്കൊപ്പം ഉണ്ടായിരുന്നവരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് എന്നതും ഞെട്ടിപ്പിക്കുന്നു.

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നത് എന്ന വാദം അംഗീകരിക്കുക അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം, അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒരു കാര്യമാണെന്ന് അക്രമിച്ചവര്‍ പോലും കരുതാനിടയില്ല.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സാഹചര്യങ്ങളും ആക്രമണത്തിന്റെ രീതിയും വ്യക്തമാക്കുന്നത് അതാണ്.

നടി സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ ആണ്. വളരെ അടുത്ത കാലത്ത് മാത്രമാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. അതിന് മുമ്പ് പള്‍സര്‍ സുനില്‍ എന്ന സുനി ആയിരുന്നു നടിയുടെ ഡ്രൈവര്‍.

തനിക്കെതിരെ മലയാള സിനിമയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വേറെ ഒരു താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് പിന്നില്‍ എന്നും ആക്ഷേപം ഉണ്ടായിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചവരില്‍ ഭൂരിഭാഗവും സിനിമ മേഖലയില്‍ നിന്നുള്ളവരാണ്. അവരില്‍ പള്‍സര്‍ സുനിലും വടിവാള്‍ സലീമും ക്വട്ടേഷന്‍ ബന്ധങ്ങളുള്ളവരാണ്. അതുകൊണ്ട് തന്നെ സിനിമ മേഖലയിലെ ചില ഉന്നതതരിലേക്കും സംശയങ്ങള്‍ നീളുന്നുണ്ട്.

മലയാള സിനിമയിലെ ആരാധകർ ഒരുപാടുള്ള ഒരാളുടെ പേരാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇതിന് യാതൊരു സ്ഥിരീകരണവും ഇല്ല എന്നതാണ് സത്യം.

നടിയുടെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നില്‍ എന്നും പലരും സംശയം ഉന്നയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നായികമാരില്‍ ഒരാളായി മാറിയ താരമാണ് ആക്രമിക്കപ്പെട്ടത്.

പിടിയിലായ പള്‍സര്‍ സുനില്‍ സ്ഥിരം കുറ്റവാളിയാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ഇയാള്‍ എങ്ങനെ സിനിമ മേഖലയില്‍ നടിമാരുടെ പോലും ഡ്രൈവര്‍ ആയി തുടര്‍ന്നു എന്നതും സംശയിക്കപ്പെടേണ്ടത് തന്നെയാണ്.

ഇന്നതരുടെ സഹായത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോകലും ആക്രമണവും എന്ന് സംശയിക്കാന്‍ പല ന്യായങ്ങളും പലരും ഉന്നയിക്കുന്നുണ്ട്. സംഭവം നടന്ന രാത്രി പുലരും വരെ അക്രമികള്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നു എന്നതാണ് അതില്‍ പ്രധാനം.

തട്ടിക്കൊണ്ടുപോയതും, കാറിനകത്ത് വച്ച് സംഭവിച്ചതും ആയ കാര്യങ്ങള്‍ നടി പുറത്ത് പറയില്ലെന്ന പ്രതീക്ഷയിലായിരുന്നു അക്രമി സംഘം എന്ന കാര്യവും എത്രത്തോളം വിശ്വാസ്യ യോഗ്യമാണ് എന്ന് ആലോചിക്കേണ്ടി വരും. ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞായിരുന്നു സംഘം കാറിനകത്ത് വച്ച് ആക്രമിച്ചത്.












Click it and Unblock the Notifications