കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കോടതിയും കാത്തില്ല...ഇപ്പോൾ ജാമ്യമില്ല, 2 ദിവസം പോലീസിന്റെ കൈയ്യില്‍; പ്രമുഖര്‍ ഇനിയും ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ദിലീപ് എന്ന ഗോപാലകൃഷ്ണനെ പോലീസ് കസ്റ്റഡിയില്‍വിടാന്‍ ഉത്തരവ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. രണ്ട് ദിവസത്തേക്കാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തെളിവെടുപ്പ് നടത്തണം എന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Dileep

മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ രണ്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് ശേഷം പരിഗണിക്കാം എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും നിലനില്‍ക്കുന്നതല്ല എന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. ദിലീപിന് ജാമ്യം അനുവദിക്കണം എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ ദിലീപിനെതിരെ ഇനിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. രണ്ട് ദിവസങ്ങള്‍ കൊണ്ട് അത് എത്രത്തോളം പൂര്‍ത്തിയാകും എന്ന് ഉറപ്പില്ല. ഇതിനിടെ മറ്റ് ചില പ്രമുഖരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തപ്പെട്ടേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഴുതടച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതും ഇതേ രീതിയില്‍ തന്നെയാണ്.

English summary
Attack against actress: Court send Dileep in Police custody for two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X