ദിലീപിന്റെ മൂന്ന് വിവാഹം: ആ സത്യം പുറത്തറിഞ്ഞത് എങ്ങനെ? അക്കാര്യം അവർക്കറിയാമായിരുന്നോ...

കൊച്ചി: മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ദിലീപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതോടൊപ്പം തന്നെ ചില സംശയങ്ങളും ഉയരുന്നുണ്ട്.

മനോരമ ന്യൂസ് ആണ് ദിലീപിന്റെ ആദ്യ വിവാഹത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസിന് ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത് 1998 ല്‍ ആയിരുന്നു. അന്ന് മഞ്ജു വാര്യര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ദിലീപിന്റെ ആദ്യകാല സുഹൃത്ത് അബിയിൽ നിന്ന് പോലീസ് വിവരങ്ങൾ ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അബി തന്നെ പിന്നീട് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

19 വര്‍ഷം മുമ്പ്

19 വര്‍ഷം മുമ്പ്

മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ദിലീപിനെ വിവാഹം കഴിയ്ക്കുന്നത്. ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു അവരുടെ പ്രണയ വിവാഹം.

അതിനും മുമ്പ്

അതിനും മുമ്പ്

എന്നാല്‍ മഞ്ജു വിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇത്രയും നാള്‍ അത് പുറംലോകം അറിഞ്ഞിരുന്നും ഇല്ല.

ആരായിരുന്നു ആ ഭാര്യ?

ആരായിരുന്നു ആ ഭാര്യ?

ദിലീപിന്റെ അകന്ന ബന്ധത്തിലുള്ള ഒരു യുവതിയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവാഹം. അത് ഔദ്യോഗികമായി വേര്‍പെടുത്തിയിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അബി പറഞ്ഞതാണോ?

അബി പറഞ്ഞതാണോ?

ദിലീപിന്റെ ആദ്യകാല സുഹൃത്തുക്കളില്‍ ഒരാളും മിമിക്രി താരവും ആയ അബിയിൽ നിന്ന് പോലീസ് വിവരങ്ങൾ ആരാഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് അബി തന്നെ നിഷേധിച്ചിട്ടുണ്ട്

അബിയെ സാക്ഷിയാക്കിയത് ആര്?

അബിയെ സാക്ഷിയാക്കിയത് ആര്?

ആ വിവാഹത്തിന് സാക്ഷി ഒപ്പിട്ടത് ആരാണ് എന്നത് സംബന്ധിച്ചും ചില വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ അബി തന്നെ ആയിരുന്നോ സാക്ഷികളില്‍ ഒരാള്‍ എന്നാണ് മംഗളം ടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യവും അബി നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒരു വിവാഹത്തെ കുറിച്ച് താൻ അക്കാലത്ത് കേട്ടിട്ടുണ്ട് എന്നല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ല എന്നാണ് അബി പ്രതികരിച്ചത്.

അബി, നാദിര്‍ഷ, ദിലീപ്

അബി, നാദിര്‍ഷ, ദിലീപ്

ഒരുകാലത്ത് മിമിക്രി രംഗത്തെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടായിരുന്നു അബി-നാദിര്‍ഷ-ദിലീപ്. അടുത്ത സൗഹൃദം ആയിരുന്നു ഇവര്‍ പുലര്‍ത്തിയിരുന്നത്. പിന്നീട് സിനിമയില്‍ എത്തിയതിന് ശേഷവും ഈ സൗഹൃദത്തിന് കുറവുണ്ടായിരുന്നില്ല.

അതും പ്രണയ വിവാഹം

അതും പ്രണയ വിവാഹം

മിമിക്രി കാലത്ത് തന്നെയുണ്ടായ പ്രണയമാണ് അന്ന് വിവാഹത്തിലെത്തിയത് എന്നാണ് മംഗളം ടിവിയിലെ വാര്‍ത്ത. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നത്രെ ആ വിവാഹം രജിസ്റ്റര്‍ ചെയ്തത്.

രജിസ്ട്രാര്‍ ഓഫീസ്

രജിസ്ട്രാര്‍ ഓഫീസ്

ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു അന്ന് വിവാഹം രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. എന്നാല്‍ ഈ വിവാഹത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ദിലീപ് തന്നെ പറഞ്ഞോ?

ദിലീപ് തന്നെ പറഞ്ഞോ?

അബിയല്ല, ദിലീപ് തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ചോദ്യം ചെയ്യലില്‍ ദിലീപ് വെളിപ്പെടുത്തിയതാണ് എന്ന രീതിയില്‍ മംഗളം ടിവിയിലാണ് വാര്‍ത്ത.

ആ ബന്ധം വേര്‍പെടുത്തിയോ?

ആ ബന്ധം വേര്‍പെടുത്തിയോ?

ആ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മഞ്ജു വാര്യരുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വിവാഹ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ യുവതിയോട് ദിലീപിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മഞ്ജു അറിഞ്ഞിരുന്നോ?

മഞ്ജു അറിഞ്ഞിരുന്നോ?

ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മഞ്ജു വാര്യര്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. മഞ്ജു വാര്യര്‍ തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടി വരും.

മൂന്നാം ഭാര്യയെന്ന് കാവ്യക്ക് അറിയാമോ?

മൂന്നാം ഭാര്യയെന്ന് കാവ്യക്ക് അറിയാമോ?

ദിലീപ് ഏറ്റവും ഒടുവില്‍ വിവാഹം കഴിച്ചത് കാവ്യമാധവനെ ആണ്. എന്നാല്‍ അത് ദിലീപിന്റെ മൂന്നാം ഭാര്യയാണ് താന്‍ എന്ന കാര്യം കാവ്യക്ക് അറിയാമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+