ദിലീപിനെ അടപടലം പൂട്ടി, മലയാള സിനിമയില്‍ നിന്ന് പുറത്താക്കി ശുദ്ധികലശം; അണിയറയില്‍ പൊട്ടിച്ചിരി?
കൊച്ചി: മലയാള സിനിമ ലോകത്ത് ഏറെ ശത്രുക്കള്‍ ഉള്ള നടനാണ് ദിലീപ്. പതിയെ പതിയെ വളര്‍ന്ന് മലയാള സിനിമയെ മൊത്തത്തില്‍ കൈപ്പിടിയില്‍ ഒതുക്കിയ ദിലീപിന് ശത്രുക്കള്‍ ഇല്ലെങ്കിലേ അത്ഭുതമുള്ളൂ. ആ ശത്രുക്കളെയെല്ലാം വെട്ടിനിരത്തിയായിരുന്നു ദിലീപിന്റെ ശീലം. എന്നാല്‍ ഇപ്പോള്‍ വെട്ടിനിരത്തപ്പെട്ടത് ദിലീപ് മാത്രമാണ്.
എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നാദിര്‍ഷ പോലും കാലുമാറിയോ എന്നാണ് സംശയം. ഗൂഢാലോചന കേസില്‍ ഒരാള്‍ മാപ്പുസാക്ഷിയാകും എന്നാണ് റിപ്പോര്‍ട്ട്. അത് നാദിര്‍ഷ ആണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
മലയാളി സിനിമ കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ദിലീപ് ഇപ്പോള്‍ ജയിലിലാണ്. ഇനി ജാമ്യം കിട്ടി പുറത്തിറങ്ങിയാലും സിനിമ ലോകം ദിലീപിന് മുന്നില്‍ വാതില്‍ തുറക്കുമോ എന്ന് സംശയമാണ്. താന്‍ തന്നെ സൃഷ്ടിച്ച സംഘടന പോലും ദിലീപിനെ പുറത്താക്കിയിരിക്കുകയാണ്.

ദിലീപിനെ ആര്‍ക്കും വേണ്ട
അറസ്റ്റിലായതോടെ ദിലീപിനെ ആര്‍ക്കും വേണ്ട എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സിനിമാക്കാരും നിര്‍മാതാക്കളും തീയേറ്റര്‍ ഉടമകളും ദിലീപിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു.

മമ്മൂട്ടിയും തള്ളി
ദിലീപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതുപോലെയുള്ള ക്രിമിനലുകള്‍ സിനിമയില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും എന്നാണ് ഒടുവില്‍ മമ്മൂട്ടി പോലും പറഞ്ഞത്.

പുറത്താക്കി ശുദ്ധികലശം
ദിലീപിനെ മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായും പുറത്താക്കി ശുദ്ധികലശം നടത്തിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദിലീപ് അംഗമായിരുന്ന എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കിക്കഴിഞ്ഞു.

പിന്തുണച്ച് രംഗത്തെത്തിയവര്‍
നടി ആക്രമിക്കപ്പെട്ടതിന് ശേഷം ആരോപണങ്ങള്‍ ദിലീപിന് നേര്‍ക്ക് വന്നപ്പോള്‍ ശക്തമായ പിന്തുണ അര്‍പിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. നിര്‍മാതാക്കളുടെ സംഘട വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു അന്ന് നിര്‍മാതാക്കള്‍ ദിലീപിന് പിന്തുണ പ്രകടിപ്പിച്ചത്.

അമ്മയില്‍ നിന്ന് പുറത്ത്
അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അമ്മയെ സംബന്ധിച്ച് നിര്‍ണായകമായ പല തീരുമാനങ്ങളിലും അന്തിമ വാക്ക് ദിലീപിന്റേതായിരുന്നു. എന്നാല്‍ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കി.

ഫെഫ്ക
ദിലീപ് അംഗമായിരുന്ന സംഘടന ആയിരുന്നു ഫെഫ്ക. ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിരുന്നില്ലെങ്കിലും അറസ്റ്റിന് ശേഷം ഫെഫ്കയില്‍ നിന്ന് ദിലീപിനെ പുറത്താക്കി.

നിര്‍മാതാക്കളുടെ സംഘടന
ഗ്രാന്റ് പ്രൊഡക്ഷന്‍സ് ദിലീപിന്റെ നിര്‍മാണ കമ്പനി ആയിരുന്നു. നിര്‍മാതാക്കളുടെ സംഘടയിലും ദിലീപ് അംഗമായിരുന്നു. ആ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കി.

ദിലീപിന്റെ 'കുഞ്ഞ്'
തീയേറ്റര്‍ സമരം കത്തി നില്‍ക്കുമ്പോള്‍ ദിലീപ് രൂപം കൊടുത്ത സംഘടന ആയിരുന്നു ഫിയോക്. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സമരം പൊളിച്ചത് ഈ സംഘടനയിലൂടെ ദിലീപ് ആയിരുന്നു. എന്നാല്‍ ദിലീപ് ഉണ്ടാക്കിയ ആ സംഘടന പോലും ദിലീപിനെ പുറത്താക്കിക്കഴിഞ്ഞു.

ഇനി ഒന്നും ബാക്കിയില്ല
ഇനി മലയാള സിനിമയില്‍ ദിലീപിന്റെ സാന്നിധ്യമുള്ള സംഘടനകള്‍ ഒന്നും തന്നെയില്ല. ഒരര്‍ത്ഥത്തില്‍ ദിലീപിനെ മലയാള സിനിമ പടിയടച്ച് പിണ്ഡം വച്ചുകഴിഞ്ഞു.

പൊട്ടിച്ചിരിച്ച് പിറകില്‍
കാലാകാലങ്ങളായി ദിലീപ് ഒതുക്കിയവര്‍ ഒരുപാടുണ്ട് മലയാള സിനിമയില്‍. ദിലീപിനെ വളര്‍ത്തിക്കൊണ്ടുവന്നവരും ഉണ്ട് അക്കൂട്ടത്തില്‍. ഇപ്പോള്‍ തിരശ്ശീലയ്ക്ക് പിറകില്‍ ഇരുന്ന് അവര്‍ ചിരിക്കുകയാണ്.












Click it and Unblock the Notifications