കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടുവെന്ന് വീണ്ടും പറയാൻ ദിലീപ് എത്ര നാൾ കാത്തിരിക്കണം? എന്ത് സംഭവിക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരായി. പ്രത്യേക കോടതി വേണം എന്നും രഹസ്യ വിചാരണ നടത്തണം എന്നും വനിത ജഡ്ജി കേസ് പരിഗണിക്കണം എന്നും ഒക്കെയാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

വിചാരണ നീട്ടിവയ്ക്കണം എന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുക എന്നതാണ് ദിലീപിന്റെ ഇപ്പോഴത്തെ ആവശ്യം. ആ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിച്ചാല്‍, തന്റെ നിരപരാധിത്തം തെളിയിക്കാന്‍ ആകുമെന്നും ദിലീപ് പ്രതീക്ഷിക്കുന്നു.

ഈ ആവശ്യം നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്. പിന്നീട് ദിലീപ് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആ ഹര്‍ജി മാര്‍ച്ച് 21നും പരിഗണിച്ചില്ല.

ആ ദൃശ്യങ്ങള്‍ വേണം

ആ ദൃശ്യങ്ങള്‍ വേണം

നടി ആക്രമിക്കപ്പെടുന്നതിന്റെ മുഴുവന്‍ ദൃശ്യങ്ങളും പോലീസിന്റെ കൈവശം ഉണ്ടോ എന്നതില്‍ തന്നെ വ്യക്തതയില്ല. യഥാര്‍ത്ഥ ദൃശ്യങ്ങളല്ല ലഭിച്ചിട്ടുള്ളത് എന്നാണ് പറയുന്നത്. മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ പകര്‍പ്പ് തനിക്ക് കൈമാറണം എന്നതാണ് ദിലീപിന്റെ ആവശ്യം. ഇതിവ് വേണ്ടിയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹര്‍ജി മാര്‍ച്ച് 21 ന് പരിഗണിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു. വിചാരണ നീട്ടിവയ്ക്കണം എന്ന ദിലീപിന്റെ ആവശ്യം നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.

മാര്‍ച്ച് 26

മാര്‍ച്ച് 26

മാര്‍ച്ച് 26 എന്തായാലും ദിലീപിനെ സംബന്ധിച്ച് നിര്‍ണായകം ആകും. അന്നാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുക. അന്നേ ദിവസം തന്നെ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും കോടതിയുടെ ചെറിയൊരു പരാമര്‍ശം പോലും ഈ വിഷയത്തില്‍ നിര്‍ണായകമാണ്. ഒരുകാരണവശാലം ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അത് ഉപയോഗിക്കപ്പെട്ടേക്കാം എന്നാണ് വാദം. പ്രോസിക്യൂഷന്റെ ഈ വാദം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ഇതില്‍ എന്ത് നിലപാടെടുക്കും എന്നാണ് അറിയേണ്ടത്.

കണ്ടുകഴിഞ്ഞു

കണ്ടുകഴിഞ്ഞു

ആ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ ഒരിക്കല്‍ പരിശോധിച്ചതാണ്. അങ്കമാലി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ഇത്. അതിന് ശേഷം ആണ് ചില നിര്‍ണായകമായ സംശയങ്ങള്‍ ദിലീപ് ഉന്നയിക്കാന്‍ തുടങ്ങിയത്. ദൃശ്യങ്ങള്‍ ഒരിക്കല്‍ പരിശോധിച്ച സ്ഥിതിക്ക് എന്തിനാണ് പകര്‍പ്പ് നല്‍കുന്നത് എന്ന ചോദ്യവും ഉയരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ട് എന്നാണ് ദിലീപിന്റെ വാദം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ദൃശ്യങ്ങളില്‍ കൃത്രിമം

ദൃശ്യങ്ങളില്‍ കൃത്രിമം

പോലീസ് കണ്ടെടുത്ത ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് ദിലീപ് ആരോപിക്കുന്നത്. ആ ദൃശ്യങ്ങളില്‍ക്കിടയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. കേസിലെ പ്രതിയായ മാര്‍ട്ടിന്റെ മൊഴിയും ഏറെ നിര്‍ണായകമാണ്. എന്നാല്‍ ഇക്കാര്യം തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടും ഇല്ല. ദൃശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതായി പോലീസും സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ദിലീപിന് എന്തെങ്കിലും വാദഗതി ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ.

രണ്ട് കുറ്റപത്രങ്ങള്‍

രണ്ട് കുറ്റപത്രങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് പോലീസ് സമര്‍പിപ്പിച്ചിട്ടുള്ളത്. ആദ്യ കുറ്റപത്രത്തില്‍ ദിലീപിന്റെ പേരുണ്ടായിരുന്നില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ പള്‍സര്‍ സുനി ചെയ്തകാര്യം എന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ദിലീപ് കേസില്‍ എട്ടാം പ്രതി ആവുകയായിരുന്നു. ദാന്പത്യ ബന്ധം തകരാന്‍ കാരണം നടിയാണെന്ന് കരുതി അതിന് പ്രതികാരം ചെയ്യാന്‍ പള്‍സര്‍ സുനിയ്ക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം.

സൗദി കൈയ്യൊഴിഞ്ഞു, സലഫികളുടെ കഷ്ടകാലം... തീവ്രസലഫികള്‍ തകര്‍ന്നടിഞ്ഞു; കേരളത്തിലെ ഭാവിയെന്ത്? സൗദി കൈയ്യൊഴിഞ്ഞു, സലഫികളുടെ കഷ്ടകാലം... തീവ്രസലഫികള്‍ തകര്‍ന്നടിഞ്ഞു; കേരളത്തിലെ ഭാവിയെന്ത്?

ആണിന് എന്തിന് സ്തനങ്ങൾ...? ലൈംഗികാസ്വാദത്തിന് മാത്രം; സ്ത്രീമാറിടം പോലെയല്ല, വേറെയില്ല ഇതുപോലൊന്ന്ആണിന് എന്തിന് സ്തനങ്ങൾ...? ലൈംഗികാസ്വാദത്തിന് മാത്രം; സ്ത്രീമാറിടം പോലെയല്ല, വേറെയില്ല ഇതുപോലൊന്ന്

English summary
Attack against Actress: Dileep's plea to get copy of visuals will be considered on March 26
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X