• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിന് വേണ്ടി വൻ പിആര്‍ ഏജന്‍സികള്‍ രംഗത്ത്... കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് വേണ്ടിയെന്ന് ഹർഷൻ

  • By രശ്മി നരേന്ദ്രൻ

കൊച്ചി:ദിലീപിനെതിരെ ആദ്യ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളായിരുന്ന അരങ്ങേറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് മാറിമറിയുന്ന കാഴ്ചകളാണ് കാണുന്നത്. ദിലീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റും പറഞ്ഞ് വെള്ളപൂശുന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും സജീവമായിരിക്കുകയാണ് ഇപ്പോള്‍.

ഇത് സ്വാഭാവികമായ ഒരു പ്രതികരണമായി കണക്കാക്കാന്‍ ആവില്ലെന്നാണ് വിലയിരുത്തല്‍. ദിലീപിനെ പുറത്തിറക്കാന്‍ വന്‍തോതില്‍ പണമിറക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വരുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഹര്‍ഷന്‍ പറയുന്നത്. ഹര്‍ഷന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം...

പിആര്‍ ഏജന്‍സികള്‍ രംഗത്ത്

പിആര്‍ ഏജന്‍സികള്‍ രംഗത്ത്

ഒരു കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാൻ രാജ്യത്തെ പ്രമുഖ പിആര്‍ ഗ്രൂപ്പുകൾ അണിനിരന്നിരിയ്ക്കുന്നു .കേരളത്തിന് ഇത് പുതുമയുള്ള സംഗതിയാണ്. ക്വട്ടേഷനും കൂട്ടബലാത്സംഗവുമൊക്കെ മാന്യമായ ഒരേർപ്പാടാണെന്ന പൊതുബോധം തന്നെ സൃഷ്ടിച്ചെടുത്തേക്കും ഈ പിആര്‍ കമ്പനികൾ എന്നാണ് ഹര്‍ഷന്‍ പറയുന്നത്.

കരുതലോടെ നിന്നില്ലെങ്കില്‍

കരുതലോടെ നിന്നില്ലെങ്കില്‍

കരുതലോടെ പണിയെടുത്തില്ലെങ്കിൽ മാധ്യമങ്ങളെ ശത്രുപക്ഷത്ത് അവതരിപ്പിച്ച് ലളിതമായി കാര്യം കാണാൻ പിആര്‍ കമ്പനികൾക്ക് കഴിയും എന്ന മുന്നറിയിപ്പും ഹര്‍ഷന്‍ നല്‍കുന്നുണ്ട്

മീനാക്ഷിയെവിടെ...

മീനാക്ഷിയെവിടെ...

'മീനാക്ഷിയെവിടെ.. ?,കാവ്യ കരഞ്ഞോ..?,മഞ്ജു ചിരിച്ചോ..?' എന്നൊക്കെ കാര്യമില്ലാത്തത് എഴുതിയും വിധിച്ചും ചില മാധ്യമങ്ങൾ പിആറുകാരുടെ പണി എളുപ്പത്തിലാക്കുന്നുമുണ്ട്. കരടിയെ പ്രദർശിപ്പിയ്ക്കാൻ കൊണ്ടുനടക്കുന്നപോലെ ഗോപാലകൃഷ്ണനെ കൊണ്ടുനടന്ന് പോലീസും അവരുടെ റോൾ പരമാവധി നന്നാക്കുന്നൊണ്ട്.

ഉദാരമനസ്സും ദാനശീലവും

ഉദാരമനസ്സും ദാനശീലവും

ദിലീപേട്ടന്റെ ഉദാരമനസ്ഥിതിയും ദാനശീലവുമൊക്കെ നീട്ടിയും കുറുക്കിയും നിരന്നുകഴിഞ്ഞു. ഇൻസ്റ്റൻ്റ് ആർട്ടിക്കിൾ വഴി ഫേസ്ബുക്കിൽ ഒഴുകിപ്പരന്നുവരുന്ന ഈ വാർത്തകളെല്ലാം ഒരുക്കിയിരിയ്ക്കുന്നത് പ്രൊപ്പഗാണ്ടയനുസരിച്ച് പണിയെടുക്കുന്ന പിആര്‍ പോർട്ടലുകളാണ്. അതുകൊണ്ട്....മാധ്യമങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിയ്ക്കേണ്ടിവരും.

ഇനി ആരാധകരായ ആണുങ്ങളോട്

ഇനി ആരാധകരായ ആണുങ്ങളോട്

അപ്പ...ഏതായാലും നിങ്ങ ഒരു പണിയ്ക്കെറങ്ങിയതല്ലേ,അതുകൊണ്ട് പിആര്‍ കാർക്കും ഭീഷണിക്കാർക്കും ഫ്രീയായിട്ട് ഒരുപദേശം തരാം.അങ്ങേര് കുറ്റക്കാരനാണോ അല്ലയോ എന്നതൊക്കെ തീരുമാനിയ്ക്കണ്ടത് കോടതി തന്നെയാണ്. തെളിവുകൾ വിചാരണ വേളയിൽ സ്റ്റാന്റ് ചെയ്യുവോന്നൊക്കെയൊള്ള തലവേദന പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വിടാം.

സ്വാഭാവികം മാത്രം

സ്വാഭാവികം മാത്രം

പക്ഷേ, രണ്ടര മണിക്കൂറോളം നിസഹായയായ ഒരു പെൺകുട്ടിയെ ഓടുന്ന കാറിൽ പീഡിപ്പിച്ച നരാധമൻമാരുടെ കൂട്ടത്തിൽ തങ്ങൾ ഇതുവരെ ആരാധിച്ച പ്രമുഖ നടനുമുണ്ടെന്ന് കേൾക്കുമ്പോൾ പൊതുസമൂഹം പുച്ഛിയ്ക്കുന്നത് സ്വാഭാവികം. അയാളുടെ കഥാപാത്രങ്ങൾക്ക് ഇക്കണ്ട കാലമത്രയും കൈയടിച്ചവര് തന്നെയാ വഴിയരുകീ നിന്ന് കൂവുന്നത്.

ആ ക്രൂരത മറയ്ക്കാന്‍ പറ്റില്ല

ആ ക്രൂരത മറയ്ക്കാന്‍ പറ്റില്ല

അന്തരിച്ച നടന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചതിന്റെ കഥയൊന്നും കൊണ്ട് ആ ക്രൂരത മറയ്ക്കാമ്പറ്റത്തില്ല ചേട്ടമ്മാരേ. സ്വന്തം കുടുംബം വഴി പിരിഞ്ഞപ്പോ കാക്കാശ് കൊടുക്കാത്ത കക്ഷീടെ പിആര്‍ പരിപാടി എന്നേ പൊതുജനം മനസിലാക്കൂ.

എളുപ്പവഴിയുണ്ട്

എളുപ്പവഴിയുണ്ട്

താരം അഗ്നിശുദ്ധി വരുത്തി തിരിച്ച് വരുവെന്നാണല്ലോ നിങ്ങടെ സാഹിത്യം.ആയിക്കോട്ടെ,അതിനൊരു എളുപ്പവഴിയാ പറഞ്ഞ് തരാമ്പോണത്.

നൂണ പരിശോധനക്ക് തയ്യാറാന്ന് മുൻപ് ദിലീപ് പറഞ്ഞിരുന്നല്ലൊ. അത്തരമൊരു പരിശോധന നടത്തണമെന്ന് വിചാരണക്കോടതിയിൽ പ്രതിഭാഗം വക്കീൽ ഒരു അപേക്ഷ കൊടുത്താൽ നിരസിക്കപ്പെടാൻ സാധ്യതയില്ല.

 നുണ പരിശോധന നടത്തൂ

നുണ പരിശോധന നടത്തൂ

ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് നുണ പരിശോധനാ ഫലം കോടതി തെളിവായി സ്വീകരിക്കത്തില്ല.പക്ഷേ അന്വേഷണ ഉദ്യോഗസ്ഥർക്കും ആരാധകർക്കും യാഥാർത്ഥ്യം മനസിലാക്കാൻ അത് സഹായകമാകും.വക്കീല് വിചാരിച്ചാൽ അതിന്റെ വീഡിയോ കിട്ടുകേം ചെയ്യും.

അത് പുറത്ത് വിട്ടാല്‍

അത് പുറത്ത് വിട്ടാല്‍

അത് പുറത്ത് വിട്ടാൽ മതി. പൊതുസമൂഹത്തിൽ സ്വന്തം പ്രസിദ്ധിക്കുണ്ടായ ഗ്ലാനി പരിഹരിക്കാൻ ഇതിലും നല്ലൊരു മാർഗമില്ലെന്ന് ന്യായീകരണ വാദികളും ഫാൻസ് അസോസിയേഷനും താരരോമാഞ്ചത്തോട് പറഞ്ഞുകൊടുക്കണം. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ തന്നെ നുണ പരിശോധന ആവശ്യപ്പെടാനുള്ള സാധ്യത ഈ കേസിലൊണ്ട്. അന്നേരം നിരസിക്കരുത് എന്നെങ്കിലും ഗോപാലകൃഷ്ണനോട് നിങ്ങള് പറയണം. നിർബന്ധമായി പിടിച്ച് നുണ പരിശോധന നടത്തുന്നത് നിയമ വിരുദ്ധമാണ്...

കട്ട വെയ്റ്റിങ് ഫോര്‍ നുണപരിശോധന

കട്ട വെയ്റ്റിങ് ഫോര്‍ നുണ പരിശോധന എന്ന ഹാഷ്ടാഗോടുകൂടിയാണ് ഹര്‍ഷന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഹര്‍ഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

English summary
Attack against actress: Journalist TM Harshan alleges that PR agencies working to white wash Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X