Get Updates
Get notified of breaking news, exclusive insights, and must-see stories!

മരയൂളകളുടെ സംഘമെന്ന്... ദിലീപിനേയും കൂട്ടരേയും പൊളിച്ചടുക്കി ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്; വൈറല്‍!!

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരുപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഒടുവില്‍ അതില്‍ പലര്‍ക്കും മാപ്പ് പറഞ്ഞ് പിന്‍വാങ്ങേണ്ടിയും വന്നു. മഞ്ജു വാര്യരുട നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷമായി രംഗത്തെത്തി.

സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ഇത് തന്നെയാണ്. അക്കൂട്ടത്തിലാണ് ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക് വൈറല്‍ ആയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രം മതി ദിലീപിന്റേത് മരയൂളകളുടെ ഒരു സംഘമാണെന്ന് ഉറപ്പിക്കാന്‍ എന്നാണ് ഹര്‍ഷന്‍ പറയുന്നത്. ദിലീപിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഹര്‍ഷന്‍ ഉന്നയിച്ചിരിക്കുന്നത്. ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

നടിയും പള്‍സര്‍ സുനിയും- ദിലീപറഞ്ഞത്‌

നടിയും പള്‍സര്‍ സുനിയും- ദിലീപറഞ്ഞത്‌

ആക്രമിയ്ക്കപ്പെട്ട നടിതന്നെയാണ് കുഴപ്പക്കാരിയെന്നും അവരുടെ ചീത്ത കൂട്ടുകെട്ടുകളാണ് ലെെംഗികപീഡനമുണ്ടാവാൻ കാരണമെന്നും ആക്ഷേപിച്ച് സ്ഥാപിച്ചെടുക്കാൻ നടൻ ദിലീപ് റിപ്പോർട്ടർ ന്യൂസ് നൈറ്റിൽ നടത്തിയ വൃത്തികെട്ട ശ്രമം

സലീം കുമാറിന്‍റെ നുണപരിശോധന

സലീം കുമാറിന്‍റെ നുണപരിശോധന

ആക്രമിയ്ക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം' എന്ന ദിലീപിൻ്റെ നൻപൻ സലിം കുമാറിൻ്റെ സ്ത്രീവിരുദ്ധവും മനുഷ്യത്വമില്ലാത്തതുമായ പരാമർശം

നാദിര്‍ഷായുടെ കുത്സിത ശ്രമം

നാദിര്‍ഷായുടെ കുത്സിത ശ്രമം

ആക്രമിയ്ക്കപ്പെട്ട നടിയോട് ഐക്യപ്പെട്ട മലയാളസിനിമയിലെ മനുഷ്യത്വം നശിയ്ക്കാത്ത ഒരു വലിയ വിഭാഗത്തെ സംശയത്തിലാക്കാൻ ദിലീപിൻ്റെ പങ്കാളി നാദിർഷാ നടത്തുന്ന കുത്സിതശ്രമം

അജു വര്‍ഗ്ഗീസിന്‍റെ ക്രിമിനല്‍ ബുദ്ധി

അജു വര്‍ഗ്ഗീസിന്‍റെ ക്രിമിനല്‍ ബുദ്ധി

കേസന്വേഷണം നിർണായക ഘട്ടത്തിലായിരിയ്ക്കെ നടിയുടെ പേര് ആവർത്തിച്ചുവെളിപ്പെടുത്തി അവരെ സമ്മർദ്ദത്തിലാക്കാൻ ദിലീപിൻ്റെ ശിങ്കിടി അജു വർഗ്ഗീസ് പ്രയോഗിച്ച ക്രിമിനൽ ബുദ്ധി.

ഇത്രയും മതി... മരയൂളകളുടെ സംഘം

ഇത്രയും മതി... മരയൂളകളുടെ സംഘം

ഇത്രയും മതി ഇവർ മരയൂളകളുടെ ഒരു സംഘമാണെന്ന് ഉറപ്പിയ്ക്കാൻ.
ദിലീപാണ് ആക്രമണത്തിനുപിന്നിലെന്ന് ആരും ആരോപിച്ചിട്ടില്ല എന്നും ഹര്‍ഷന്‍ പറയുന്നു.

ഈ പരുവത്തിലാക്കിയത് ആര്

ഈ പരുവത്തിലാക്കിയത് ആര്

ആരാണ് ആക്രമിയ്ക്കപ്പെട്ട നടിയെ ആർക്കും ആക്രമിയ്ക്കാവുന്ന പരുവത്തിലാക്കിയത് എന്ന കാര്യം ചർച്ച ചെയ്യപ്പെടണ്ടേ...? സിനിമയിൽ തകർക്കാൻ ശ്രമിച്ചവരുണ്ടെന്നും അവരല്ലാതെ വേറെ ശത്രുക്കളില്ലെന്നും ആക്രമിയ്ക്കപ്പെട്ട നടി ആവർത്തിയ്ക്കുമ്പോൾ അതാരൊക്കെയാണെന്ന് അന്വേഷിയ്ക്കേണ്ടതില്ലേ..?

അതും പരിശോധിക്കപ്പെടേണ്ടേ

അതും പരിശോധിക്കപ്പെടേണ്ടേ

പൾസർ സുനി ക്രിമിനലാണ്, അതുകൊണ്ടുതന്നെ അവൻ വെളിപ്പെടുത്തുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാൻമാത്രം വിഡ്ഢികളല്ല കേരളത്തിലെ പോലീസ്.
പക്ഷേ അവൻ നടത്തുന്ന വെളിപ്പെടുത്തലിന്റെ സാധ്യതയും വസ്തുതയും പരിശോധിയ്ക്കപ്പെടേണ്ടതല്ലേ..? കുറഞ്ഞ പക്ഷം ദിലീപിനെ നാട്ടുകാർ സംശയിക്കാതിരിയ്ക്കാനെങ്കിലും ആ അന്വേഷണം സഹായിക്കില്ലേ..?

സങ്കടകരമാണ്... എങ്കിലും

സങ്കടകരമാണ്... എങ്കിലും

ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനാവേണ്ടിവരിക സങ്കടകരമാണ്.പക്ഷേ അങ്ങനൊരവസ്ഥയിൽപ്പെട്ട ആൾക്കുപോലും ആക്രമിയ്ക്കപ്പെട്ട ആളെ അപഹസിയ്ക്കാനും ആക്ഷേപിയ്ക്കാനും ഒരവകാശവുമില്ല. അതറിയാത്ത ആളൊന്നുമല്ല ദിലീപ്.

ശത്രു തന്നെ?

ശത്രു തന്നെ?

പിന്നെന്തിനായിരിയ്ക്കും ദിലീപ് ആ നടിയെ പിന്നെയും അധിക്ഷേപിയ്ക്കുന്നത്...?
അവർ മിത്രങ്ങളല്ലെന്നുമാത്രമല്ല, ശത്രുക്കളാണ് എന്നതാണ് ഉത്തരം.
മലയാളസിനിമയെയും, പേരിൽമാത്രം അമ്മയുടെ കരുതൽ പേറുന്ന അവരുടെ സംഘടനയെയും വിരൽത്തുമ്പിൽ നിർത്തുന്ന ദിലീപിൻ്റെ ശത്രു സ്വാഭാവികമായും ഒരു സോഫ്റ്റ് ടാർഗറ്റാണെന്ന് തിരിച്ചറിയാൻ പൾസർ സുനിയെപ്പോലുള്ള ഒരു ക്രിമിനലിൻ്റെ തലച്ചോറിന് അധികം മെനക്കെടേണ്ടിവരില്ല.

വേണുവിനെ തെറിവിളിച്ചില്ലേ

വേണുവിനെ തെറിവിളിച്ചില്ലേ

ആ യാഥാർത്ഥ്യം ചർച്ച ചെയ്യപ്പെട്ട സൂപ്പർ പ്രൈം ടൈമിന്റെ അവതാരകനായ വേണുവിനെ ഫ്ലൂട്ടെന്ന് വിളിച്ച് ആക്രമിയ്ക്കാനും വളിച്ചുകുഴഞ്ഞ വായ്ത്താളം നടത്താനും വിശദമായ അഭിമുഖം തന്നെ മനോരമ ഓൺലെെനിൽ 'സൃഷ്ടിച്ച' പുലിയത്രേ ദിലീപ്. ആരാണ് നടിയെ മലയാളസിനിമയിൽനിന്ന് പുറത്താക്കാനും അവരുടെ അവസരങ്ങൾ തട്ടിത്തെറിപ്പിയ്ക്കാനും ശ്രമിച്ചതെന്നും അയാൾക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നും ചർച്ചയാവുകതന്നെ ചെയ്യും, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.

ദിലീപേ...

ദിലീപേ...

ദിലീപേ... ഒരു സ്ത്രീ, അവരാരുമാവട്ടെ., നടിയോ വിദ്യാർത്ഥിയോ ഡോക്ടറോ കൂലിപ്പണിക്കാരിയോ ആരുമാവട്ടെ. അവർ ആക്രമിയ്ക്കപ്പെടുന്നു, ലെെംഗികമായി പീഡിപ്പിയ്ക്കപ്പെടുന്നു. അസാമാന്യമായ ധീരതയോടെ 'ഞാൻ ആക്രമിയ്ക്കപ്പെട്ടിരിയ്ക്കുന്നു' എന്ന് വിളിച്ചുപറയാൻ തയ്യാറാവുകയും അക്രമികളെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ആ സ്ത്രീ ഈ സമൂഹത്തിൽ ചില ഇളക്കിപ്പണികൾ നടത്തിയിട്ടുണ്ട്.

പാര്‍വ്വതി വെളിപ്പെടുത്തിയ കാര്യം

പാര്‍വ്വതി വെളിപ്പെടുത്തിയ കാര്യം

ഇവിടെ നമുക്കറിയാവുന്ന ആ യുവതി ഇടറാതെ നടത്തിയ ഇടപെടലിൻ്റെ ആഴവും കരുത്തും മനസ്സിലാവാൻ പിന്നീട് നടി പാർവ്വതി പറഞ്ഞത് ഓർത്താൽ മതിയാകും.പുതുതലമുറയിൽ അഭിനയത്തിലൂടെയും ആർജ്ജവത്തിലൂടെയും പേരുകേട്ട പാർവ്വതിയ്ക്ക് പോലും 'മുമ്പ് ഞാനും ഇതുപോലെ ആക്രമിയ്ക്കപ്പെട്ടിരുന്നു' എന്ന് വെളിപ്പെടുത്താൻ ദിലീപ് പറഞ്ഞ ആ 'ചീത്തക്കുട്ടിയുടെ' ധീരതയുടെ തണൽ വേണ്ടിവന്നു.

അതുകൊണ്ട് ഒന്നടങ്ങ്

അതുകൊണ്ട് ഒന്നടങ്ങ്

അതുകൊണ്ട് ഒന്നടങ്ങ്. ദിലീപ് പ്രതിയാണെന്ന് ആരും ആരോപിച്ചിട്ടില്ല,ദിലീപ് പ്രതിയാവില്ലെന്നും ഇപ്പോൾ പറയുന്നില്ല. പക്ഷേ അന്വേഷണത്തിന്റെ തുടർച്ചയിൽ നടിയുടെ ശത്രുവിനെക്കുറിച്ചുള്ള സംസാരം സ്വാഭാവികമായും ഉയരും.
അയാൾക്ക് പങ്കാളിത്തമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായാൽ അതും ചർച്ചയാകും.അതിനോടൊക്കെ രാഷ്ട്രീയമായ ശരികേടോ വിവരക്കേടോ ഒക്കെ ആയുധമാക്കി പോരിനിറങ്ങുന്നത് കാലം പൊറുക്കാത്ത പ്രവർത്തിയാണ്.

വിരാമ തിലകം ഇങ്ങനെ!

വിരാമ തിലകം ഇങ്ങനെ!

ഇതിനിടെ ഞാം എന്നോട് തന്നെ :
ആരോടാടാ മലരേ നീയിതൊക്കെപ്പറേന്നത്..?
ഇമ്മാരോടോ...!!! ആ...ബെസ്റ്റ്..!!!!
പോയി വല്ല പണീം ചെയ്യെടാ...- ഇത്രയും പറഞ്ഞുകൊണ്ടാണ് ഹര്‍ഷന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 ടിഎം ഹര്‍ഷന്‍

ടിഎം ഹര്‍ഷന്‍

കേരളത്തിലെ അറിയപ്പെടുന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ഷന്‍. കൈരളി ടിവിയിലും ഏഷ്യാനെറ്റ് ന്യൂസിലും മാതൃഭൂമി ന്യൂസിലും മികച്ച അവതാരകന്‍ എന്ന് പേരെടുത്ത ആളാണ്. ഇപ്പോള്‍ മീഡിയ വണ്ണില്‍.

ഹര്‍ഷന്‍റെ പോസ്റ്റ്

ഇതാണ് ഹര്‍ഷന്‍രെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+