പറഞ്ഞതെല്ലാം പൊഴി!!! ജനപ്രിയ നായകന് ശരിക്കും വില്ലന്‍? നടിയെ ആക്രമിച്ചതില്‍ ദിലീപിന്റെ പങ്ക്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ഒരു പങ്കും ഇല്ല എന്നായിരുന്നു ദിലീപ് ഇത്രയം കാലം പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അതെല്ലാം നുണയായിരുന്നോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
തന്നെ ചിലര്‍ വേട്ടയാടുകയായിരുന്നു എന്നായിരുന്നു ദിലീപ് ഇത്രയും നാള് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയെ അതിനിടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നു.
ജൂലായ് 10 ന് രാവിലെ മുതലേ ദിലീപ് പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആര്‍ക്കും ഒര ദ്രോഹവും ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു?

നമ്മുടെ വീട്ടില്‍
നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറെ വൈകാരികമായി പ്രതികരിച്ച ആളുകളില്‍ ഒരാളായിരുന്നു ദിലീപ്. നമ്മുടെ വീടുകളിലേക്ക് പോലും ഇത്തരം സംഭവങ്ങള്‍ കടന്നുവരുന്നു എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

ആരോപണം ദിലീപിന് നേരെ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കണ്ട് എന്ന രീതിയില്‍ തൊട്ടടുത്ത ദിവസം മതല്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ അത്തരത്തില്‍ ചില വാര്‍ത്തകളും വന്നു

എല്ലാം നിഷേധിച്ചു
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടത്തില്‍ ദിലീപ് തന്നെ പരസ്യമായി പ്രതികരിക്കാന്‍ രംഗത്തെത്തി. അന്ന് പോലീസ് പോലും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഗൂഢാലോചനയെന്ന്
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍ എന്ന് പോലും ദിലീപ് പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ അതി ശക്തമായി രംഗത്തെത്തി.

നടിയെ അപമാനിച്ചു
മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു ദിലീപ്. നടിയുടെ അഭിനയ ശേഷിയെ പോലും അതില്‍ പരിഹസിച്ചു.

മഞ്ജു വാര്യര്‍ക്കെതിരെ
ആ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ക്കെതിരേയും ദിലീപ് ആഞ്ഞടിച്ചിരുന്നു. വിവാഹമോചനത്തിന് പിന്നില്‍ കാവ്യയുമായുള്ള ബന്ധം എന്ന ആരോപണം മാത്രം അല്ല എന്നായിരുന്നു മറ്റ് ചില ധ്വനികള്‍ വച്ച് ദിലീപ് അന്ന് പറഞ്ഞത്.

വേണുവിനെതിരെ
മാതൃഭൂമി ന്യൂസിലെ അവതാരകനായി വേണു ബാലകൃഷ്ണനെതിരേയും അന്ന് ദിലീപ് രൂക്ഷമായി പ്രതികരിച്ചിരുന്നു. വേണു കുഴലൂത്തുകാരനാണെന്നായിരുന്നു ദിലീപിന്റെ അധിക്ഷേപം.

സുനിയെ അറിയില്ലെന്ന്
പള്‍സര്‍ സുനി എന്ന വ്യക്തിയെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു ദിലീപ് ഇത്ര നാളും പറഞ്ഞത്. അത് ഇനി മാറ്റിപ്പറയേണ്ടി വരുമോ എന്നാണ് അറിയേണ്ടത്.

ഭീഷണിപ്പെടുത്തിയെന്ന്
പള്‍സര്‍ സുനി തന്റെ മാനേജര്‍ അപ്പുണ്ണിയേയും സുഹൃത്ത് നാദിര്‍ഷയേയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്കിയ ആളാണ് ദിലീപ്. പക്ഷേ ആ കേസ്, പോലീസ് അത്ര ഗൗരവമായി എടുത്തിരുന്നില്ല എന്ന് തന്നെ വേണം കരുതാന്‍.

നടിയെ വീണ്ടും അധിക്ഷേപിച്ചു
അതിനിടെ ദിലീപ് വീണ്ടും നടിയെ അധിക്ഷേപിച്ചു. പള്‍സര്‍ സുനിയും നടിയും അടുപ്പക്കാരായിരുന്നു എന്നും അവര്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും ഒക്കെ ആയിരുന്നു ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന്റെ പേരില്‍ ദിലീപിന് മാപ്പ് പറയേണ്ടി വന്നു.

മാധ്യമങ്ങള്‍ക്കെതിരെ
മാധ്യമങ്ങളുടെ ന്യൂസ് ഫ്ലോറകളിലാണ് തനിക്കെതിരെയുള്ള ഗൂഢാലോചന നടക്കുന്നത് എന്ന് വരെ ദിലീപ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ശരിയാണെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

അന്വേഷണം തന്റെ പരാതിയില്‍
തന്റെ പരാതിയില്‍ ആണ് അന്വേഷണം നടക്കുന്നത് എന്നായിരുന്നു ദിലീപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. എന്നാല്‍ അത് അങ്ങനെയല്ലെന്ന് അന്ന് തന്നെ പോലീസ് പറഞ്ഞു. പക്ഷേ ദിലീപ് അത് ആവര്‍ത്തിക്കുകയായിരുന്നു.

13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍
13 മണിക്കൂര്‍ നേരമാണ് ദിലീപിനേയും നാദിര്ഷയേയം പോലീസ് അന്ന് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷവും വലിയ ആത്മ വിശ്വാസമാണ് ദിലീപ് പ്രകടിപ്പിച്ചത്.

നുണപരിശോധനയ്ക്ക് തയ്യാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ നുണപരിശോധനയ്ക്കോ ബ്രെയിന്‍ മാപ്പിങ്ങിനോ തയ്യാറാണെന്ന് പോലും ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ദിലീപ് ആരാധകര്‍ ഏറ്റവും അധികം ആഘോഷിച്ച സംഭവം ആയിരുന്നു ഇത്.

തെളിയിക്കപ്പെടേണ്ടത് തന്റെ ആവശ്യം
ഇപ്പോള്‍ ഈ കേസ് തെളിയിക്കപ്പെടേണ്ടത് തന്റെ ആവശ്യമാണെന്ന് വരെ ദിലീപ് പറഞ്ഞു. അതിന് വേണ്ടി ഏതറ്റം വരേയും പോകാന്‍ താന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ദിലീപ് പറഞ്ഞിരുന്നു.

എല്ലാം പൊഴിയോ
ഇത്ര നാളും ദിലീപ് പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇനിയും ഞെട്ടിപ്പിക്കുന്ന എന്തൊക്കെ സംഭവങ്ങളാണ് പുറത്ത് വരുന്നത് എന്ന് കാത്തിരുന്ന് കാണാം
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications