Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് കണിയാന്റെ പണിയുണ്ടോ? സജി നന്ത്യാട്ടിന്റെ ബില്യണ്‍ ഡോളർ ചോദ്യം... അലിബിയിൽ പൊട്ടുമോ കഥകൾ?

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവാദം ഇപ്പോഴും അവസാനിക്കുന്നില്ല. ചികിത്സിച്ച ഡോക്ടറുടെ മൊഴിയും മറ്റ് ചില കാര്യങ്ങളും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും ചിലര്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഈ വിഷയം സ്‌പെഷ്യല്‍ ഡിബേറ്റ് ആയാണ് മാതൃഭൂമി ന്യൂസ് ചര്‍ച്ച ചെയ്തത്. അതില്‍ സജി നന്ദ്യാട്ടും ദിലീപിനെ ചികിത്സിച്ച ഡോക്ടറും പങ്കെടുത്തിരുന്നു.

കുറ്റം നടക്കുമ്പോള്‍ താന്‍ ചികിത്സയില്‍ ആയിരുന്നു എന്ന് പറയുന്നത് അലിബിയില്‍ വരുമോ എന്നാണ് ചോദ്യം. ദഹിക്കുമോ ദിലീപിന്റെ ദൃശ്യം മോഡല്‍ എന്നായിരുന്നു ചര്‍ച്ചയ്ക്ക് വേണു ബാലകൃഷ്ണന്‍ കൊടുത്ത തലക്കെട്ട്.

നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

ഫെബ്രുവരി 17 ന് രാത്രിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദിലീപ് ചികിത്സയില്‍ ആയിരുന്നു എന്നാണ് ഡോക്ടറുടെ മൊഴി.

അന്ന് തീരുമാനിച്ചത്

അന്ന് തീരുമാനിച്ചത്

ഫെബ്രുവരി 17 ന് ഉച്ചയോടെ ആണ് നടി കൊച്ചിയിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിന് ശേഷം അവിടെ നിന്ന് യാത്ര തിരിക്കുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തു.

കണിയാന്റെ പണിയുണ്ടോ?

കണിയാന്റെ പണിയുണ്ടോ?

ഈ സന്ദര്‍ഭത്തിലാണ് സജി നന്ദ്യാട്ടിന്റെ നിര്‍ണായക ചോദ്യം. ഇക്കാര്യം മുന്‍കൂട്ടി അറിയാന്‍ ദിലീപിനെന്താ കണിയാന്റെ പണിയുണ്ടോ എന്നായിരുന്നു സജി നന്ദ്യാട്ട് ചോദിച്ചത്.

ഫെബ്രുവരി 13 മുതല്‍

ഫെബ്രുവരി 13 മുതല്‍

ഫെബ്രുവരി 13 ന് രാത്രിയിലാണ് ദിലീപ് തന്റെ അടുത്ത് ചികിത്സ തേടി എത്തിയത് എന്നാണ് ഡോക്ടര്‍ പറയുന്നത്. അടുത്ത ദിവസം വീണ്ടും എത്തിയെന്നും ഡോക്ടറുടെ മൊഴിയില്‍ പറയുന്നുണ്ട്.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

ഇത് സംബന്ധിച്ച് സജി നന്ദ്യാട്ട് പറഞ്ഞ കാര്യങ്ങളും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്തുവയ്ക്കുമ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ വേണു ബാലകൃഷ്ണന്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ പിന്നീട് ഡോക്ടര്‍ തന്നെ അത് വിശദീകരിച്ചു.

നഴ്‌സിന്റെ രഹസ്യമൊഴി

നഴ്‌സിന്റെ രഹസ്യമൊഴി

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യവും പുറത്ത് വന്നിട്ടുണ്ട്. ദിലീപിനെ ചികിത്സിച്ച ആശുപത്രിയിലെ ഒരു നഴ്‌സിന്റെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണത്. മറ്റൊരു നഴ്‌സിന്റെ രഹസ്യമൊഴി കൂടി ഉടന്‍ രേഖപ്പെടുത്തും എന്നും പറയുന്നു.

എന്തിനാണത്?

എന്തിനാണത്?

പോലീസിന് നല്‍കിയ മൊഴി പിന്നീട് വിചാരണ വേളയില്‍ മാറ്റിപ്പറയാതിരിക്കാന്‍ ആണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറെ നിര്‍ണായകം ആണ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ കേസുമായി എന്ത് ബന്ധം?

എന്നാല്‍ കേസുമായി എന്ത് ബന്ധം?

നടി ആക്രമിക്കപ്പെട്ട കുറ്റകൃത്യത്തില്‍ ദിലീപ് നേരിട്ട് പങ്കെടുത്തിട്ടില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ആ സമയത്ത് താന്‍ ചികിത്സയില്‍ ആയിരുന്നു എന്ന് സ്ഥിരീകരിക്കുന്നതില്‍ എന്താണ് ഗുണം എന്ന ചോദ്യവും ഉയരുന്നുണ്ട്.

രാത്രിയിലെ ഫോണ്‍ വിളി

രാത്രിയിലെ ഫോണ്‍ വിളി

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രിയില്‍ ഒരുപാട് വൈകിയും ദിലീപ് ഒരുപാടുപേരുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യവും വേണു ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു.

ചര്‍ച്ച കാണാം

മാതൃഭൂമി ന്യൂസിന്‌റെ കഴിഞ്ഞ ദിവസത്തെ സ്‌പെഷ്യല്‍ ഡിബേറ്റ് ചര്‍ച്ച കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+