• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛന്റെ ശ്രാദ്ധത്തിനെങ്കിലും ദിലീപ് പുറംലോകം കാണുമോ? ഏഴ് വര്‍ഷമായി തുടരുന്നത് മുടക്കരുതെന്ന്

  • By രശ്മി നരേന്ദ്രൻ
cmsvideo
    അച്ഛന്‍റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കഴിയുമോ? | Oneindia Malayalam

    കൊച്ചി: ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചു. അങ്കമാലി കോടതിയില്‍ ഇത്തവണയും ദിലീപിനെ നേരിട്ട് ഹാജരാക്കിയില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് സെപ്തംബര്‍ 16 വരെ കോടതി നീട്ടുകയും ചെയ്തു.

    ജാമ്യം നേടി പുറത്തിറങ്ങാം എന്ന പ്രതീക്ഷ ദിലീപിന് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അപേക്ഷയുമായി ദിലീപ് രംഗത്ത് വരുന്നത്.

    അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാണ് ദിലീപിന്റെ അപേക്ഷ.

    അച്ഛന്റെ ശ്രാദ്ധം

    അച്ഛന്റെ ശ്രാദ്ധം

    ദിലീപിന്റെ പിതാവിന്റെ ശ്രാദ്ധമാണ് സെപ്തംബര്‍ ആറാം തിയ്യതി. മൂന്നാം ഓണത്തിന്റെ അന്ന്.

    അനുമതി നല്‍കുമോ?

    അനുമതി നല്‍കുമോ?

    അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണം എന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അങ്കമാലി കോടതിയില്‍ ആണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

    ഏഴ് വര്‍ഷമായി

    ഏഴ് വര്‍ഷമായി

    ഏഴ് വര്‍ഷമായി താന്‍ പങ്കെടുക്കുന്ന ചടങ്ങാണിത് എന്നാണ് ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്. വൈകാരികമായ ഒരു ആവശ്യം കൂടിയാണിത്.

    വെറും നാല് മണിക്കൂര്‍

    വെറും നാല് മണിക്കൂര്‍

    സെപ്തംബര്‍ ആറിന് രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 11 മണിവരെ ആണ് ചടങ്ങുകള്‍. വെറും നാല് മണിക്കൂര്‍ നേരത്തെ അനുമതിയാണ് ദിലീപ് ചോദിച്ചിരിക്കുന്നത്.

    പോലീസ് നിലപാട്

    പോലീസ് നിലപാട്

    സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ പോലും നേരിട്ട് ഹാജരാക്കത്തത്. ഈ സാഹചര്യത്തില്‍ അച്ഛന്റെ ശ്രാദ്ധത്തില്‍ പുറത്തിറങ്ങുന്ന കാര്യത്തില്‍ പോലീസിന്റെ നിലപാട് നിര്‍ണായകമാകും.

    വെറും ഒന്നര കിലോമീറ്റര്‍

    വെറും ഒന്നര കിലോമീറ്റര്‍

    ആലുവ സബ് ജയിലില്‍ ആണ് ദിലീപ് ഇപ്പോള്‍ കഴിയുന്നത്. ദിലീപിന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. പക്ഷേ ഇക്കാര്യത്തില്‍ കോടതി എന്ത് തീരുമാനം എടുക്കും എന്ന് പറയാന്‍ സാധിക്കില്ല.

    കുറ്റവാളിയല്ല.... പ്രതിമാത്രം

    കുറ്റവാളിയല്ല.... പ്രതിമാത്രം

    നിയമത്തിന്റെ മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ മാത്രമാണ്. അതുകൊണ്ട് ദിലീപിന്റെ അപേക്ഷ പരിഗണിക്കപ്പെചടാനുള്ള സാധ്യതയും ഉണ്ട്.

    ഭാര്യയും മകളും

    ഭാര്യയും മകളും

    അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് ഭാര്യയായ കാവ്യ മാധവനേയോ മകള്‍ മീനാക്ഷിയേയോ കണ്ടിട്ടില്ല. അമ്മയും സഹോദരനും മാത്രമാണ് ജയിലില്‍ എത്തി ദിലീപിനെ കണ്ടിട്ടുള്ളത്.

    പ്രതീക്ഷകള്‍

    പ്രതീക്ഷകള്‍

    അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ദിലീപ്. അങ്ങനെയെങ്കില്‍ മകളേയും കാവ്യയേയും കാണാനും ദിലീപിന് സാധിക്കും.

    പ്രോസിക്യൂഷന്‍ എതിര്‍ക്കുമോ?

    പ്രോസിക്യൂഷന്‍ എതിര്‍ക്കുമോ?

    അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ നാല് മണിക്കൂര്‍ പ്രത്യേക അനുമതി നല്‍കുന്നത് കേസ് അന്വേഷണത്തെ നേരിട്ട് ബാധിക്കുന്ന കാര്യമല്ല. പോലീസ് സംരക്ഷണത്തിലാകും ദിലീപ് അതിന് പോവുക. അതുകൊണ്ട് തന്നെ ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കുമോ എന്നും വ്യക്തമല്ല.

    English summary
    Attack Against Actress: Dileep's request to Angamali court to attend function on his father's death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more