• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദിലീപിനെതിരെയുള്ള ഗൂഢാലോചനുടെ മുഖ്യ സൂത്രധാരന്‍ ആഷിക് അബുവോ? ഷൈന്‍ ടോമിനെ ഓര്‍മിപ്പിച്ച് റിയാസ്

  • By രശ്മി നരേന്ദ്രൻ

കൊച്ചി: ആഷിക് അബു ഇന്ന് വെറും ഒരു സംവിധായകന്‍ മാത്രമല്ല, സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ രാഷ്ട്രീയ നിലപാടോടെ പ്രതികരിക്കുന്ന വ്യക്തികൂടിയാണ്. സിനിമ മേഖലയില്‍ അത്തരക്കാര്‍ കുറവാണെന്ന് പ്രത്യേകം പറയേണ്ടല്ലോ...

ദിലീപ് പെട്ടുപോയത് വെറുതേയല്ല; നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേര്? ആ രഹസ്യം പുറത്തേക്ക്?

നടി ആക്രമിക്കപ്പെട്ട കേസിലും ആഷിക് അബു തന്റെ നിലപാട് കൃത്യമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താന്‍ എന്നും പറയുന്നു. കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് സെബാസ്റ്റ്യന്‍ പോള്‍ ലേഖനം എഴുതിയപ്പോള്‍ അതിരെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ആഷിക് അബുവിനെതിരെ ചില സംശയങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയാണ് ദിലീപിന്റെ ആരാധകര്‍. ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ് ആണ് ആഷിക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആഷിക് അബു ആണോ എന്ന്....? റിയാന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

പ്രിയപ്പെട്ട ആഷിക് അബു

പ്രിയപ്പെട്ട ആഷിക് അബു

പ്രിയപ്പെട്ട ആഷിക് അബു എന്ന് സംബോധന ചെയ്തുകൊണ്ടാണ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ശ്രീ സെബാസ്റ്റ്യൻ പോളും ശ്രീ ശ്രീനിവാസനും ദിലീപേട്ടന് അനുകൂലമായി സംസാരിച്ചത് താങ്കളെ അത്യധികം അലോസരപ്പെടുത്തി എന്ന് ഇന്നത്തെ താങ്കളുടെ ഫേസ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. അത് സ്വാഭാവികമാണ് താനും.

വിശ്വാസത്തെ അഭിനന്ദിക്കുന്നു

വിശ്വാസത്തെ അഭിനന്ദിക്കുന്നു

"നീതിയുടെ ഭാഗത്തു നിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു.കോടതി പ്രഥമദൃഷ്ട്ട്യാ കേസുണ്ടെന്ന് കണ്ടത് കൊണ്ടാണ് ദിലീപേട്ടന് ജാമ്യം നിഷേധിക്കുന്നത്" എന്നും താങ്കൾ പറയുന്നു. ആയിക്കോട്ടെ, പോലീസിലും കോടതിയിലും ഉള്ള താങ്കളുടെ അചഞ്ചലമായ വിശ്വാസത്തയും അഭിനന്ദിക്കുന്നു.

അപ്പോള്‍ ഷൈന്‍ ടോം ചാക്കോ?

അപ്പോള്‍ ഷൈന്‍ ടോം ചാക്കോ?

പക്ഷെ ശ്രീമാൻ അബു, കുറച്ചു പിന്നിലേക്ക് പോയി താങ്കളുടെ ഒരു പഴയ ഫേസ്ബുക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൃത്യമായി പറഞ്ഞാൽ നടൻ ഷൈൻ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ. അത് കേവലം ആരോപണം അല്ലായിരുന്നു.

തെളിവുണ്ടായിരുന്നു

തെളിവുണ്ടായിരുന്നു

കൈയ്യിൽ 10 ഗ്രാം കൊക്കെയ്‌നും കൂടെ 4 സ്ത്രീകളും ഉണ്ടായിരുന്നു.അതും കൊച്ചു വെളുപ്പാൻ കാലത്തു. എന്നിട്ടും താങ്കൾക്കു അന്ന് ഈ കേരള പോലീസിനെയും നീതിവ്യവസ്ഥയെയും ഒന്നും വിശ്വാസമില്ലായിരുന്നു.

പുലയാട്ട് പറഞ്ഞില്ലേ

പുലയാട്ട് പറഞ്ഞില്ലേ

നിങ്ങളെയും നിങ്ങളുടെ ഭാര്യയും ഇന്നത്തെ സ്ത്രീ കൂട്ടയ്മയുടെ മുന്നണി പോരാളിയുമായ റീമ കല്ലിങ്കലിനേയും ഒരു പത്രം ചൊറിഞ്ഞപ്പോൾ ജയചന്ദ്രൻ എന്ന പത്രപ്രവർത്തകനെയും "മംഗളം" എന്ന പത്രത്തേയും ആവോളം പുലയാട്ടും താങ്കൾ പറഞ്ഞിരുന്നു.

ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്പോള്‍

ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്പോള്‍

അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. അവനവന്റെ അമ്മക്ക് വരുമ്പോൾ പുരോഗമന പ്രസ്ഥാനക്കാരൻ ആയ ആഷിക് അബുവിനും നോവും. നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയ കഥയും താങ്കൾ അതിൽ ആവർത്തിക്കുന്നു !

അത് തന്നെ ഞങ്ങളും പറയുന്നു

അത് തന്നെ ഞങ്ങളും പറയുന്നു

പ്രിയ സുഹൃത്തേ, അന്നത്തെ താങ്കളുടെ നിലപാട് പോലെ മാത്രമല്ലേ ഞങ്ങൾ ദിലീപേട്ടന്റെ കാര്യത്തിലും പറയുന്നുള്ളൂ ? താങ്കൾ വീണ്ടും തുടരുന്നു ".......ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപ്പെടും....."

അതില്‍ കൂടുതല്‍ എന്ത് പറഞ്ഞു

അതില്‍ കൂടുതല്‍ എന്ത് പറഞ്ഞു

താങ്കൾ ഈ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യൻ പോളോ പറഞ്ഞിട്ടുണ്ടോ...?! ഞങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?! ദിലീപേട്ടൻ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നെ പോലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല....

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

അപ്പോൾ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ ?! അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോൾ അത് നീതികേട്‌ എന്ന് താങ്കൾക്കു തോന്നാമെങ്കിൽ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളിനും അത് നീതികേട്‌ ആണെന്ന് തോന്നാൻ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ ശ്രീ ആഷിക് അബു ?

ഞങ്ങള്‍ പറഞ്ഞിട്ടില്ല

ഞങ്ങള്‍ പറഞ്ഞിട്ടില്ല

ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കരുതെന്ന് ഈ പറഞ്ഞവരോ ഞങ്ങളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പെൺകുട്ടിക്ക് നീതി ലഭിക്കുക തന്നെ വേണം. പക്ഷെ താങ്കളുടെ വരികൾളിൽ ഇരയ്ക്കു നീതിലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ദിലീപേട്ടൻ കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനിൽക്കുന്നതായി എനിക്ക് തോന്നിയാൽ എന്നോട് സദയം ക്ഷമിക്കുക.

സൂത്രധാരന്‍?

സൂത്രധാരന്‍?

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദിലീപേട്ടന് എതിരെ മലയാള സിനിമ മേഖലയിൽ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ താങ്കൾ ആണോ എന്ന് ഞങ്ങൾ സംശയിച്ചു പോകുന്നു ശ്രീ ആഷിക് അബു- ഇങ്ങനെയാണ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് ആ കുറിപ്പ്

ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ ആയ റിയാസ് ഖാന്‍ എഴുതിയ കുറിപ്പ് ഇതാണ്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

പള്‍സര്‍ സുനിയെന്ന് സംശയിച്ച റിയാസ്

പള്‍സര്‍ സുനിയെന്ന് സംശയിച്ച റിയാസ്

പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം ഏറെ വേട്ടയാടപ്പെട്ട ആളായിരുന്നു റിയാസ് ഖാന്‍. റിയാലും പള്‍സര്‍ സുനിയും തമ്മിലുള്ള സാദൃശ്യം ആയിരുന്നു വിനയായത്.

പലരും വാര്‍ത്തയും കൊടുത്തു

പലരും വാര്‍ത്തയും കൊടുത്തു

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീഫിന്‍റെ ഫാന്‍സ് അസോസിയേഷന്‍ നേതാവാണ് എന്ന രീതിയില്‍ ആയിരുന്നു ചിത്രം സഹിതം വാര്‍ത്ത വന്നത്. ഒടുവില്‍ റിയാസ് തന്നെ നേരിട്ട് രംഗത്തെത്തി അത് തിരുത്തിയ്ക്കുകയായിരുന്നു.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി ഇപ്പോഴും ശക്തമായി രംഗത്തുള്ള ആളാണ് റിയാസ് ഖാന്‍.

English summary
Attack against actress: Dileep Fans' chairman Riyas Khan asks questions to Aashiq Abu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more