കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര കോടിയുടെ ക്വട്ടേഷനെടുക്കാനുള്ള കെല്‍പില്ല പള്‍സര്‍ സുനി... ചെയ്തത് ബംഗാളികളുടെ പണി... ഞെട്ടും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: 2016 നവംബര്‍ 28 ന് വൈകുന്നേരം 6.20 ന് ദിലീപിന് ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ പ്രവചിച്ച ആളാണ് തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ആ ഹിമവല്‍ ഭദ്രാനന്ദ ഇപ്പോള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ എടുക്കാനുള്ള കെല്‍രൊന്നും പള്‍സര്‍ സുനിക്ക് ഇല്ല എന്നാണ് മംഗളം ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സ്വാമി പറഞ്ഞത്. ഒരു വീട് വയ്ക്കാന്‍ കോണ്‍ട്രാക്ട് എടുത്ത് ബംഗാളികള്‍ ചെയ്യുന്നതുപോലെയുളള പണി മാത്രമാണ് പള്‍സര്‍ സുനി ചെയ്തത് എന്നും സ്വാമി പറയുന്നുണ്ട്.

എന്നാല്‍ ആരാണ് ഇതിന്റെ 'എന്‍ജിനീയറിങ്' വര്‍ക്ക് നടത്തിയത് എന്ന് പോലീസ് അന്വേഷിച്ചില്ല എന്നാണ് സ്വാമിയുടെ ആരോപണം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വേറേയും ഉണ്ട്.

കാക്കനാട്ടെ ഫ്‌ലാറ്റില്‍

കാക്കനാട്ടെ ഫ്‌ലാറ്റില്‍

സംഭവം നടക്കുന്നതിന്റെ തലേന്ന് പള്‍സര്‍ സുനിയുടെ ഗാങ് കാക്കനാട്ടെ ഒരു ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു എന്നാണ് സ്വാമി പറയുന്നത്. അവിടെ വച്ചാണ് ഗൂഢാലോചന നടന്നത് എന്നും പറയുന്നുണ്ട്.

സ്വാമിക്ക് വ്യക്തമായി അറിയാം?

സ്വാമിക്ക് വ്യക്തമായി അറിയാം?

അങ്ങനെ ഒരു ഗൂഢാലോചനയെ കുറിച്ച് താങ്കള്‍ക്ക് വ്യക്തമായി ആറിയാമോ എന്ന് അവതാരകന്‍ ഫിറോസ് സാലി മുഹമ്മദ് ചോദിക്കുന്നുണ്ട്. താന്‍ വ്യക്തതയുള്ള കാര്യങ്ങള്‍ പറയുന്നതുകൊണ്ടാണ് അതെല്ലാം വിവാദമാകുന്നത് എന്നായിരുന്നു ഹിമവല്‍ ഭദ്രാനന്ദയുടെ മറുപടി.

ഫ്‌ലാറ്റ് ഉടമ നല്‍കിയ വാഗ്ദാനം

ഫ്‌ലാറ്റ് ഉടമ നല്‍കിയ വാഗ്ദാനം

ഗൂഢാലോചന നടന്ന ഫ്‌ലാറ്റിന്റെ ഉടമ പറഞ്ഞ ചില കാര്യങ്ങളും ഇദ്ദേഹം പറയുന്നുണ്ട്. സുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതകള്‍ താന്‍ തീര്‍ത്തോളാം എന്നായിരുന്നത്രെ വാഗ്ദാനം.

ഡിക്ടക്ടീവ് മീഡിയ

ഡിക്ടക്ടീവ് മീഡിയ

തനിക്ക് ഒരു ഡിക്ടക്ടീവ് മീഡിയ ഉണ്ടെന്നും അതുകൊണ്ട് തന്റെ ചിന്തകള്‍ എപ്പോഴും അങ്ങനെയേ പോകൂ എന്നും സ്വാമി പറയുന്നുണ്ട്. ഇവിടത്തെ അന്വേഷണ സംഘങ്ങളെ പോലെ വിവരങ്ങള്‍ തനിക്ക് കിട്ടുന്നുണ്ടെന്നും സ്വാമി പറയുന്നുണ്ട്.

പെര്‍വെര്‍ട്ടിന് മാത്രം

പെര്‍വെര്‍ട്ടിന് മാത്രം

ദിലീപ് ഇങ്ങനെയൊക്കെ ചെയ്യിക്കുമോ എന്ന് തനിക്കറിയില്ല. എങ്ങനെയായാലും വളരെ പെര്‍വെര്‍ട്ട് ആയിട്ടുള്ള മനസ്സിന് ഉടമയായിട്ടുള്ളവര്‍ക്കേ ഇങ്ങനെ ഒരു ക്രൈം ചെയ്യാന്‍ പറ്റൂ എന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നുണ്ട്.

താനും സുനിയും ഒരുമിച്ച് ജയിലില്‍

താനും സുനിയും ഒരുമിച്ച് ജയിലില്‍

താനും പള്‍സര്‍ സുനിയും ഒരുമിച്ച് കാക്കനാട് ജയിലില്‍ ഉണ്ടായിരുന്നു എന്ന് സ്വാമി പറയുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആയിരുന്നു സ്വാമിക്ക് അന്ന് ജയിലില്‍ കിടക്കേണ്ടി വന്നത്. അവിടെ വച്ച് പള്‍സര്‍ സുനിയേയും വിഷ്ണുവിനേയും വിപിന്‍ലാലിനേയും എല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

പള്‍സര്‍ സുനി അല്ലാതെ മറ്റൊരു സൂത്രധാരന്‍

പള്‍സര്‍ സുനി അല്ലാതെ മറ്റൊരു സൂത്രധാരന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി അല്ലാതെ മറ്റൊരു സൂത്രധാരന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞുവയ്ക്കുന്നത്. ആ ആളെ കുറിച്ച് ചില സൂചനകളും നല്‍കുന്നുണ്ട് സ്വാമി.

ദില്ലിയില്‍ സ്വാധീനമുള്ള വ്യക്തി

ദില്ലിയില്‍ സ്വാധീനമുള്ള വ്യക്തി

കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ട്, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുളള ദില്ലി കേന്ദ്രീകരിച്ചുള്ള, വലിയ സ്വാധീനമുള്ള ഒരാളാണ് ഇതിന് പിന്നില്‍ എന്നാണ് ഹിമവല്‍ ഭദ്രാനന്ദയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ സ്വാമി തയ്യാറായില്ല.

പേടി കൊണ്ട് തന്നെ

പേടി കൊണ്ട് തന്നെ

ഭയം കൊണ്ട് തന്നെയാണ് ആ പേര് വെളിപ്പെടുത്താത്തത് എന്നാണ് ഹിമവല്‍ ഭദ്രാനന്ദ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചില മയക്കുമരുന്ന് വിഷയങ്ങള്‍ പോലീസിനെ അറിയിച്ചപ്പോഴാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞ് തന്നെ ജയിലില്‍ അടച്ചത് എന്നും സ്വാമി പറയുന്നുണ്ട്.

ചര്‍ച്ച കാണാം

മംഗളം ടെലിവിഷനിലില്‍ ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞത് കേള്‍ക്കാം

English summary
Attack Against Actress: Swami Himaval Bhadrananda reveals that another person is there behind the planning of attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X