പൾസർ സുനിയെ കുറിച്ച് കാവ്യയുടെ സഹോദരന്റെ വെളിപ്പെടുത്തൽ... ഇതുവരെ കേട്ടതൊന്നും അല്ല, അതുക്കും മേലെ?
കൊച്ചി: പള്‍സര്‍ സുനിയും കാവ്യ മാധവന്റെ കുടുംബവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ആക്ഷേപം. അതിന് തെളിവുകള്‍ ലഭിച്ചു എന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ പോലീസ് ഒന്നും ഇതേ പറ്റി പുറത്ത് പറഞ്ഞിട്ടില്ല.
കാവ്യ മാധവന്റെ സഹോദരന്റെ കല്യാണത്തിന് പള്‍സര്‍ സുനി പങ്കെടുത്തിരുന്നു എന്നും അതിന്റെ വീഡിയോയും ഫോട്ടോകളും ഒക്കെ പോലീസിന്റെ കൈയ്യില്‍ ഉണ്ട് എന്നൊക്കെയാണ് പറയപ്പെടുന്നത്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവനെ പോലീസ് ചോദ്യം ചെയ്‌തെന്നും മിഥുന്‍ എല്ലാം ഏറ്റുപറഞ്ഞു എന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഇപ്പോള്‍ മിഥുന്‍ മാധവന്‍ തന്നെ ആ സത്യങ്ങള്‍ വെളിപ്പെടുത്തുകയാണ്...

എല്ലാവരും ഓണത്തില്‍
എല്ലാവരും കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് കാണുന്നു എന്ന പറഞ്ഞാണ് മിഥുന്‍ മാധവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ തങ്ങള്‍ ഇത്തവണ ഓണം ആഘോഷിച്ചില്ല എന്നാണ് മിഥുന്‍ പറയുന്നത്.

കഠിനമായ ദിനങ്ങള്‍
തന്റെ കുടുംബം ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനെല്ലാം കാരണം പള്‍സര്‍ സുനിയുമായി ചേര്‍ത്ത് പ്രചരിക്കുന്ന ആരോപണങ്ങള്‍ ആണെന്നും മിഥുന്‍ പറയുന്നുണ്ട്.

പ്രചരിക്കുന്നത്
പള്‍സര്‍ സുനി തന്റെ കല്യാണത്തിന് എത്തിയെന്നും അതിന്റെ വീഡിയോയും ചിത്രങ്ങളും അതിന് തെളിവാണെന്നും താന്‍ എല്ലാം സമ്മതിച്ചിട്ടുണ്ട് എന്നും ആണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നാണ് മിഥുന്‍ പറയുന്നത്.

എല്ലാം നുണ
എന്നാല്‍ ഈ പ്രചരിക്കുന്നതെല്ലാം ശുദ്ധ നുണയാണ് എന്നാണ് മിഥുന്‍ പറയുന്നത്. തനിക്കോ തന്റെ കുടുംബത്തിനോ പള്‍സര്‍ സുനിയുമായി ഒരു ബന്ധവും ഇല്ലെന്നും മിഥുന്‍ പറയുന്നു.

ക്ഷണിച്ചിട്ടില്ല
തന്റെ വിവാഹത്തിനോ മറ്റെന്തെങ്കിലും ആഘോഷത്തിനോ പള്‍സര്‍ സുനിയെ ക്ഷണിച്ചിട്ടില്ല എന്നാണ് മിഥുന്‍ പറയുന്നത്. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ വേറെ വിധത്തില്‍ ആയിരുന്നു.

പോലീസിന് കൊടുത്തിട്ടില്ല
മിഥുന്‍ ഇക്കാര്യങ്ങള്‍ തറപ്പിച്ച് പറയാന്‍ വേറേയും ഉണ്ട് കാരണങ്ങള്‍. വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും പോലീസിന് നല്‍കിയിട്ടുണ്ട് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ അതൊന്നും പോലീസ് ഇതുവരെ തങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടില്ലെന്ന് മിഥുന്‍ വ്യക്തമാക്കുന്നുണ്ട്.

ലക്ഷ്യയ്ക്ക് ബന്ധമില്ല
ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ലക്ഷ്യയുമായി ഒരു ബന്ധവും ഇല്ലെന്നും മിഥുന്‍ പറയുന്നുണ്ട്. ലക്ഷ്യയിലെ ജീവനക്കാര്‍ക്കും സംഭവങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും മിഥുന്‍ പറയുന്നുണ്ട്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ
സത്യം തങ്ങളുടെ ഭാഗത്താണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനകള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കും എതിരെ പൊരുതും എന്നും മിഥുന്‍ പറയുന്നുണ്ട്.

ഇരയ്ക്കും തങ്ങള്‍ക്കും
തങ്ങള്‍ക്കും ഇരയ്ക്കും സത്യവും നീതിയും ലഭിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും ഒപ്പമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞാണ് മിഥുന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് ആപോസ്റ്റ്
ഇതാണ് മിഥുന്‍ മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചോദ്യം ചെയ്തിരുന്നു
കാവ്യ മാധവന്റെ സഹോദരനായ മിഥുന്‍ മാധവനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. അതേ തുടര്‍ന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.












Click it and Unblock the Notifications