കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം പ്രതിയായാല്‍ ദിലീപിന്‍റെ ജാമ്യം റദ്ദാകുമോ? നടിയുടെ കേസില്‍ ഇനി സംഭവിക്കാവുന്നത് എന്തൊക്കെ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതിയാകാനുള്ള സാധ്യതകളെ കുറിച്ചാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍ അന്വേഷണ സംഘം ഇത്തരത്തില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി? ഞെട്ടിപ്പിക്കുന്ന നീക്കവുമായി അന്വേഷണ സംഘം?നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി? ഞെട്ടിപ്പിക്കുന്ന നീക്കവുമായി അന്വേഷണ സംഘം?

പുതിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായാല്‍ കേരളം ഇതുവരെ കാണാത്ത പല കാഴ്ചകളും കാണേണ്ടിവരുമോ എന്നാണ് സംശയിക്കേണ്ടത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിലീപിന് ലഭിച്ച സ്വീകരണം തന്നെയാണ് ഇത്തരം ഒരു സംശയം ഉണ്ടാക്കുന്നത്.

ദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൻ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തുംദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൻ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തും

അതിനും അപ്പുറത്തേക്കാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നീങ്ങുന്നത്. ജാമ്യത്തിലിറങ്ങിയ ജനപ്രിയന്‍ വീണ്ടും അകത്താകുമോ?

ഒന്നാം പ്രതി

ഒന്നാം പ്രതി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം തയ്യാറാക്കുന്നു എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ അത് കേരള ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു സംഭവം ആയിരിക്കും.

ജാമ്യത്തിലിറങ്ങിയ ജനപ്രിയന്‍

ജാമ്യത്തിലിറങ്ങിയ ജനപ്രിയന്‍

ഒക്ടോബര്‍ 3 ന് ആയിരുന്നു ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. അഞഅചാമത്തെ ജാമ്യ ഹര്‍ജിയില്‍ ആയിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചത്.

വന്‍ സ്വീകരണം

വന്‍ സ്വീകരണം

ഒരു ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് ദിലീപ്. എന്നിരുന്നാലും ആരാധകരും സിനിമ താരങ്ങളും അടക്കം വന്‍ നിരയായിരുന്നു ദിലീപിനെ സ്വീകരിക്കാന്‍ ആലുവ ജയിലിന് മുന്നില്‍ എത്തിയിരുന്നത്.

ജാമ്യം റദ്ദാകും?

ജാമ്യം റദ്ദാകും?

കേസില്‍ ദിലീപ് ഒന്നാം പ്രതി ആക്കപ്പെട്ടാല്‍ നിലവില്‍ അനുവദിക്കപ്പെട്ട ജാമ്യത്തിന്റെ കാര്യം എന്താകും എന്നാണ് ചോദ്യം. ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സുനി അകത്ത് കിടക്കുമ്പോള്‍

സുനി അകത്ത് കിടക്കുമ്പോള്‍

ദിലീപ് ഒന്നാം പ്രതിയാകുമ്പോള്‍ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. അങ്ങനെ വരുമ്പോള്‍ രണ്ടാം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഒന്നാം പ്രതി പുറത്തിറങ്ങി നടക്കുന്ന സാഹചര്യം ഉണ്ടാകും.

പ്രോസിക്യൂഷന്‍ രംഗത്തിറങ്ങും

പ്രോസിക്യൂഷന്‍ രംഗത്തിറങ്ങും

ദിലീപിന് ജാമ്യം നിഷേധിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കിയതായിരുന്നു പ്രോസിക്യൂഷന്‍. പുതിയ സാഹചര്യത്തില്‍ ദിലീപ് ഒന്നാം പ്രതിയായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനും ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്.

 പ്രതിഷേധം ഇരമ്പും

പ്രതിഷേധം ഇരമ്പും

ദിലീപ് ഒന്നാം പ്രതിയാക്കപ്പെട്ടാല്‍ ആരാധകരുടെ പ്രതിഷേധം ഉണ്ടാകും എന്ന് ഉറപ്പാണ്. രാമലീലയുടെ വിജയത്തിന്റെ അമിതാഹ്ലാദത്തിലാണ് ഇപ്പോള്‍ ആരാധകരെല്ലാം തന്നെ.

പിന്തുണ കൂടി

പിന്തുണ കൂടി

ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിന് പിന്തുണയും കൂടിയിട്ടുണ്ട്. നേരത്തെ പുറത്താക്കിയ തീയേറ്റര്‍ ഉടമകളുടെ സംഘടന ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും നടത്തിയിരുന്നു.

എന്തുകൊണ്ട് ഒന്നാം പ്രതി?

എന്തുകൊണ്ട് ഒന്നാം പ്രതി?

ദിലീപിനെ എന്തുകൊണ്ട് കേസില്‍ ഒന്നാം പ്രതിയാക്കാനുളള നീക്കങ്ങള്‍ നടത്തുന്നു എന്ന ചോദ്യവും നിര്‍ണായകമാണ്. പോലീസിന്റെ തീരുമാനത്തിന് പിന്നില്‍ വേറെ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നും അന്വേഷിക്കപ്പെടേണ്ടതുണ്ട്.

ഗൂഢാലോചനയും കുറ്റകൃത്യവും

ഗൂഢാലോചനയും കുറ്റകൃത്യവും

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തി എന്നത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇത് തന്നെയാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിലെ പ്രധാന കാരണവും.

മുന്‍വൈരാഗ്യം ആര്‍ക്ക്?

മുന്‍വൈരാഗ്യം ആര്‍ക്ക്?

നടിയെ ആക്രമിച്ചത് ദിലീപിന്റെ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് എന്നാണ് പോലീസ് ഭാഷ്യം. പള്‍സര്‍ സുനിക്ക് നടിയോട് വൈരാഗ്യം ഒന്നും തന്നെയില്ല. ഇക്കാരണവും പ്രധാനമാണ്.

English summary
Attack against actress: If Dileep becomes first accused in charge sheet, what will be the consequences?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X