കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയുടെ ഡ്രൈവര്‍ സാക്ഷികളെ വിളിച്ചത് 41 തവണ.... എന്തിന്? കോടതിയില്‍ ചോദ്യശരം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ദിലീപിന് ഒരു വിധത്തിലും ജാമ്യം കിട്ടാന്‍ അനുവദിക്കില്ലെന്ന് ഉറച്ചാണ് പോലീസിന്റേയും പ്രോസിക്യൂഷന്റേയും നീക്കം. അതിന് വേണ്ടി ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.

ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രധാന ആക്ഷേപം. ജയിലില്‍ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ആക്ഷേപം ഉന്നയിച്ചത്.

അതിലും ഗൗരവമായ മറ്റൊരു ആക്ഷേപവും ഉന്നയിക്കപ്പെട്ടു. അത് കാവ്യ മാധവന്റെ ഡ്രൈവറെ സംബന്ധിച്ചായിരുന്നു.

കാവ്യയുടെ ഡ്രൈവര്‍- സുനി

കാവ്യയുടെ ഡ്രൈവര്‍- സുനി

കാവ്യ മാധവന്റെ ഡ്രൈവര്‍ ആയ സുനിയെ കുറിച്ചാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. പേര് കേട്ട് തെറ്റിദ്ധരിക്കണ്ട. ഇത് പള്‍സര്‍ സുനി അല്ല.

സാക്ഷികളെ വിളിച്ചു?

സാക്ഷികളെ വിളിച്ചു?

കാവ്യ മാധവന്റെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ വിളിച്ചു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇത് എന്നും പറയുന്നു.

41 തവണ

41 തവണ

41 തവണ കാവ്യയുടെ ഡ്രൈവര്‍ പല സാക്ഷികളേയും ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. അത്ര ലളിതമായ ഒരു ആരോപണം അല്ല ഇത് എന്ന് വ്യക്തം.

മൊഴിമാറ്റിയതിന് പിന്നില്‍

മൊഴിമാറ്റിയതിന് പിന്നില്‍

കാവ്യയുടെ വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് കണ്ടു എന്ന് മൊഴി നല്‍കിയ ആളായിരുന്നു ഇത്. ഇപ്പോഴത്തെ മൊഴിമാറ്റത്തിന് പിന്നില്‍ കാവ്യയുടെ ഡ്രൈവര്‍ ആണ് എന്നാണ് പോലീസ് സംശയിക്കുന്നത്.

അതും സുനി തന്നെ

അതും സുനി തന്നെ

കാവ്യയുടെ ഡ്രൈവറുടെ പേരും സുനി എന്ന് തന്നെയാണ്. സാക്ഷിയെ സ്വാധീനിച്ച വിഷയത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യയ്ക്കും വിനയാകും?

കാവ്യയ്ക്കും വിനയാകും?

കാവ്യയുടെ ഡ്രൈവറുടെ ചെയ്തികള്‍ ഭാവിയില്‍ കാവ്യയ്ക്കും വിനയായേക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആരുടെ നിര്‍ദ്ദേശപ്രകാരം ആണ് ഇയാള്‍ സാക്ഷികളെ വിളിച്ചത് എന്ന ചോദ്യവും ഉയരും.

നിലവില്‍ പ്രതിയല്ല

നിലവില്‍ പ്രതിയല്ല

കാവ്യ മാധവന്‍ നിലവില്‍ കേസിലെ പ്രതിയല്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. കാവ്യക്കെതിരെ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷേ ഉറപ്പില്ല

പക്ഷേ ഉറപ്പില്ല

എന്നാല്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യില്ലെന്നോ, ഭാവിയില്‍ അറസ്റ്റ് ചെയ്യില്ലെന്നോ അന്വേഷണ സംഘം ഉറപ്പ് നല്‍കിയിട്ടില്ല. നാദിര്‍ഷയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് അന്വേഷണ സംഘം സ്വീകരിച്ചിരിക്കുന്നത്.

English summary
Attack against actress: Kavya Madhavan's driver's phone calls under radar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X