ദിലീപിനെ അറസ്റ്റ് ചെയ്തത് അറിഞ്ഞപ്പോള്‍ മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു? ഒരു ചോദ്യം അപ്പോഴും ബാക്കി...
കൊച്ചി/പാലക്കാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത തിങ്കളാഴ്ച് വൈകീട്ട് ആറരയോടെയാണ് പുറത്ത് വന്നത്. കേരളത്തെയാകെ ഞെട്ടിച്ചതായിരുന്നു ആ വാര്‍ത്ത.
ഈ സമയം കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു മഞ്ജു വാര്യര്‍. ദിലീപിന്റെ അറസ്റ്റ വാര്‍ത്ത അറിഞ്ഞ് മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൈരളി ഓണ്‍ലന്‍ൈ ആയിരുന്നു ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ എന്തിനാണ് മഞ്ജു വാര്യര്‍ കരഞ്ഞത് എന്ന ചോദ്യം ബാക്കിയാണ്. മുമ്പും ഇതുപോലെ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.

ദിലീപിന്റെ അറസ്റ്റ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് മഞ്ജു വാര്യര്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ തന്നെ ആയിരുന്നു. ദിലീപിലേക്ക് ആദ്യം മുതലേ സംശയത്തിന്റെ മുന നീണ്ടതും ആ വഴിക്ക് തന്നെ

ക്രിമിനല്‍ ഗൂഢാലോചന
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്നായിരുന്നു മഞ്ജു വാര്യര്‍ പരസ്യമായി ആവശ്യപ്പെട്ടത്. പിന്നീട് അതില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

പൊട്ടിക്കരഞ്ഞു
എന്നാല്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മഞ്ജു വാര്യര്‍ സിനിമ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട് ആമിയുടെ സെറ്റില്‍ ആയിരുന്നു മഞ്ജു.

ഷൂട്ടിങ് നിര്‍ത്തിവച്ചു
മഞ്ജു വാര്യര്‍ പൊട്ടിക്കരഞ്ഞതോടെ സംവിധായകന്‍ കമല്‍ സിനിമ ചിത്രീകരണം നിര്‍ത്തിവച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എന്തിന് കരഞ്ഞു
ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ എന്തിന് മഞ്ജു വാര്യര്‍ കരഞ്ഞു എന്നാണ് പലരും ചോദിക്കുന്നത്. അതിന്റെ ഉത്തരം നല്‍കേണ്ടത് മഞ്ജു വാര്യര്‍ തന്നെയാണ്.

14 വര്‍ഷത്തെ ദാമ്പത്യം
14 വര്‍ഷം ദിലീപിന്റെ ഭാര്യയായി കഴിഞ്ഞ ആളാണ് മഞ്ജു വാര്യര്‍. 1998 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 2014 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു. 2015 ല്‍ വിവാഹമോചിതരായി.

അന്നും കരഞ്ഞത് മഞ്ജു മാത്രം
വിവാഹമോചനം നേടിയതിന് ശേഷം മഞ്ജുവും ദിലീപും കോടതിയില്‍ നിന്ന് തിരിച്ച് വരുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ദിലീപിന് കാര്യമായ ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ലെന്നും കണ്ണ് തുടച്ചുകൊണ്ടായിരുന്നു മഞ്ജു അന്ന് പുറത്ത് വന്നത്.

പിരിഞ്ഞാലും
വേര്‍പിരിഞ്ഞ് ഇപ്പോള്‍ രണ്ട് വര്‍ഷം ആകുന്നു. മഞ്ജുവിന് സിനിമയില്‍ അവസരങ്ങള്‍ നല്‍കരുതെന്ന് ദിലീപ് പലരോടും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു.

തുടക്കമിട്ടതും മഞ്ജു
കേസ് അന്വേഷണം പള്‍സര്‍ സുനിയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയിരിക്കുമ്പോള്‍ ആയിരുന്നു മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതും മഞ്ജുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു.

ചരിത്രത്തിലേക്ക് തിരിയുമ്പോള്‍
കമലിന്റെ സംവിധാന സഹായി ആയിട്ടായിരുന്നു ദിലീപിന്റെ രംഗപ്രവേശനം. ആദ്യമായി സിനിമയില്‍ മുഖം കാണിച്ചതും കമലിന്റെ സിനിമയില്‍. ഇപ്പോള്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും കമലിന്റെ സിനിമയില്‍ തന്നെ.












Click it and Unblock the Notifications