കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ സസ്‌പെൻഷൻ തുടരും... വിധി വരും വരെ പുറത്ത് തന്നെ; കടുത്ത നിലപാടുമായി സംഘടന... പിന്നിൽ?

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സിനിമ മേഖല ആകെ ഞെട്ടിത്തരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ദിലീപ് ആണെന്ന രീതിയില്‍ ആരോപണങ്ങള്‍ വന്നിരുന്നെങ്കിലും ദിലീപ് അറസ്റ്റ് ചെയ്യപ്പെടും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു അന്ന് താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത്. പൃഥ്വിരാജ് അടക്കമുള്ളവരായിരുന്നു അന്ന് ശക്തമായ നിലപാടെടുത്തത്. തുടര്‍ന്ന് ദിലീപ് അംഗമായിരുന്നു എല്ലാ സിനിമ സംഘടനകളും അദ്ദേഹത്തെ പുറത്താക്കി.

ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട, നിര്‍മാതാക്കളുടെ സംഘടനയായ ഫിയോക്കും ഫെഫ്കയും അദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ തന്നെ ഫിയോക്കിലേക്ക് അദ്ദേഹത്തെ തിരിച്ചെടുത്തു. ഇപ്പോള്‍ അമ്മയും ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാലും ഒരു സംഘടന മാത്രം ദിലീപിനെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. ഫെഫ്കയാണ് അത്.

അമ്മയില്‍

അമ്മയില്‍

ദിലീപിനെ അന്ന് പുറത്താക്കിയതില്‍ അമ്മയിലെ പല അംഗങ്ങള്‍ക്കും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഒരു പിളര്‍പ്പ് ഒഴിവാക്കുന്നതിനും പൊതുസമൂഹത്തില്‍ പ്രതിച്ഛായ നിലനിര്‍ത്തുന്നതിനും വേണ്ടി ആയിരുന്നു അന്ന് ദിലീപിനെ പുറത്താക്കാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. പൃഥ്വിരാജും രമ്യ നമ്പീശനും ആയിരുന്നു അന്ന് അതി ശക്തമായ നിലപാടെടുത്തവര്‍.

കാലം മാറി, കഥമാറി

കാലം മാറി, കഥമാറി

എന്നാല്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ നടിയോട് അനുതാപം പ്രകടിപ്പിക്കുന്നവര്‍ ആരും തന്നെ ഇല്ലാത്ത സാഹചര്യം ആണ്. ഈ എക്‌സിക്യട്ടീവ് തന്നെയാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതും. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവച്ചത്.

നിലപാടില്‍ ഉറച്ച് ഫെഫ്ക

നിലപാടില്‍ ഉറച്ച് ഫെഫ്ക

എന്നാല്‍ അമ്മയെ പോലെ അല്ല സിനിമ സംഘടനയായ ഫെഫ്ക. ദിലീപിനെ അന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണ്. അമ്മയുടെ തീരുമാനം ഫെഫ്കയെ സ്വാധീനിച്ചിട്ടില്ലെന്ന് സാരം.

വിചാരണ തീരും വരെ

വിചാരണ തീരും വരെ

ദിലീപിനെ ഉടന്‍ ഫെഫ്കയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. വിചാരണ തീര്‍ന്ന് വിധി വരും വരെ തങ്ങളുടെ തീരുമാനം പുന:പരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ അന്ന് ഫെഫ്കയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കാലുമാറിയവര്‍

കാലുമാറിയവര്‍

അറസ്റ്റ് നടന്നപ്പോള്‍ പൊതു സമൂഹത്തിന് മുന്നില്‍ കൈകഴുകിയവരില്‍ ദിലീപ് പടുത്തുയര്‍ത്ത ഫിയോക് എന്ന നിര്‍മാതാക്കളുടെ സംഘടനയും ഉണ്ടായിരുന്നു. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ തന്നെ ദിലീപിനെ തിരിച്ചെടുത്ത് അവര്‍ കൂറ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ദിലീപ് ആ തീരുമാനം അംഗീകരിച്ചിരുന്നില്ല എന്നത് വേറെ കാര്യം. സംഘടയുടെ പ്രസിഡന്റ് സ്ഥാനം ആയിരുന്നു അന്ന് ദിലീപിന് അവര്‍ തിരിച്ച് നല്‍കിയത്.

എല്ലാം ദിലീപ് തന്നെ

എല്ലാം ദിലീപ് തന്നെ

മലയാള സിനിമയെ തന്നെ നിയന്ത്രിച്ചിരുന്ന ദിലീപ് ആയിരുന്നു എന്നതാണ് ഒരു വാസ്തവം. അറസ്റ്റിലായതിന് ശേഷവും അക്കാര്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ദിലീപിന് വേണ്ടി ചരട് വലിക്കാന്‍ പ്രമുഖര്‍ തന്നെ രംഗത്തിറങ്ങുന്നതും.

അമ്മയുടെ കാര്യവും

അമ്മയുടെ കാര്യവും

അമ്മയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കാര്യം തന്നെ രേഖാമൂലം അറിയിച്ചിരുന്നില്ല എന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. അതുപോലെ തന്നെ തിരിച്ചെടുത്ത കാര്യവും അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ദിലീപ് തയ്യാറായിട്ടും ഇല്ല.

സമ്പൂര്‍ണ ആധിപത്യം

സമ്പൂര്‍ണ ആധിപത്യം

മുമ്പത്തേതില്‍ നിന് വ്യത്യസ്തമായി ഇപ്പോള്‍ താരസംഘടനയില്‍ ദിലീപിന് സമ്പൂര്‍ണ ആധിപത്യം ആയി എന്നതാണ് സത്യം. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന പൃഥ്വിരാജ് അടക്കമുള്ളവര്‍ അമ്മ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം കൈയ്യടികളോടെ ആയിരുന്നു യോഗത്തില്‍ സ്വാഗതം ചെയ്യപ്പെട്ടത്.

ശിക്ഷിക്കപ്പെട്ടാല്‍

ശിക്ഷിക്കപ്പെട്ടാല്‍

എന്നാല്‍ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ കാര്യങ്ങള്‍ മാറിമറിയും. ഇപ്പോള്‍ ദിലീപിന് വേണ്ടി ചാവേറുകളെ പോലെ ഇറങ്ങുന്നവര്‍ എല്ലാം അപ്പോള്‍ നിലപാട് മാറ്റാന്‍ ആണ് സാധ്യത. മലയാള സിനിമയുടെ നിയന്ത്രണവും ദിലീപില്‍ നിന്ന് നഷ്ടപ്പെടും.

Recommended Video

cmsvideo
ദിലീപിനെ തിരിച്ചെടുത്തതും രാജിയും കേരളത്തെ ഞെട്ടിച്ചു : ജയശങ്കര്‍ | Oneindia Malayalam
ഉറപ്പിച്ച് തന്നെ

ഉറപ്പിച്ച് തന്നെ

എന്നാല്‍ കേസില്‍ ശിക്ഷിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തില്‍ ആണ് ഇപ്പോഴും ദിലീപ് ക്യാമ്പ്. വിചാരണ പരമാവിധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടയില്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യവും ദിലീപ് ഉന്നയിക്കുന്നുണ്ട്.

പോർക്ക് എന്നാണത്രേ ജനപ്രിയഗുണ്ട ആക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചിരുന്നത്- ഹർഷന്റെ രൂക്ഷപ്രതികരണംപോർക്ക് എന്നാണത്രേ ജനപ്രിയഗുണ്ട ആക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചിരുന്നത്- ഹർഷന്റെ രൂക്ഷപ്രതികരണം

നടി ഇനി സിനിമയിലേക്കില്ല... മഞ്ജു വാര്യര്‍ വിദേശത്ത്; പോകുന്നതിന് മുമ്പ് എല്ലാം പറഞ്ഞ് തീരുമാനംനടി ഇനി സിനിമയിലേക്കില്ല... മഞ്ജു വാര്യര്‍ വിദേശത്ത്; പോകുന്നതിന് മുമ്പ് എല്ലാം പറഞ്ഞ് തീരുമാനം

English summary
Attack Against Actress: FEFKA will not take back Dileep until final verdict comes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X