നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുക്കും? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍... ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും?
കൊച്ചി: ചോദ്യം ചെയ്യല്‍ നേരിടാന്‍ നാദിര്‍ഷായ്ക്ക് പരിശീലനം ലഭിച്ചിരുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ നാദിര്‍ഷായ്ക്ക് പരിശീലനം നല്‍കിയത് എന്നായിരുന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല വാര്‍ത്ത. നാദിര്‍ഷായെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. മംഗളം ചാനല്‍ ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മംഗളത്തിന്റെ എക്‌സ്‌ക്ലൂസീവ് ആയിട്ടായിരുന്നു ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നാദിര്‍ഷായെ പോലീസ് കസ്റ്റഡിയില്‍ എടുത്താല്‍ അത് മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന സംഭവം ആയിരിക്കും എന്ന് ഉറപ്പാണ്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മംഗളം ടിവി
മംഗളം ടിവി ആണ് എക്‌സ്‌ക്ലൂസീവ് ആയി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.

ദിലീപിനെ വീണ്ടും
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും എന്നും മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നേരത്തെ ദിലീപിനേയും നാദിര്‍ഷായേയും പോലീസ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഔദ്യോഗിക സ്ഥിരീകരണമില്ല
എന്നാല്‍ നാദിര്‍ഷായെ കസ്റ്റഡിയിൽ എടുക്കും എന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നും മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മംഗളം ഓണ്‍ലൈനും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നാദിര്‍ഷായ്ക്ക് പരിശീലനം
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ നേരിടാന്‍ നാദിര്‍ഷായ്ക്ക് പോലീസ് ഉന്നതന്റെ പരിശീലനം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നാദിര്‍ഷ ഈ വാര്‍ത്ത നിഷേധിച്ചു.

പെരുന്നാള്‍ ഭക്ഷണം
പോലീസ് ഉന്നതന്റെ വീട് സന്ദര്‍ശിച്ചു എന്ന കാര്യം നാദിര്‍ഷ നിഷേധിച്ചിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി സൗഹൃദമുള്ള ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചത് പെരുന്നാളിന് വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കാന്‍ ആയിരുന്നു എന്നാണ് നാദിര്‍ഷായുടെ വാദം.

സ്ഥിരീകരണം
പള്‍സര്‍ സുനി ദിലീപിനേയം നാദിര്‍ഷായേയും ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം തെളിയിക്കാനാവശ്യമായ വിവരങ്ങളും പോലീസിന് ലഭിച്ചതായും മംഗളം റിപ്പോര്‍ട്ടുകളുണ്ട്.

മാഡത്തിന് വേണ്ടി
നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു സ്ത്രീയ്ക്കും പങ്കുണ്ടെന്നാണ് ഇപ്പോഴത്തെ സംശയം. മാഡം എന്ന് വിളിക്കപ്പെടുന്ന ആ സ്ത്രീയ്ക്ക് വേണ്ടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.












Click it and Unblock the Notifications