Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യക്ക് പണികൊടുക്കുക ദിലീപിന്റെ മൊഴി? അറിയാക്കഥകളുടെ ഭാണ്ഡം അഴിക്കാന്‍ പോലീസ്...തന്ത്രം പാളുമോ?

കൊച്ചി: ഒരു കുറ്റകൃത്യം എത്ര സമര്‍ത്ഥമായി കോടതിയ്ക്ക് മുന്നില്‍ തെളിയിക്കാതിരിക്കാം എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ദൃശ്യം എന്ന മോഹന്‍ലാല്‍ സിനിമ. മൊഴികള്‍ എല്ലാം ഒരുപോലെ ആയിക്കഴിഞ്ഞാല്‍ പിന്നെ പോലീസിന്റെ കാര്യം കഷ്ടമാണ്. നിര്‍ണായകമായ സാധനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ പോലീസ് ശരിക്കും തൂങ്ങും.

നടി ആക്രമിക്കപ്പെട്ട കേസിലും അത്തരം ഒരു കുടുക്ക് പോലീസിനെ കാത്തിരിക്കുന്നുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

എന്നാല്‍ ഒരുപോലെയുള്ള മൊഴികള്‍ മനപ്പൂര്‍വ്വം പറയുന്നതാണോ എന്നൊക്കെ മനസ്സിലാക്കാനും അത് പൊളിക്കാനും പോലീസിന് എളുപ്പത്തില്‍ കഴിയും. ദിലീപ് നല്‍കിയതുപോലെയുള്ള മൊഴി തന്നെയാണ് കാവ്യയും നല്‍കിയിട്ടുളളത്. പോലീസിന്റെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ അത് പൊളിക്കാന്‍ അധിക സമയം ഒന്നും വേണ്ട. ദിലീപിന് സമാനമായ മൊഴി നല്‍കിയ കാവ്യയും കുടുങ്ങുമോ?

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. പിന്നീട് പലതവണ ദിലീപ് അത് ആവര്‍ത്തിക്കുകയും ചെയ്തു. സമാനമായ കാര്യമാണ് കാവ്യ മാധവനും പറഞ്ഞിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അറിയില്ലെന്ന് പറഞ്ഞാല്‍

അറിയില്ലെന്ന് പറഞ്ഞാല്‍

സുനിയെ അറിയില്ലെന്ന് ദിലീപ് പറഞ്ഞപ്പോള്‍ ശാസ്ത്രീയ തെളിവുകളുമായിട്ടാണ് പോലീസ് അതിനെ നേരിട്ടത്. അതിനെ മറികടക്കാന്‍ ഇപ്പോഴും ദിലീപിന് കഴിഞ്ഞിട്ടില്ല.

കാവ്യക്കും അതേ ഗതി?

കാവ്യക്കും അതേ ഗതി?

കാര്യങ്ങള്‍ ഈ നിലയ്ക്കാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ കാവ്യ മാധവനും ഇതേ അവസ്ഥ തന്നെ നേരിടേണ്ടിവരും. പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിസിടിവിയും പണിയാകും

സിസിടിവിയും പണിയാകും

പള്‍സര്‍ സുനി എത്തി എന്ന് പറയുന്ന ദിവസങ്ങളില്‍ കാവ്യയുടെ ലക്ഷ്യയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പറയുന്നത്. മനപ്പൂര്‍വ്വം ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതാണെങ്കില്‍ അത് ഫോറന്‍സിക് പരിശോധനയില്‍ തെളിയുകയും ചെയ്യും.

തെളിവ് നശിപ്പിച്ചതിനും കുടുങ്ങും

തെളിവ് നശിപ്പിച്ചതിനും കുടുങ്ങും

അങ്ങനെയെങ്കില്‍ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ പോലീസിന് ചേര്‍ക്കേണ്ടിവരും. തെളിവ് നശിപ്പിച്ച കുറ്റത്തിന് വേണമെങ്കില്‍ കാവ്യ മാധവനെ പ്രതിചേര്‍ക്കുകയും ആവാം.

'പിന്നെയും' ഒരു പണിയാകും?

'പിന്നെയും' ഒരു പണിയാകും?

അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയില്‍ ദിലീപും കാവ്യ മാധവനും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ഈ സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി പലതവണ വന്നിരുന്നു എന്നാണ് സൂചന.

അടുത്തിടപഴകിയെന്നും സൂചന

അടുത്തിടപഴകിയെന്നും സൂചന

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ സെറ്റില്‍ വച്ച് പള്‍സര്‍ സുനി ദിലീപിനോടും കാവ്യ മാധവനോടും അടുത്ത് ഇടപഴകിയിരുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

സാക്ഷികള്‍ ഉണ്ടാകും

സാക്ഷികള്‍ ഉണ്ടാകും

കൊല്ലം തേവലക്കരയില്‍ ആയിരുന്നു അടൂര്‍ ചിത്രത്തിന്റെ ഷൂട്ടിങ്. ഈ സിനിമയില്‍ സഹകരിച്ച സാങ്കേതിക വിദഗ്ധരില്‍ നിന്ന് പോലീസ് മൊഴിയെടുത്തേക്കും എന്നാണ് സൂചന. പള്‍സര്‍ സുനി വന്നതിന് സാക്ഷികള്‍ ഉണ്ടെങ്കില്‍ ദിലീപും കാവ്യയും കൂടുതല്‍ പ്രതിരോധത്തില്‍ ആകും.

ലൊക്കേഷന്‍ ചിത്രങ്ങള്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയിരുന്നു എന്ന് തെളിഞ്ഞത് ഒരു സെല്‍ഫിയിലൂടെ ആയിരുന്നു. സമാനമായ എന്തെങ്കിലും തെളിവുകള്‍ കൊല്ലത്ത് നിന്ന് ലഭിക്കുമോ എന്നാണ് ഇപ്പോള്‍ പോലീസ് നോക്കുന്നത്. ഇതിനായി സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പരിശോധിക്കും.

എല്ലാം തെളിഞ്ഞാല്‍

എല്ലാം തെളിഞ്ഞാല്‍

ഇക്കാര്യങ്ങളെല്ലാം തെളിഞ്ഞാല്‍ പിന്നെ എന്തായിരിക്കും പോലീസിന്റെ അടുത്ത നടപടി എന്നതാണ് സംശയം. കേസുമായി കാവ്യക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്ന കാര്യത്തിലും പോലീസിന് നിലവില്‍ ഉറപ്പൊന്നും ഇല്ല എന്നതാണ് സത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+