മുകേഷ് ഇത്തിരി വെള്ളം കുടിക്കും... 'അന്തസ്സ്' പോകുമോ? സിപിഎം വിശദീകരണം ചോദിക്കും?
കൊല്ലം: അമ്മയുടെ പൊതുയോഗത്തിന് ശേഷം എംഎല്‍എ കൂടിയായ മുകേഷ് നടത്തിയ പ്രകടനം കൂടുതല്‍ വിവാദങ്ങളിലേക്ക്. സംഭവത്തില്‍ മുകേഷ് സിപിഎമ്മിന് വിശദീകരണം നല്‍കേണ്ടി വരും എന്ന് ഉറപ്പായി.
ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി തന്നെ നേരിട്ട് ഇടപെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിന്റെ പ്രകടനം ഒഴിവാക്കാമായിരുന്നതായിരുന്നു എന്നാണ് പൊതു വികാരം. കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തകരും ഈ വികാരം തന്നെ ആണ് പങ്കുവയ്ക്കുന്നത്. ജൂലായ് നാലിന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മുകേഷിന്റെ നടപടി എന്തായാലും ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.
വാര്‍ത്താ സമ്മേളനത്തിലെ പ്രകടനത്തിന്റെ പേരില്‍ മുകേഷിനോട് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വിശദീകരണം ചോദിക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. അടുത്ത ദിവസം മുകേഷ് കൊല്ലത്ത് എത്തിയാല്‍ ഉടന്‍ തന്നെ ഇക്കാര്യം ആവശ്യപ്പെടും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ജില്ലാ സെക്രട്ടറിയായ കെഎന്‍ ബാലഗോപാല്‍ നിഷേധിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുകേഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications