Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും പള്‍സര്‍ സുനിയും ഒരു ടവറിന് കീഴില്‍... ? മൂന്നാമതൊരാള്‍ കൂടി... സംഭവിച്ചതെന്ത്?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായ സംഭവ വികാസങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദിലീപിനേയും നാദിര്‍ ഷായേയും പോലീസ് പത്ത് മണിക്കൂറിലേറെ ചോദ്യം ചെയ്യുകയും ചെയ്തു.

നടി ആക്രമിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ സുനിയും ദിലീപും ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇങ്ങനെ ഒരു കാര്യത്തിന്റെ പേരില്‍ ദിലീപിനെ സംശയിക്കുന്നതിലും അര്‍ത്ഥമില്ല. ഒരേ ടവര്‍ ലൊക്കേഷന് കീഴില്‍ ഒരേ ദിവസം വന്നു എന്നതുകൊണ്ട് രണ്ട് പേരും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുകയും ഇല്ല.

എന്നാല്‍ ഇതേ ദിവസം തന്നെ മൂന്നാമതൊരാളും ഇതേ ടവര്‍ ലൊക്കേഷന് കീഴില്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എന്തായിരിക്കും അന്ന് സംഭവിച്ചിട്ടുണ്ടാവുക?

പള്‍സര്‍ സുനിയുമായി

പള്‍സര്‍ സുനിയുമായി

പള്‍സര്‍ സുനിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് ദിലീപ് ആവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ ഇന്നുവരെ അങ്ങനെ ഒരാളെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് പറയുന്നുണ്ട്.

ഫോണ്‍ രേഖകളില്‍

ഫോണ്‍ രേഖകളില്‍

കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ ഒരിക്കല്‍ പോലും ദിലീപ് പള്‍സര്‍ സുനിയേയോ പള്‍സര്‍ സുനി ദിലീപിനേയോ വിളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പക്ഷേ, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

പക്ഷേ, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

എന്നാല്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച പരിശോധനകളില്‍ സംശയാസ്പദമായ ചില കാര്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്.

 രണ്ട് പേരും

രണ്ട് പേരും

പള്‍സര്‍ സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷന് കീഴില്‍ വന്ന ദിവസം ആയിരുന്നു അത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ദിലീപിന് പള്‍സര്‍ സുനിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഉതകുന്ന കാര്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ, പരിശോധിക്കും

പക്ഷേ, പരിശോധിക്കും

എന്നാല്‍ ആരോപണങ്ങള്‍ പലവിധത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസിന് ഇക്കാര്യത്തെ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ദിലീപിന് പത്ത് മണിക്കൂറിലേറെ ചോദ്യം ചെയ്തതും. ഈ വിവരങ്ങളും ദിലീപില്‍ നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റൊരാള്‍ കൂടി?

മറ്റൊരാള്‍ കൂടി?

എന്നാല്‍ ഇതേ ദിവസം മറ്റൊരാള്‍ കൂടി ഇതേ ടവര്‍ ലൊക്കേഷനു കീഴില്‍ ഉണ്ടായിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു സംവിധായകന്‍ ആയിരുന്നു അത് എന്നാണ് പറയുന്നത്.

ആരാണ് ആ സംവിധായകന്‍

ആരാണ് ആ സംവിധായകന്‍

ആക്രമിക്കപ്പെട്ട സമയത്ത് നടി അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സംവിധായകനാണ് ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്ന മൂന്നാമന്‍ എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇതും നടി ആക്രമിക്കപ്പെട്ട സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയാന്‍ ഒരു തെളിവുകളും നിലവില്‍ ഇല്ല എന്നതാണ് സത്യം.

കൂടുതല്‍ ചോദ്യം ചെയ്യല്‍

കൂടുതല്‍ ചോദ്യം ചെയ്യല്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ദിവസത്തേക്ക് കൊച്ചി വിട്ടുപോകരുതെന്ന് രണ്ട് പേര്‍ക്കും പോലീസ് നിര്‍ദ്ദേശം നല്‍കിയതായും പറയപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+