Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി? ഞെട്ടിപ്പിക്കുന്ന നീക്കവുമായി അന്വേഷണ സംഘം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമ താരം ദിലീപ് ഒന്നാം പ്രതി ആയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

കേസില്‍ നേരത്തെ 11-ാം പ്രതി ആയിരുന്നു ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത് തന്നെ ആണ്.

കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചന എന്ന് പരിഗണിക്കുമ്പോള്‍ ദിലീപിന്റെ കാര്യത്തിലും അത് സാധ്യമാകാനിടയുണ്ട്. എന്നാല്‍ അടുത്ത ദിവസം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളു എന്നാണ് സൂചന.

ഇതുവരെ

ഇതുവരെ

കേസില്‍ ഇതുവരെ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ആയിരുന്നു ഒന്നാം പ്രതി. ആദ്യ കുറ്റപത്രത്തിലും സുനില്‍ കുമാര്‍ തന്നെ ആയിരുന്നു ഒന്നാം പ്രതി.

ദിലീപ് ഒന്നാം പ്രതിയാകും?

ദിലീപ് ഒന്നാം പ്രതിയാകും?

എന്നാല്‍ ഗൂഢാലോചന കേസില്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപ് തന്നെ ആയിരിക്കും ഒന്നാം പ്രതി എന്ന രീതിയില്‍ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അങ്ങനെയെങ്കില്‍ ദിലീപ് കൂടുതല്‍ കുടുക്കിലാകും എന്നും ഉറപ്പാണ്.

സുനിക്ക് വൈരാഗ്യമില്ല

സുനിക്ക് വൈരാഗ്യമില്ല

ആക്രമിക്കപ്പെട്ട നടിയോട് പള്‍സര്‍ സുനിക്ക് മുന്‍വൈരാഗ്യം ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാവുന്നത് എന്ന രീതിയില്‍ ആണ് നിയമോപദേശം ലഭിച്ചിരിക്കുന്നത് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഗൂഢാലോചന അതിന് തുല്യം

ഗൂഢാലോചന അതിന് തുല്യം

നടിയെ ക്രൂരമായി പീഡിപ്പിച്ചതിന് തുല്യമാണ് അതിന്റെ ഗൂഢാലോചനയില്ഡ പങ്കെടുത്തത് എന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. കേസില്‍ ഇപ്പോള്‍ 11 പ്രതികളുണ്ട് എന്നാണ് സൂചന.

26 രഹസ്യ മൊഴികള്‍

26 രഹസ്യ മൊഴികള്‍

11 പേരായിരിക്കും പുതിയ കുറ്റപത്രത്തിലെ പ്രതികള്‍. ഇത് കൂടാചെ 26 രഹസ്യ മൊഴികളുടെ വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ടാകും എന്നാണ് സൂചന.

എല്ലാം ചെയ്തതുപോലെ തന്നെ

എല്ലാം ചെയ്തതുപോലെ തന്നെ

ക്വട്ടേഷന്‍ സംഘത്തെ തിരഞ്ഞെടുത്ത് നടിയോട് വൈരാഗ്യം തീര്‍ക്കുകയായിരുന്നു ദിലീപ് എന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ അപ്പപ്പോള്‍ ദിലീപ് അറിഞ്ഞിരുന്നു എന്നും ആരോപണം ഉണ്ട്.

പള്‍സര്‍ സുനി രണ്ടാം പ്രതി?

പള്‍സര്‍ സുനി രണ്ടാം പ്രതി?

പുതുക്കിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയാവുകയാണെങ്കില്‍ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. ഇതുവരെ പള്‍സര്‍ സുനി ആയിരുന്നു കേസിലെ ഒന്നാം പ്രതി.

മാപ്പുസാക്ഷി

മാപ്പുസാക്ഷി

കേസില്‍ ഒരു പ്രതി മാപ്പുസാക്ഷി ആയിട്ടുണ്ടായിരുന്നു. കേസില്‍ ഏഴാം പ്രതി ആയിരുന്ന ചാര്‍ലി ആയിരുന്നു ദിലീപിനെതിരെ മൊഴി കൊടുത്തത്. ഇതും ഏറെ നിര്‍ണായകമാണ.

പഴുതടച്ച കുറ്റപത്രം

പഴുതടച്ച കുറ്റപത്രം

എന്തായാലും പഴുതടച്ച കുറ്റപത്രം ആയിരിക്കും അന്വേഷണ സംഘം തയ്യാറാക്കുക എന്ന് ഉറപ്പാണ്. കുറ്റപത്രത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ക്കായിരിക്കും വഴിവയ്ക്കുക.

ഞെട്ടിപ്പിക്കുന്ന സംഭവം

ഞെട്ടിപ്പിക്കുന്ന സംഭവം

കേസില്‍ ദിലീപ് ഒന്നാം പ്രതിയാക്കപ്പെട്ടാല്‍ അത് മലയാള സിനിമയെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആയിരിക്കും. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപിന് വലിയ സ്വീകരണം ആയിരുന്നു ആരാധാകര്‍ ഒരുക്കിയിരുന്നത്.

 തീരുമാനം ഉടൻ

തീരുമാനം ഉടൻ

അടുത്ത ദിവസം തന്നെ ആലുവ പോലീസ് ക്ലബ്ബിൽ അന്വേഷണ സംഘത്തിന്റെ വിശദമായ യോഗം ചേരുന്നുണ്ട്. അന്വേഷണ ചുമതല വഹിക്കുന്ന എഡിജിപി ഉൾപ്പെടെയുള്ളവരും നിയമ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിലായിരിക്കും ആരാണ് ഒന്നാം പ്രതി എന്ന കാര്യത്തിൽ അന്തിമ ധാരണയിൽ എത്തുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+