Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ ഒന്നുകൊണ്ടും പേടിക്കണ്ട... അറസ്റ്റും ഇല്ല ഒരു ചുക്കും ഇല്ല, തെളിവും!!! അപ്പോള്‍ ആ സംഭവം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനും അറസ്റ്റിലായേക്കും എന്നായിരുന്നു ഇത്രനാളും പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്നാലിതാ അതില്‍ ഒരു ട്വിസ്റ്റ് വരുന്നു.

കാവ്യ മാധവനെ അറസ്റ്റ് ചെയ്‌തേക്കില്ല എന്നാണ് ഇപ്പോള്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന കാര്യത്തില്‍ മാറ്റമൊന്നും ഇല്ലെന്നും വേറെ ചില സൂചനകളും പുറത്ത് വരുന്നുണ്ട്.

കാവ്യയും അറസ്റ്റിലായേക്കും എന്ന ഭയത്തിലാണ് ദിലീപ് എന്നൊക്കെയാണ് ജയിലില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്നതും വ്യക്തമായിരുന്നില്ല.

രണ്ട് തവണ ചോദ്യം ചെയ്‌തോ?

രണ്ട് തവണ ചോദ്യം ചെയ്‌തോ?

കാവ്യ മാധവനെ ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്ത വാര്‍ത്തയാണ് എല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ അതിന് മുമ്പ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് കാവ്യയുടെ മൊഴിയെടുത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനി എന്ന ആളെ അറിയുകയേ ഇല്ലെന്നായിരുന്നു കാവ്യ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പോലീസ് കരുതുന്നത്.

കാവ്യയുടെ ഡ്രൈവര്‍

കാവ്യയുടെ ഡ്രൈവര്‍

താന്‍ രണ്ട് മാസത്തോളം കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ദിലീപും കാവ്യയും ഏറ്റവും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ച സിനിമയുടെ സെറ്റിലും സുനി എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗൂഢാലോചന അറിയില്ല

ഗൂഢാലോചന അറിയില്ല

നടിയെ ആക്രമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിരുന്നോ എന്ന കാര്യവും അറിയില്ല എന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ കാവ്യയുടെ പങ്ക് തെളിയിക്കാനുള്ള വിവരങ്ങളൊന്നും പോലീസിന്റെ പക്കലും ഇല്ല.

ലക്ഷ്യയില്‍ എത്തിയ സുനി

ലക്ഷ്യയില്‍ എത്തിയ സുനി

നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ ഉള്ള ലക്ഷ്യയില്‍ എത്തിയിരുന്നു എന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട് എന്ന് പറയുന്നു. പക്ഷേ ഇക്കാര്യവും കാവ്യ നഷേധിച്ചിട്ടുണ്ട്.

പക്ഷേ തെളിവില്ലല്ലോ

പക്ഷേ തെളിവില്ലല്ലോ

സുനിയെ നേരത്തെ അറിയാം എന്നതിന് ഒരുപക്ഷേ പോലീസിന് തെളിവുണ്ടാക്കാന്‍ പറ്റിയേക്കും. എന്നാല്‍ കേസുമായി കാവ്യയെ ബന്ധിപ്പിക്കാന്‍ പറ്റുന്ന വിവരങ്ങള്‍ ഒന്നും പോലീസിന്റെ കൈയ്യില്‍ ഇല്ലെന്ന് തന്നെയാണ് സൂചന.

സുനിയെ കണ്ടതിനും

സുനിയെ കണ്ടതിനും

സുനി ലക്ഷ്യയില്‍ എത്തിയതായി സ്ഥിരീകരിച്ചാലും അവിടെ വച്ച് കാവ്യയെ കണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനും പോലീസിന് സാധിച്ചേക്കില്ല. അപ്പോള്‍ അത്തരും ഒരു തെളിവും ലഭ്യമല്ലാതെ വരും.

തെളിവില്ലെങ്കില്‍ പിന്നെ

തെളിവില്ലെങ്കില്‍ പിന്നെ

ശക്തമായ തെളിവുകള്‍ ഒന്നും ഇല്ലാതെ കാവ്യ മാധവനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ആവില്ല. തെളിവുകള്‍ ഇല്ലാത്ത പക്ഷം ആരേയും അറസ്റ്റ് ചെയ്യരുത് എന്ന് തന്നെയാണ് പോലീസിന് സര്‍ക്കാരില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശവും.

അപ്പോള്‍ ശ്യാമളയോ?

അപ്പോള്‍ ശ്യാമളയോ?

കാവ്യയുടെ അമ്മ ശ്യാമളയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നും പറയുന്നുണ്ട്. ശ്യാമള ആണ് ലക്ഷ്യയിലെ കാര്യങ്ങളെല്ലാം നോക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

പ്രത്യേക പരിഗണന?

പ്രത്യേക പരിഗണന?

കാവ്യയുടെ അറസ്റ്റിലേക്ക് നീങ്ങാത്തതില്‍ ചില മാനുഷിക പരിഗണനകള്‍ കൂടിയുണ്ട് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+