Get Updates
Get notified of breaking news, exclusive insights, and must-see stories!

നുണ പറഞ്ഞ് പുറത്തിറങ്ങി(?), ചടങ്ങ് തീര്‍ത്ത് തിരിച്ചെത്തി; വിതുമ്പിക്കരഞ്ഞ് കാവ്യ...

കൊച്ചി: അമ്പത്തിയാറ് ദിവസത്തെ ജയില്‍ വാസത്തിനിടയില്‍ ദിലീപ് ആദ്യമായി സ്വന്തം വീട്ടില്‍ എത്തി. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ശേഷം ജയിലില്‍ തിരിച്ചെത്തുകയും ചെയ്തു.

കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ പങ്കെടുക്കുന്ന ചടങ്ങാണ് എന്ന് പറഞ്ഞായിരുന്നു ദിലീപ് കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദിലീപ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പക്ഷേ മാനുഷിക പരിഗണനയുടെ പേരില്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

വീട്ടിലെത്തിയ ദിലീപിനെ കണ്ട് കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിതുമ്പിക്കരഞ്ഞു. കോടതി പറഞ്ഞതിനും നേരത്തെ തന്നെ ദിലീപ് ആലുവ സബ് ജയിലില്‍ തിരിച്ചെത്തി.

രാവിലെ എട്ട് മണിക്ക്

രാവിലെ എട്ട് മണിക്ക്

അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ആലുവ സബ് ജയിലില്‍ നിന്ന് ഇറങ്ങി. കനത്ത പോലീസ് കാവലില്‍ ആയിരുന്നു ദിലീപിനെ ആലുവയിലെ വീട്ടില്‍ എത്തിച്ചത്.

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍ സമയം ആയിരുന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ആലുവ മണപ്പുറത്തെ ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു.

പറഞ്ഞതിനും മുമ്പേ

പറഞ്ഞതിനും മുമ്പേ

പത്ത് മണിക്ക് തിരിച്ച് ജയിലില്‍ എത്തണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ചടങ്ങുകള്‍ തീര്‍ത്ത് 10 മിനിട്ട് മുമ്പ് തന്നെ ദിലീപ് ആലുവ സബ് ജയിലില്‍ തിരിച്ചെത്തി.

വിതുമ്പിക്കരഞ്ഞ് കാവ്യ

വിതുമ്പിക്കരഞ്ഞ് കാവ്യ

ദിലീപിനെ കണ്ട ഉടന്‍ കാവ്യ മാധവന്‍ വിതുമ്പി കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വന്ന ദൃശ്യങ്ങളിലും ഇത് ദൃശ്യമായിരുന്നു.

വെളുത്ത ഷര്‍ട്ടും നീല ജീന്‍സും

വെളുത്ത ഷര്‍ട്ടും നീല ജീന്‍സും

വെളുത്ത ഷര്‍ട്ടും നീല ജീന്‍സ് പാന്റും അണിഞ്ഞായിരുന്നു ദിലീപ് ജയിലില്‍ നിന്ന് പുറത്ത് വന്നത്. വീട്ടിലെത്തിയതിന് ശേഷം കുളിച്ച് വസ്ത്രം മാറി ചടങ്ങുകളുല്‍ പങ്കെടുക്കുകയായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

ദിലീപിനെ കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ സിനിമാക്കാരുടെ തിരക്കായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു.

പ്രശ്‌നമുണ്ടാക്കാതെ

പ്രശ്‌നമുണ്ടാക്കാതെ

ദിലീപ് ഫാന്‍സ് സ്ഥലത്തെത്തി പ്രശ്‌നം ഉണ്ടാക്കിയേക്കും എന്ന ഭയം പലര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ്. ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടായില്ല.

പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൊളിഞ്ഞു

പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൊളിഞ്ഞു

ദിലീപ് പുറത്തിറങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മാധ്യമങ്ങളോട് സംസാരിക്കും എന്നും ഒക്കെ ആയിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലാതെ തന്നെ ദിലീപ് ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തി.

വെറും പത്ത് മിനിട്ട്

വെറും പത്ത് മിനിട്ട്

ആലുവ ജയിലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ദിലീപിന്റെ പത്മസരോവരത്തിലേക്ക് ഉള്ളത്. അതുകൊണ്ട് യാത്രയ്ക്ക് ആകെ എടുത്തത് വെറും 20 മിനിട്ട് സമയം മാത്രമാണ്.

നേരത്തേ ഇറങ്ങി

നേരത്തേ ഇറങ്ങി

ദിലീപ് വീട്ടില്‍ ചെലവഴിച്ചത് ഏതാണ്ട് ഒന്നകര മണിക്കൂര്‍ മാത്രമാണ്. യാത്രക്കായി 20 മിനിട്ടോളം ആകെ എടുത്തു. പത്ത് മിനിട്ട് മുമ്പ് ജയിലില്‍ തിരിച്ചെത്തി കൃത്യനിഷ്ഠ പാലിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+