ജനപ്രിയന് പുറത്തേക്ക്... അഞ്ചാം ഹര്‍ജിയില്‍ ദിലീപിന് ജാമ്യം; കര്‍ശന ഉപാധികള്‍
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ദിലീപ്ന ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഞ്ചാമത്തെ ജാമ്യ ഹര്‍ജിയില്‍ ആണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
85 ദിവസമായി ദിലീപ് ജയിലില്‍ കഴിയുകയാണ്. ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോടതി വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അഞ്ചാം തവണ ഭാഗ്യം
കഴിഞ്ഞ നാല് തവണയും ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ നിര്‍ദയം തള്ളുകയായിരുന്നു ഹൈക്കോടതി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ഇത്.

കര്‍ശന ഉപാധികള്‍
കര്‍ശന ഉപാധികളോടെയാണ് ഇപ്പോള്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാലും ദിലീപ് അത്രകണ്ട് സ്വതന്ത്രനാവില്ലെന്ന് സാരം.

ഒരു ലക്ഷം രൂപ
ജാമ്യത്തിന് വേണ്ടി ദിലീപ് ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കേണ്ടതുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്.

പാസ്പോര്‍ട്ട് സമര്‍പ്പിക്കണം
ദിലീപിന്റെ പാസ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി വിധിയില്‍ പറയുന്നുണ്ട്. തെളിവ് നശിപ്പിക്കരുത് എന്ന ഉപാധിയും കോടതി വിധിയില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.

വിളിക്കുമ്പോള്‍ വരണം
അന്വേഷണ സംഘവുമായി സഹകരിക്കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെടുപ്പോള്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം.

85 ദിവസം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് 85 ദിവസം പൂര്‍ത്തിയാവുകയാണ്. ഇതിനിടെ രണ്ട് തവണ മാത്രമാണ് ദിലീപ് പുറംലോകം കണ്ടത്.

കുറ്റപത്രം ഉടന്‍
കേസില്‍ കുറ്റപത്രം ഈ ആഴ്ച തന്നെ സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കപ്പെടും.

രണ്ടാം പ്രതി
ജാമ്യം കിട്ടിയെങ്കിലും ദിലീപ് കേസിലെ രണ്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം ദിലീപ് രക്ഷപ്പെട്ടു എന്ന് അര്‍ത്ഥമില്ല.

അതേ ജഡ്ജി തന്നെ
ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിയ അതേ ജഡ്ജി തന്നെ ആയിരുന്നു ഇത്തവണയും ജാമ്യഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് സുനില്‍ തോമസ് ആണ് ഹര്‍ജി പരിഗണിച്ചത്.

സാഹചര്യം മാറിയോ
ദിലീപ് വീണ്ടും ജാമ്യാപേക്ഷയും ആയി സമീപിച്ചപ്പോള്‍ പഴയ സാഹചര്യത്തില്‍ നിന്ന് എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ സാഹചര്യത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായത് എന്നത് ഇപ്പോഴും വ്യക്തമല്ല
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications