Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് നിര്‍ണായക ദിവസം; ഈ ദിവസം തന്നെ അത് സംഭവിച്ചാല്‍...

Recommended Video

cmsvideo
    ദിലീപിന് ഇന്ന് നിർണായക ദിവസം | Oneindia Malayalam

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയെ ക്രമ സമാധാന ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ കേസിലെ ഏറ്റവും നിര്‍ണായകമായ ഒരു ദിവസമാണ് കടന്നുവരുന്നത്.

    നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജനുവരി 22 ന് വിധി പറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് പുറമേ, കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മറ്റ് രേഖകളുടെ പകര്‍പ്പുകളും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

    നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ച് കഴിഞ്ഞതാണ്. അതിന് ശേഷം ആണ് ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തെ കുറിച്ചുള്ള ആക്ഷേപങ്ങളും ഉയര്‍ന്നത്. ദിലീപിന്റെ കേസില്‍ മാത്രമല്ല, ജനുവരി 22 മറ്റൊരു വിധത്തിലും ഏറെ നിര്‍ണായക ദിനം തന്നെയാണ്.

    ആ ദൃശ്യങ്ങള്‍

    ആ ദൃശ്യങ്ങള്‍

    നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈമാറണം എന്ന് ദിലീപ് നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം അത് പ്രോസിക്യൂഷന്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഹര്‍ജിയായി കോടതിയുടെ മുന്നിലുണ്ട്.

    പ്രതിയുടെ അവകാശം

    പ്രതിയുടെ അവകാശം

    കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ട് എന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ കേസില്‍ അത്തരം ഒരു അവകാശം കോടതി അനുവദിച്ചുകൊടുക്കുമോ എന്നാണ് അറിയേണ്ടത്.

    ദുരുപയോഗം ചെയ്യും?

    ദുരുപയോഗം ചെയ്യും?

    നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. മറ്റ് രേഖകളുടെ കാര്യത്തിലും ഇത് തന്നെയാണ് പ്രോസിക്യൂഷന്റെ നിലപാട്.

    അഭിഭാഷകന്‍ കണ്ടിട്ടുണ്ട്

    അഭിഭാഷകന്‍ കണ്ടിട്ടുണ്ട്

    രേഖകളുടെ പകര്‍പ്പുകള്‍ ദിലീപിന് നേരിട്ട് കൈമാറിയിട്ടില്ല എന്നേ ഉള്ളൂ. ദിലീപിന്റെ അഭിഭാഷകന്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഒരിക്കല്‍ പരിശോധിച്ചതായിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ഇത് നടന്നത്. അതിന് ശേഷം ആണ് വീണ്ടും പകര്‍പ്പ് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

    ആരോപണങ്ങള്‍

    ആരോപണങ്ങള്‍

    നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട് എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നുവന്നിരിന്നു. ദിലീപിന്റെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ആയിരുന്നു ഇത്തരം ഒരു ആരോപണം ഉയര്‍ന്നത്. ഇതെല്ലാം പ്രോസിക്യൂഷന്‍ പ്രതിരോധത്തിനായി ഉപയോഗിച്ചേക്കാം.

    സുനിയും നടിയും

    സുനിയും നടിയും

    ഇതിനിടെയാണ് കേസിലെ പ്രതിയായ മാര്‍ട്ടിന്റെ മൊഴിമാറ്റം. പള്‍സര്‍ സുനിയും നടിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസ് എന്നായിരുന്നു മാര്‍ട്ടിന്‍ മൊഴി മാറ്റിയത്.ഇതിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ട് എന്ന വിലയിരുത്തലില്‍ ആണ് അന്വേഷണ സംഘം.

    അപകീര്‍ത്തിപ്പെടുത്താന്‍

    അപകീര്‍ത്തിപ്പെടുത്താന്‍

    കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പലരുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

    പ്രോസിക്യൂഷന്‍ നിലപാട്

    പ്രോസിക്യൂഷന്‍ നിലപാട്

    ദിലീപിന് ദൃശ്യങ്ങള്‍ കൈമാറണം എന്ന ആവശ്യം അഭിഭാഷകന്‍ ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷന്റെ നിലപാട് അറിയാന്‍ വേണ്ടിയാണ് കോടതി ജനുവരി 22 വരെ കാത്തിരിക്കുന്നത്. പ്രോസിക്യൂഷന്‍ എന്തായാലും ഇതിനെ എതിര്‍ക്കും എന്ന് ഉറപ്പാണ്.

    നിര്‍ണായക ദിനം

    നിര്‍ണായക ദിനം

    നടി ആക്രമിക്കപ്പെട്ട കേസില്‍, ജനുവരി 22 ദിലീപിനെ സംബന്ധിച്ച് നിര്‍ണായകമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ദിലീപിന് അനുകൂലമായ ഒരു വിധി ഉണ്ടായാല്‍ അത് മറ്റൊരു തരത്തില്‍ വായിക്കപ്പെടും എന്ന് ഉറപ്പാണ്. ഈ ദിനത്തിന് വേറേയും പ്രാധാന്യമുണ്ട് എന്നത് തന്നെയാണ് കാര്യം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+