നടി ആക്രമിക്കപ്പെട്ട കേസില്‍ ലാല്‍: ഗൂഢാലോചന സംശയിച്ചിരുന്നില്ല, പിറകേ പോകേണ്ടെന്ന് വിചാരിച്ചിരുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം പുറം ലോകം അറിയാന്‍ കാരണം ആരാണ് എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ലാല്‍ ആണ് പോലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ താനാണ് കേസ് മുന്നോട്ട് പോകാന്‍ സഹായിച്ചത് എന്ന വാദവും ആയി പിടി തോമസ് എംപിയും രംഗത്തുണ്ട്.
ഫെബ്രുവരി 17 ന് രാത്രി നടി ഓടിക്കയറിയത് ലാലിന്റെ വീട്ടിലേക്കായിരുന്നു. വികാര നിര്‍ഭരമായാണ് അടുത്ത ദിവസം ലാല്‍ ഇതേ കുറിച്ച് പ്രതികരിച്ചത്.
എന്നാല്‍ ആ സംഭവത്തില്‍ ലാലിന്റെ മൊഴി ഇതുവരെ പോലീസ് എടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നായിരുന്നത്രെ ലാല്‍ കരുതിയിരുന്നത്.

പോലീസിനെ വിളിച്ചത് ലാല്‍
സംഭവം പോലീസിനെ അറിയിക്കണം എന്ന് ഉറപ്പിച്ച് പറഞ്ഞത് ലാല്‍ തന്നെ ആയിരുന്നു. നടിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയതും ലാല്‍ തന്നെ. ഒടുവില്‍ പോലീസിനെ വിളിച്ചതും ലാല്‍ തന്നെ.

ഗൂഢാലോചന ഇല്ലെന്ന്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നാണ് താന്‍ ആദ്യം കരുതിയിരുന്നത് എന്ന് ലാല്‍ പറയുന്നു. പള്‍സര്‍ സുനിയും കൂട്ടരും ചെയ്ത കുറ്റകൃത്യം എന്ന് മാത്രമാണത്രെ കരുതിയിരുന്നത്.

പിറകേ പോകേണ്ടെന്ന്
കേസിന്റെ പിറകേ പോകേണ്ടെന്ന് വിചാരിച്ചിരുന്നതായും ലാല്‍ പറയുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ വിചാരിച്ചത് എന്നത് നിര്‍ണായകമായ ഒരു ചോദ്യമാണ്.

സിനിമാക്കാര്‍ ആയതുകൊണ്ട്
സിനിമാക്കാര്‍ ഉള്‍പ്പെടുന്ന സംഭവം ആയതുകൊണ്ട് ജനങ്ങളും മാധ്യമങ്ങളും വലിയ ക്ലൈമാക്‌സ് പ്രതീക്ഷിച്ചുപോയി എന്നാണ് താന്‍ കരുതിയത് എന്നും ലാല്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് അത് മാറി.

എല്ലാം മനസ്സിലായി
എന്നാല്‍ കേസ് അന്വേഷണം മുന്നോട്ട് പോയതോടെ ഗൂഢാലോചന ഉണ്ടെന്ന് പിന്നീട് മനസ്സിലായി എന്നും ലാല്‍ പറയുന്നുണ്ട്. എന്നാല്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് നേരിട്ടൊന്നും പ്രതികരിച്ചതും ഇല്ല.

ധീരനായതുകൊണ്ടല്ല
താന്‍ വലിയ ധീരന്‍ ആയതുകൊണ്ടൊന്നും അല്ല ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നത് എന്നും ലാല്‍ പറയുന്നു. തന്റെ വീട്ടില്‍ വന്ന് കയറിയതുകൊണ്ടാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും ലാല്‍ പറയുന്നുണ്ട്.

വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍
എന്നാല്‍ അദ്ദേഹം ഇതിന് ശേഷം പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വേറെ എവിടെയെങ്കിലും വച്ചാണ് ഇങ്ങനെ ഒരു കാര്യം സംഭവിച്ചത് എന്നാല്‍ താന്‍ അത് ഏറ്റെടുക്കുമായിരുന്നില്ല എന്നാണ് ലാല്‍ പറയുന്നത്.

ദിലീപിനെ തള്ളിയ ലാല്‍
നടിയും പള്‍സര്‍ സുനിയും ഒരുമിച്ചുണ്ടായിരുന്നു എന്ന രീതിയില്‍ ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു. ലാല്‍ ആണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ഗോവയിലെ ഷൂട്ടിങ് സെറ്റില്‍ പള്‍സര്‍ സുനിയും ഉണ്ടായിരുന്നു എന്ന് മാത്രമാണ് താന്‍ പറഞ്ഞത് എന്നാണ് ലാല്‍ ഇതിനോട് പ്രതികരിച്ചത്.

ചോദ്യം ചെയ്തിട്ടില്ല
കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാണ് ലാല്‍. ലാലിന്റെ വീട്ടിലേക്കാണ് നടി ഓടിയെത്തിയതും. പക്ഷേ, ഇതുവരെ പോലീസ് ലാലിന്റെ മൊഴി എടുത്തിട്ടില്ല.

ആരോപണങ്ങള്‍ വേറേയും
ഒരു സംവിധായകന്‍ ആണ് നടിയുടെ യാത്രാ വിവരങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് എന്ന രീതിയിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications