ആ നരാധമന്‍മാരെ നടി തിരിച്ചറിഞ്ഞു... ഇനിയും ഉണ്ട് കാപാലികര്‍; പക്ഷേ ഒടുവില്‍ എന്ത് സംഭവിക്കും?
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വേറെ ഗൂഢാലോചനയൊന്നും ഇല്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത് വളരെ പെട്ടെന്നായിരുന്നു. പള്‍സര്‍ സുനിയാണെങ്കില്‍ ആ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അറസ്റ്റിലായ ആറ് പേരില്‍ ഈ കേസ് അവസാനിക്കും എന്ന് തന്നെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
ഇതിനിടെയാണ് അറസ്റ്റിലായ പ്രതികളുടെ തിരച്ചറിയല്‍ പരേഡ് നടന്നത്. ആലുവ സബ്ജയിലില്‍ പാര്‍പ്പിച്ചിരുന്ന നാല് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആണ് നടന്നത്.
ആദ്യഘട്ടത്തില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രതീപ്, മണികണ്ഠന്‍ എന്നിവരെയാണ് ആക്രമിക്കപ്പെട്ട നടി തിരിച്ചറിഞ്ഞത്.

അവരാണ് അത്
സംഭവം നടന്നിതിന് ശേഷം ആദ്യം അറസ്റ്റിലായത് നടി സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആയിരുന്നു. തുടര്‍ന്നാണ് വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ സബ്ജയിലില്‍ തിരിച്ചറിയല്‍ പരേഡ്
ആലുവ സബ് ജയിലില്‍ ആണ് ഈ നാല് പേരേയും റിമാന്‍ഡ് ചെയ്തിരുന്നത്. അവിടെ വച്ച് ആലുവ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു തിരിച്ചറിയല്‍ പരേഡ്.

നാല് പേരേയും തിരിച്ചറിഞ്ഞു
തിരിച്ചറിയില്‍ പരേഡില്‍ നടി നാല് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ്ാ റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയല്‍ പരേഡിന്റെ റിപ്പോര്‍ട്ട് ആലുവ മജിസ്‌ട്രേറ്റ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

നിര്‍ണായകയാണ്
പ്രതികളെ ഇര തിരിച്ചറിയുക എന്നത് കേസിന്റെ പുരോഗതിയില്‍ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ആ കടമ്പ കഴിഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാവും എന്ന കാര്യത്തില്‍ പലരും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.

പള്‍സര്‍ സുനിക്ക് തിരിച്ചറിയില്‍ പരേഡ് ഇല്ല
ഏറ്റവും ഒടുവിലാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വിജീഷും അറസ്റ്റിലാവുന്നത്. എന്നാല്‍ ഇവരുടെ തിരിച്ചറിയില്‍ പരേഡ് നടത്തുകയില്ലെന്നാണ് റിപ്പോര്‍ട്ടുകല്‍. ഇവരുടെ ചിത്രങ്ങള്‍ വ്യാപകമായി മാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് ഉപേക്ഷിച്ചത് എന്ന് പറയപ്പെടുന്നു.

മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞു
ഫെബ്രുവരി 25 ന് നടി മാധ്യമങ്ങളെ കാണും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചറിയില്‍ പരേഡിന്റെ കാര്യം പറഞ്ഞ് പോലീസ് തന്നെ ഈ നീക്കത്തില്‍ നിന്ന് നടിയെ പിന്തിരിപ്പിക്കുയായിരുന്നു. അടുത്ത ദിവസം നടി മാധ്യമങ്ങളെ കണ്ടേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഗൂഢാലോചനയുണ്ട്... പക്ഷേ
നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നു എന്ന് തന്നെയാണ് പോലീസും പറയുന്നത്. എന്നാല്‍ അതിന് പിന്നില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ ഇപ്പോഴംു പ്രതികള്‍ ഉറച്ച് നില്‍ക്കുകയാണ്.

ആദ്യം പറഞ്ഞ കാര്യങ്ങള്‍?
ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി തന്നെ കാറില്‍ വച്ച് നടിയോട് പറഞ്ഞിരുന്നു എന്നാണ് മൊഴി. പിന്നില്‍ ഒരു സ്ത്രീയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്നാണ് ഇപ്പോള്‍ സുനി പോലീസിനോട് പറയുന്നത്.

വീഡിയോയും ചിത്രങ്ങള്‍
കാറില്‍ വച്ച് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ അത് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി ഇത് സംബന്ധിച്ച് നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

അത് നുണയെങ്കില്‍...
വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നാണ് സുനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അത് പോലീസ് വിശ്വാസത്തിലെടുക്കുന്നില്ല. അങ്ങനെയെങ്കില്‍ ആക്രമണത്തിന് പിന്നില്‍ മറ്റാരും ഇല്ല എന്ന മൊഴിയും സംശയത്തിന്റെ കണ്ണോടുകൂടി തന്നെ കാണേണ്ടിവരില്ലേ എന്ന ചോദ്യവും ബാക്കിയാണ്.












Click it and Unblock the Notifications