ബെഹ്‌റയെ 'പൂട്ടി' പുറത്ത് കടക്കാന്‍ ദിലീപ്; കുറ്റം മുഴുവന്‍ പോലീസിന്... കോടതി കനിയുമോ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദിലീപ്. മുന്‍തവണകളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ വാദങ്ങളാണ് ദിലീപിന് വേണ്ടി ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞ തവണ ജാമ്യം നിഷേധിക്കപ്പെട്ടതിന് ശേഷം മറ്റ് അറസ്റ്റുകളൊന്നും നടന്നിട്ടും ഇല്ല.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കുറ്റപ്പെടുത്തിയാണ് ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി അഭിഭാഷകന്‍ ആയ രാമന്‍ പിള്ള വാദിക്കുന്നത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ ദിവസം തന്നെ ദിലീപ് ഡിജിപിയെ വിവരം അറിയിച്ചിരുന്നു എന്നാണ് വാദം.
എന്നാല്‍ പോലീസ് പറഞ്ഞിരുന്നത് മറ്റൊന്നായിരുന്നു. പള്‍സര്‍ സുനി വിളിച്ചതിന് ഏറെ നാളുകള്‍ക്ക് ശേഷം മാത്രമാണ് ദിലീപ് പോലീസില്‍ പരാതിപ്പെട്ടത് എന്നായിരുന്നു അത്.

പ്രധാന ആരോപണം
ദിലീപിന്റെ പരാതി ലഭിച്ചിട്ടും പോലീസ് അതില്‍ കാര്യമായ അന്വേഷണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള കാരണമായി ചില സൂചനകളും പോലീസ് പുറത്ത് വിട്ടിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം
പള്‍സര്‍ സുനിയുടെ ഫോണ്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ദിലീപ് പരാതിപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. എന്തുകൊണ്ടാണ് പരാതിപ്പെടാന്‍ വൈകിയത് എന്നതായിരുന്നു പോലീസിന്റെ പ്രധാന ചോദ്യം.

അന്നേ വിളിച്ചിരുന്നു
എന്നാല്‍ സുനിയുടെ ഫോണ്‍ വന്ന ദിവസം തന്നെ അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് സംസാരിച്ചു എന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. വാട്‌സ് ആപ്പ് സന്ദേശമായി ഫോണ്‍ സംഭാഷണം നല്‍കുകയും ചെയ്തിരുന്നുവത്രെ.

ബെഹ്‌റ നിഷേധിച്ചിട്ടില്ല
എന്നാല്‍ ദിലീപിന്റെ ഈ വാദം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെ നിഷേധിച്ചിട്ടില്ല. എല്ലാം കോടതിയില്‍ പറയും എന്നായിരുന്നു ബെഹ്‌റയുടെ പ്രതികരണം.

പരാതിയില്‍ സംഭവിച്ചത്
സാങ്കേതികമായി പോലീസിന്റെ വാദം ശരിയാണ്. ദിലീപ് ഡിജിപിയെ ഫോണില്‍ വിളിത്ത് പറഞ്ഞതിനെ പരാതിയായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് പോലീസിന്റെ വാദം.

സുനി പറയുന്ന കള്ളങ്ങള്‍
സുനില്‍ കുമാര്‍ പറയുന്ന കള്ളങ്ങള്‍ വിശ്വസിച്ചാണ് പോലീസ് ദിലീപിനേ അറസ്റ്റ് ചെയ്തത് എന്നാണ് മറ്റൊരു വാദം. കള്ളന്റെ കുമ്പസാരം വിശ്വസിച്ച് ദിലീപിനെ കുരിശേറ്റുന്നു എന്നായിരുന്നു ആരോപണം.

ടവര്‍ ലൊക്കേഷന്‍
ഗൂഢാലോചനയ്ക്കുള്ള പ്രധാന തെളിവായി പുറത്ത് വന്നിട്ടുള്ളത് ദിലീപും പള്‍സര്‍ സുനിയിം ഒരേ ടവര്‍ ലൊക്കേഷന് കീഴില്‍ ഉണ്ടായിരുന്നു എന്നതാണ്. എന്നാല്‍ രണ്ട് പേരും പരസ്പരം കണ്ടതിന് തെളിവില്ലെന്നാണ് വാദം.

യുക്തിയ്ക്ക് നിരക്കാത്തത്
ഷൂട്ടിങ്ങിനിനെ രണ്ട് പേരും കണ്ടു എന്ന വാദവും പ്രതിഭാഗം ഖണ്ഡിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഗൂഢാലോചന നടത്തി എന്ന് പറയുന്നത് യുക്തിയ്ക്ക് നിരക്കുന്നതല്ല എന്നും പ്രതിഭാഗം വാദിക്കുന്നു.

എന്താണ് ആ തെളിവ്
ദിലീപിനെതിരെ നിര്‍ണായകമായ തെളിവ് കൈയ്യിലുണ്ട് എന്ന് തന്നെയാണ് പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുന്നത്. കോടതിയ്ക്ക് മുദ്രവച്ച കവറില്‍ കൈമാറുന്ന ആ തെളിവ് എന്താണ് എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.












Click it and Unblock the Notifications